
വിമാനം പറത്തിക്കൊണ്ടിരിക്കേ ദേഹാസ്വാസ്ഥ്യമുണ്ടായ പൈലറ്റ് മരിച്ചു. ബുധനാഴ്ച രാവിലെ അബൂദബിയില്‍നിന്ന് നെതര്‍ലാന്‍ഡ്സിലേക്ക് പോയ ഇത്തിഹാദ് എയര്‍വേസിന്‍റെ കാര്‍ഗോ വിമാനത്തിലാണ് സംഭവം. തുടര്‍ന്ന് സഹപൈലറ്റ് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്‍തതിനാല്‍ വന്‍ദുരന്തം ഒഴിവായി.
വിമാനം പറത്തുന്നതിനിട പൈലറ്റിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് സഹപൈലറ്റ് വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയും അടിയന്തരമായി വിമാനം താഴെ ഇറക്കുകയുമായിരുന്നു. കുവൈത്ത് വിമാനത്താവളത്തില്‍ വിമാനം ഇറക്കിയ ഉടനെ ഡോക്ടര്‍മാരെത്തി പൈലറ്റിനെ പരിശോധിച്ചു. അപ്പോഴേക്കും പൈലറ്റ് മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.