ഇടി പരീക്ഷയില്‍ പുത്തന്‍ സ്വിഫ്റ്റിനു സംഭവിച്ചത്!

Web Desk |  
Published : Mar 27, 2018, 11:02 PM ISTUpdated : Jun 08, 2018, 05:43 PM IST
ഇടി പരീക്ഷയില്‍ പുത്തന്‍ സ്വിഫ്റ്റിനു സംഭവിച്ചത്!

Synopsis

ന്യു കാര്‍ അസസ്‌മെന്റ് പ്രോഗ്രാം മൂന്ന് സ്റ്റാര്‍ സുരക്ഷ നേടി പുതിയ സ്വിഫ്റ്റ്

ഏറെക്കാലത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ വിപണിയിലെത്തിയ പുത്തന്‍ മാരുതി സ്വിഫ്റ്റ് ബുക്കിലും വാഹനവിപണിയെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ വാഹനം വാര്‍ത്തകളില്‍ നിറയുന്നത് ക്രാഷ് ടെസ്റ്റില്‍ നേടിയ മാര്‍ക്കിനെ ചൊല്ലിയാണ്. യൂറോപ്യന്‍ എന്‍സിഎപി(ന്യു കാര്‍ അസസ്‌മെന്റ് പ്രോഗ്രാം) നടത്തിയ ക്രാഷ് ടെസ്റ്റില്‍ മൂന്ന് സ്റ്റാര്‍ സുരക്ഷയാണ് സ്വിഫ്റ്റിന് ലഭിച്ചത്.

യൂറോപ്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്ന സ്വിഫ്റ്റാണ് ക്രാഷ് ടെസ്റ്റിനായി ഉപയോഗിച്ചത്. ബ്രേക്ക് അസിസ്റ്റ് ഉള്‍പ്പടെയുള്ള സെയ്ഫ്റ്റി പാക്ക് മോഡലിന് നാല് സ്റ്റാറും ലഭിച്ചു. മുന്‍ സിറ്റില്‍ ഇരിക്കുന്നവര്‍ക്ക് 83 ശതമാനം സുരക്ഷയും പിന്നില്‍ ഇരിക്കുന്ന കുട്ടികള്‍ക്ക് 75 ശതമാനം സുരക്ഷയും നല്‍കുന്നു. നാലു സ്റ്റാര്‍ ലഭിച്ച സെയ്ഫ്റ്റി പായ്‌ക്കോടുകൂടിയ സ്വിഫ്റ്റ് മുതിര്‍ന്നവര്‍ക്ക് 88 ശതമാനം കുട്ടികള്‍ക്ക് 75 ശതമാനം സുരക്ഷയുമാണ് നല്‍കുന്നത്.

ഇക്കഴിഞ്ഞ ദില്ലി ഓട്ടോ എക്സ്പോയിലായിരുന്നു പുത്തന്‍ സ്വിഫ്റ്റിന്‍റെ അവതരണം. ഡ്രൈവ് മികവിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകി അ‍ഞ്ചാം തലമുറ ഹെർടെക് പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്‍റെ നിർമാണം. സുരക്ഷയ്ക്കായി എബിഎസ് എയർബാഗുകൾ‌ അടിസ്ഥാന വകഭേദം മുതൽ നൽകിയിട്ടുണ്ട്. കാഴ്ചയിലും പ്രകടനക്ഷമതയിലും ഇന്ധനക്ഷമതയിലുമൊക്കെ പുതിയ സ്വിഫ്റ്റ് മുൻഗാമിയെ അപേക്ഷിച്ചു ബഹുദൂരം മുന്നിലാണെന്നാണ് കമ്പനിയുടെ അവകാശവാദം.  

പെട്രോൾ ഡീസൽ പതിപ്പുകളില്‍ 12 മോ‍ഡലുകളുമായാണ് പുതിയ സ്വിഫ്റ്റ് എത്തുന്നത്.  പഴയതിനെക്കാൾ 40 കെജി ഭാരക്കുറവുണ്ട് പുതിയ സ്വിഫ്റ്റിന്.  40എംഎം വീതിയും 20 എംഎം വീൽബെയ്സും 24 എംഎം ഹെ‍ഡ്റൂമും കൂടും. നിലവിലെ 83 ബിഎച്ച്പി കരുത്തും 113 എൻഎം ടോർക്കുമുള്ള 1.2 ലീറ്റർ പെട്രോൾ എൻജിനും 75 ബിഎച്ച്പി കരുത്തും 190 എൻഎം ടോർക്കുമുള്ള 1.3 ലീറ്റർ ഡീസൽ എൻജിനും തന്നെയാണ് പുതിയ സ്വിഫ്റ്റിനും കരുത്തുപകരുന്നത്.

വാഹനത്തിനു രണ്ടുമാസം കൊണ്ടു ഒരു ലക്ഷത്തിനടുത്ത് ബുക്കിങ്ങാണ് ലഭിച്ചത്. ഗുജറാത്തിലെ ഹന്‍സാല്‍പുര്‍ പ്ലാന്‍റില്‍ നിന്നുമാണ് മാരുതി സ്വിഫ്റ്റുകളുടെ ഉല്‍പ്പാദനം. നിലവിലെ മോഡലിനേക്കാൾ ഇന്ധനക്ഷമതയുള്ള പുതിയ ഡീസൽ മോഡലിന് 28.4 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. പെട്രോൾ മോഡലിൽ 22 കിലോമീറ്റർ മൈലേജും ലഭിക്കും. പെട്രോൾ 4.99 ലക്ഷം മുതൽ 7.29 ലക്ഷം രൂപ വരെയും ഡീസൽ മോഡലിന് 5.99  ലക്ഷം മുതൽ 8.29 ലക്ഷം രൂപ വരെയുമാണ് വില. മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ സ്വിഫ്റ്റ് 2005 ലാണ് ആദ്യമായി വിപണിയിലെത്തുന്നത്. പത്തുവർഷം കൊണ്ട് ഏകദേശം 13 ലക്ഷം സ്വിഫ്റ്റുകൾ മാരുതി വിറ്റിട്ടുണ്ട്.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

സെൽറ്റോസും ക്രെറ്റയും തമ്മിൽ; ഏതാണ് മികച്ചത്?
ആറ് എയർബാഗുകളും സൺറൂഫുമായി ടാറ്റ പഞ്ചിന്‍റെ പുത്തൻ അവതാരം; ഞെട്ടിക്കാൻ ടാറ്റ!