ആദ്യ ഫെറാരി കാര്‍ ലേലത്തിന്

Published : May 07, 2017, 11:39 AM ISTUpdated : Oct 04, 2018, 07:48 PM IST
ആദ്യ ഫെറാരി കാര്‍ ലേലത്തിന്

Synopsis

ലണ്ടന്‍: ഫെരാരിയുടെ ആദ്യ മോഡല്‍ ലേലത്തിന്. 1966 ല്‍ നിര്‍മ്മിച്ച പ്രോട്ടോ ടൈപ്പ് ഫെറാറി 275 ജിടിബി മോഡലാണ് ലേലത്തിന് വച്ചിരിക്കുന്നത്. 3.2 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ വില വരുന്ന കാറിന്റെ ലേലം ഈ മാസം 18 ന് യുകെയിലാണ് നടക്കുന്നത്. വെസ്റ്റ്മിന്‍സ്റ്ററിലെ റോയല്‍ ഹോള്‍ട്ടികള്‍ച്ചറല്‍ ഹാളില്‍ പ്രശസ്ത ലേല നടത്തിപ്പുകാരായ കോയ്‌സിന്‍റെ നേതൃത്തിലാണ് ലേലം സംഘടിപ്പിച്ചിരിക്കുന്നത്.

ഫെറാരിയുടെ ഏറ്റവും മനോഹരമായ 12-സിലിണ്ടര്‍ കാറായാണ് ഈ 4-കാമിനെ (ഫെറാരി 275 ജിടിബി/4) എല്ലായ്‌പ്പോഴും കരുതുന്നതെന്ന് കോയ്‌സ് അധികൃതര്‍ പറയുന്നു. ഷാസി നമ്പര്‍ ഒന്ന് രേഖപ്പെടുത്തിയ, 1966 ലെ പാരിസ് മോട്ടോര്‍ ഷോയില്‍ അനാവരണം ചെയ്ത, ഫെറാരി 275 ജിടിബി/4 യുടെ ഫാക്റ്ററി പ്രോട്ടോടൈപ്പാണിത്.

ഫെറാരിയുടെ വിജയകരമായ കാലഘട്ടത്തിന്റെ തുടക്കം കൂടിയായിരുന്ന 1966ല്‍ നിര്‍മ്മിച്ച ഈ കാര്‍ അമേരിക്കക്കാരനായ ഗോര്‍ഡന്‍ വാള്‍ക്കര്‍ വാങ്ങിയതോടെയാണ് അമേരിക്കയിലെത്തുന്നത്. 1983 ല്‍ ഫെറാരി സൗത്ത് യുഎസ്എ 275 ജിടിബി/4 വില്‍പ്പനയ്ക്ക് വെയ്ക്കുന്നതുവരെ ഈ കാര്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലായിരുന്നു.

1983 മുതല്‍ കാര്‍ ലോകത്ത് ഫെറാരി കാറുകളുടെ ഏറ്റവും വിപുലമായ ശേഖരം സൂക്ഷിക്കുന്ന ആല്‍ബര്‍ട്ട് ഒബ്രിസ്റ്റിന്റെ സ്വിസ് കളക്ഷന്റെ ഭാഗമായി. ഫെറാരി 275 സീരീസിലെ ലക്ഷണമൊത്ത കാര്‍ എന്നതിനാലാണ് ഒബ്രിസ്റ്റ് ഫെറാരി 275 ജിടിബി/4 യെ തന്റെ ശേഖരത്തിലുള്‍പ്പെടുത്തിയത്.

തുടര്‍ന്ന് അദ്ദേഹം കാര്‍ ഇംഗ്ലണ്ടിലെ പ്രശസ്തമായ കാര്‍ കളക്ഷന് കൈമാറി. വിലമതിക്കാനാവാത്ത മറ്റ് വാഹനങ്ങള്‍ക്കൊപ്പം 2000 ത്തിന്റെ തുടക്കം വരെ ഫെറാരി 275 ജിടിബി/4 ഇവിടെ ആയിരുന്നു. 2004 ല്‍ കോയ്‌സ് തന്നെയാണ് മൊണാക്കോയില്‍ സംഘടിപ്പിച്ച ലേലത്തിലൂടെ ഇപ്പോഴത്തെ ഉടമക്ക് കാര്‍ വില്‍ക്കുന്നത്.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

വിപണിയെ ഇളക്കിമറിക്കാൻ നിസാന്‍റെ പുതിയ 7 സീറ്റർ എസ്‌യുവി വരുന്നു
പലരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ 7 കാറുകൾ 2026 ജനുവരിയിൽ എത്തും