ഈ വാഹന നിര്‍മ്മാതാക്കള്‍ ഇന്ത്യ വിടുന്നു!

By Web TeamFirst Published Feb 1, 2019, 5:04 PM IST
Highlights

ഇറ്റാലിയന്‍ വാഹന നിര്‍മ്മാതാക്കളായ ഫിയറ്റ് ഇന്ത്യ വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മലിനീകരണ നീയന്ത്രണത്തിനായി ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിന്‍ നിര്‍ബന്ധമാക്കിയതും വില്‍പ്പനയിലെ ഇടിവുമാണ് ഫിയറ്റ് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനു പ്രധാന കാരണമെന്നമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ കാര്‍ ന്യൂസ് ബ്ലോഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്.
 

ഇറ്റാലിയന്‍ വാഹന നിര്‍മ്മാതാക്കളായ ഫിയറ്റ് ഇന്ത്യ വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മലിനീകരണ നീയന്ത്രണത്തിനായി ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിന്‍ നിര്‍ബന്ധമാക്കിയതും വില്‍പ്പനയിലെ ഇടിവുമാണ് ഫിയറ്റ് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനു പ്രധാന കാരണമെന്നമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ പുണ്ടോ, ലിനിയ, പുണ്ടോ അബാത്ത്, അവച്യൂറ, അര്‍ബന്‍ ക്രോസ് എന്നീ മോഡലുകളാണ് ഫിയറ്റ് ഇന്ത്യന്‍ നിരത്തുകളിലെത്തിക്കുന്നത്. ഈ മോഡലുകള്‍ക്കൊന്നും അടുത്ത കാലത്തായി തലമുറമാറ്റം വരുത്തിയിരുന്നില്ല. മാത്രമല്ല ഫിയറ്റ് ലിനിയ, പുണ്ടോ എന്നീ രണ്ട് വാഹനങ്ങളും കൂടി കഴിഞ്ഞ വര്‍ഷം 101 യൂണിറ്റ് മാത്രമാണ് നിരത്തിലെത്തിയതെന്നാണ് സൂചന. 

മാരുതി, ടാറ്റ തുടങ്ങിയ വാഹന നിര്‍മാതാക്കള്‍ക്ക് ഡീസല്‍ എന്‍ജിന്‍ നിര്‍മ്മിച്ചു നല്‍കുന്നതും ഫിയറ്റാണ്. ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിന്‍ എത്തുന്നതോടെ ഇവരും സ്വന്തമായി എന്‍ജിന്‍ വികസിപ്പിക്കാനൊരുങ്ങുകയാണ്. നിര്‍മാണ ചിലവ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇത്. ഇതും ഫിയറ്റിന് തിരിച്ചടിയായെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു കാലത്ത് രാജ്യത്തെ നിരത്തുകളില്‍ തരംഗമായിരുന്ന പത്മിനി ഉള്‍പ്പെടെയുള്ള മോഡലുകളെ രാജ്യത്തിനു സമ്മാനിച്ചതും ഫിയറ്റാണ്. ഫിയറ്റ് ക്രസ്‍ലറിന്‍റെയും സംയുക്ത സംരംഭമായ എഫ്‍സിഎയാണ് ഐക്കണിക്ക് ബ്രാന്‍ഡായ ജീപ്പിന്‍റെയും നിര്‍മ്മാതാക്കള്‍.

click me!