
തിരുവനന്തപുരം: വാഹനങ്ങൾക്ക് ലക്ഷങ്ങൾ നൽകി ഫാൻസി നമ്പറുകൾ സ്വന്തമാക്കുന്ന് മുമ്പൊക്കെ അപൂര്‍വ്വ വാര്‍ത്തകളായിരുന്നെങ്കില്‍ ഇന്നത് പതിവായിരിക്കുന്നു. നിരവധി ആളുകളാണ് ലക്ഷങ്ങള്‍ മുടക്കി ഫാൻസി നമ്പർ ലഭിക്കാനായി മത്സരിക്കുന്നത്. പുതിയ സീരിസിലുള്ള ആകർഷകമായ നമ്പറുകൾ എത്തുന്നതിന് മുമ്പേ ബുക്ക് ചെയ്ത് ആളുകള്‍ കാത്തിരിക്കുന്നതാണ് ഇപ്പോള്‍ ആര്‍ടി ഓഫീസുകളിലെ കാഴ്‍ച.
ഈ ശ്രേണിയില്‍ അമ്പരപ്പിക്കുന്ന ഒരു കൗതുകവാര്‍ത്തയാണ് തലസ്ഥാന നഗരിയിലെ ആര്‍ടി ഓഫീസില്‍ നിന്നും വരുന്നത്. പുതിയ വാഹന നമ്പര്‍ ശ്രേണിയായ കെ എൽ 01 സി ഡി 1 ലേലത്തിൽ പോയത് റെക്കൊർഡ് തുകയ്ക്കാണ്. 5.25 ലക്ഷം രൂപക്കാണ് കെഎൽ 01 സിഡി 1 എന്ന ഫാന്‍സി നമ്പര്‍ ഉടമസ്ഥന്‍ സ്വന്തമാക്കിയത്. ഒരു ലക്ഷം രൂപ ഫീസ് അടക്കം നമ്പറിന് ഈ വന്‍തുക നല്‍കിയത് തിരുവന്തപുരം സ്വദേശി കെ എൻ മധുസൂദനനനാണ്. നാലുപേര്‍ പങ്കെടുത്ത വാശിയേറിയ ലേലത്തിനൊടുവിലാണ് മധുസൂദനൻ സിഡി 1 സ്വന്തമാക്കിയത് എന്നാണ് ആര്‍ടി ഓഫീസിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ. ഒന്നരക്കോടി രൂപ വിലയുള്ള തന്റെ ടൊയോട്ട ലാൻഡ് ക്രൂസറിനു വേണ്ടിയായിരുന്നു മധുസൂദനന്‍ വന്‍തുക മുടക്കി ഈ നമ്പര്‍ വാങ്ങിയത്.
ജാപ്പനീസ് കാർ നിർമാതാക്കളായ ടൊയോട്ടയുടെ ലക്ഷ്വറി എസ് യു വിയാണ് ലാൻഡ് ക്രൂസർ. 4461 സിസി വി8 ഡീസൽ എൻജിനാണ് ഈ കരുത്തൻ എസ് യുവിക്ക് കരുത്ത് പകരുന്നത്. 3400 ആർപിഎമ്മിൽ 262 ബിഎച്ച്പി കരുത്തും 1600 ആർപിഎമ്മിൽ 650 എൻഎം ടോർക്കും നൽകുന്നുണ്ട് ഈ എൻജിൻ. ഏഴു പേർക്ക് സഞ്ചരിക്കാവുന്ന ഫുൾസൈസ് എസ് യു വിയുടെ കൊച്ചി എക്സ് ഷോറൂം വില 1.36 കോടി രൂപയാണ്.
നേരത്തെ തിരുവനന്തപുരം ആർടി ഓഫീസിൽ നിന്ന് കേരളത്തിലെ ഏറ്റവും വിലയുള്ള നമ്പർ കെഎസ് ബാലഗോപാല്‍ സ്വന്തമാക്കിയിരുന്നു. തന്റെ ലാൻഡ് ക്രൂസറിനായാണ് ബാലഗോപാലും ഈ നമ്പർ സ്വന്തമാക്കിയത്. മുൻപ് തൃശൂർ സ്വദേശി ലത്തിഫ് 17.15 ലക്ഷം രൂപ മുടക്കി കെഎൽ 08 ബിഎൽ 1 എന്ന ഫാൻസി സ്വന്തമാക്കിയതും സിനിമാതാരം പൃഥ്വിരാജ് ഏകദേശം എട്ടു ലക്ഷം രൂപയ്ക്കു ഫാൻസി നമ്പർ സ്വന്തമാക്കിയതും വാര്‍ത്തയായിരുന്നു.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.