ചൈനീസ് വാഹനം വിൽക്കാനിറങ്ങി പുലിവാലു പിടിച്ച് ഫോര്‍ഡ്

By Web TeamFirst Published Sep 6, 2018, 11:08 AM IST
Highlights

ചൈനയിൽ നിർമിച്ച വാഹനങ്ങൾ യു എസിൽ വിൽക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് മോട്ടോർ കോര്‍പറേഷന്‍. ചൈനീസ് നിർമിത ഉൽപന്നങ്ങൾക്കുള്ള ഇറക്കുമതിച്ചുങ്കം കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം.

ചൈനയിൽ നിർമിച്ച വാഹനങ്ങൾ അമേരിക്കയിൽ വിൽക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് മോട്ടോർ കോര്‍പറേഷന്‍. ചൈനീസ് നിർമിത ഉൽപന്നങ്ങൾക്കുള്ള ഇറക്കുമതിച്ചുങ്കം കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം.

ചൈനയിൽ നിർമിക്കുന്ന ചെറു വാഹനങ്ങൾ യു എസിലെത്തിച്ചു വിൽക്കാനാണു ഫോര്‍ഡ് ആലോചിച്ചിരുന്നത്. ക്രോസോവറെന്നു ഫോഡ് വിശേഷിപ്പിക്കുന്ന പുത്തൻ കാറായ ‘ആക്ടീവ്’ ചൈനയിൽ നിർമിച്ച് യു എസിൽ വിൽക്കാനായിരുന്നു നീക്കം. 

എന്നാല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് കടുത്ത ഇറക്കുമതി തീരുവ ചുമത്താനാണ് ട്രംപ് സര്‍ക്കാരിന്‍റെ തീരുമാനം. ചൈനയുമായുള്ള വ്യാപാരയുദ്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആ രാജ്യത്തു നിർമിച്ച 20,000 കോടി ഡോളർ മൂല്യമുള്ള ഉൽപന്നങ്ങൾക്കു കൂടി ഇറക്കുമതി ചുങ്കം ഉയർത്താൻ  ട്രംപ് തയാറെടുക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണു ചൈനീസ് ഇറക്കുമതിയെന്ന ആശയം ഫോഡ് ഉപേക്ഷിക്കുന്നത്. 

ചൈനയിൽ നിർമിച്ച വാഹനങ്ങൾക്ക് ഇപ്പോൾ ഈടാക്കുന്ന 25% ഇറക്കുമതിത്തീരുവയ്ക്ക് പുറമേ ദേശീയ സുരക്ഷയുടെ പേരിൽ ഇറക്കുമതി ചെയ്യുന്ന എല്ലാ വാഹനങ്ങൾക്കും ചുങ്കം ഈടാക്കാനുള്ള സാധ്യതയും യു എസ് ഭരണകൂടം പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

click me!