പുതിയ രൂപത്തിൽ, പുതിയ സവിശേഷതകളുമായി 2025 ഹ്യുണ്ടായി വെന്യു

Published : Aug 08, 2025, 01:55 PM IST
Hyundai Venue

Synopsis

2025 ഒക്ടോബർ 24ന് പുറത്തിറങ്ങുന്ന പുതിയ ഹ്യുണ്ടായി വെന്യുവിന് പരിഷ്കരിച്ച രൂപകൽപ്പനയും പ്രധാന ഫീച്ചർ അപ്‌ഗ്രേഡുകളും ലഭിക്കുന്നു. 

2025 ഒക്ടോബർ 24 ന് അതായത് ദീപാവലിക്ക് തൊട്ടുപിന്നാലെ ഇന്ത്യയിൽ ഒരു പുതിയ മോഡൽ പുറത്തിറക്കാൻ ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ഒരുങ്ങുന്നു. കമ്പനി ഇതുവരെ ഈ ഉൽപ്പന്നത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, ഇത് മൂന്നാം തലമുറ ഹ്യുണ്ടായി വെന്യു സബ്‌കോംപാക്റ്റ് എസ്‌യുവി ആയിരിക്കാനാണ് സാധ്യത എന്നാണ് റിപ്പോ‍ട്ടുകൾ. QU2i എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന പുതിയ വെന്യു, നിലവിലുള്ള എഞ്ചിൻ സജ്ജീകരണം നിലനിർത്തിക്കൊണ്ട് പൂർണ്ണമായും പരിഷ്‍കരിച്ച രൂപകൽപ്പനയും പ്രധാന ഫീച്ചർ അപ്‌ഗ്രേഡുകളുമായാണ് വരുന്നത്.

പുതിയ വെന്യു അതിന്റെ സിഗ്നേച്ചർ ബോക്സി നിലപാട് നിലനിർത്തും. പക്ഷേ പുതുതായി രൂപകൽപ്പന ചെയ്ത ദീർഘചതുരാകൃതിയിലുള്ള ഗ്രിൽ, സ്പ്ലിറ്റ് പാറ്റേണുള്ള പുതിയ ഹെഡ്‌ലാമ്പുകൾ, ചെറുതായി പരിഷ്‍കരിച്ച ബമ്പർ എന്നിവ ഉപയോഗിച്ച് മുൻവശത്തെ ഫാസിയ പൂർണ്ണമായും പരിഷ്‍കരിക്കും. ഇന്റഗ്രേറ്റഡ് ഫ്രണ്ട് പാർക്കിംഗ് സെൻസറുകളുടെയും ഒരു ADAS മൊഡ്യൂളിന്റെയും സാന്നിധ്യവും സ്പൈ ഇമേജുകൾ വെളിപ്പെടുത്തിയിട്ടുണ്ട്.

പുതിയ തലമുറ മോഡലിൽ പുതുതായി രൂപകൽപ്പന ചെയ്ത 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ ഉണ്ടായിരിക്കും. ഇവ ഉയർന്ന ട്രിമ്മുകൾക്കായി മാറ്റിവയ്ക്കാം. വീൽ ആർച്ചുകളിലെ കട്ടിയുള്ള ക്ലാഡിംഗ്, പുനർരൂപകൽപ്പന ചെയ്ത റൂഫ് റിയാലുകൾ, വിംഗ് മിററുകൾ, പിന്നിൽ നീളമുള്ള റൂഫ് സ്‌പോയിലർ എന്നിവ അതിന്റെ പുതിയ രൂപഭംഗി കൂടുതൽ മെച്ചപ്പെടുത്തും. നിലവിലെ തലമുറയിൽ നിന്ന് പാരമ്പര്യമായി ലഭിച്ച കണക്റ്റഡ് ടെയിൽലാമ്പുകൾ കോംപാക്റ്റ് എസ്‌യുവിയിൽ തുടർന്നും ഉണ്ടാകും.

വാഹനത്തിന്‍റെ ഇന്റീരിയർ ചിത്രങ്ങളൊന്നും ഇതുവരെ ലഭ്യമല്ല. എങ്കിലും പുതിയ ഹ്യുണ്ടായി വെന്യു 2025 അതിന്റെ മറ്റ് മോഡലുകളാ ക്രെറ്റ, അൽകാസർ എന്നിവയിൽ നിന്ന് ചില സവിശേഷതകൾ കടമെടുക്കാൻ സാധ്യതയുണ്ട്. വലിയ ഡിസ്പ്ലേ സ്ക്രീനുകൾ, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം സ്യൂട്ട് തുടങ്ങിയ ഫീച്ചറുകൾ കമ്പനി ഈ എസ്‌യുവിയിൽ നൽകിയേക്കും.

പുതിയ ഹ്യുണ്ടായി വെന്യു 2025 മാറ്റമില്ലാതെ തുടരും. അതായത്, 120bhp, 1.0L ടർബോ പെട്രോൾ, 83bhp, 1.2L നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 100bhp, 1.5L ടർബോ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ഇത് തുടർന്നും ലഭ്യമാകും. 5-സ്പീഡ് മാനുവൽ, 6-സ്പീഡ് iMT, 7-സ്പീഡ് ഡ്യുവൽ-ക്ലച്ച്, 6-സ്പീഡ് മാനുവൽ (ഡീസൽ മാത്രം), 6-സ്പീഡ് ടോർക്ക് കൺവെർട്ടർ (ഡീസൽ മാത്രം) എന്നിവ ഉൾപ്പെടെ പുതിയ തലമുറ മോഡലിലും ട്രാൻസ്‍മിഷൻ ഓപ്‍ഷനുകൾ ഉണ്ടായിരിക്കും.

 

PREV
Read more Articles on
click me!

Recommended Stories

ഞെട്ടിക്കും റിസൾട്ട്; ക്രാഷ് ടെസ്റ്റിൽ പൂജ്യം മാർക്കുമായി ഹ്യുണ്ടായി ഗ്രാൻഡ് ഐ10, ഇന്ത്യൻ നിർമ്മിത കാർ പരീക്ഷിച്ചത് ദക്ഷിണാഫ്രിക്കയിൽ
വർഷാവസാന ഓഫറിൽ വൻ വിലക്കുറവ്; ടാറ്റാ പഞ്ച് ഇവിക്ക് 1.60 ലക്ഷം കിഴിവ്