സ്കോഡയുടെ പുത്തൻ കൊഡിയാക്ക് ഇന്ത്യയിൽ, വില 46.89 ലക്ഷം

Published : Apr 17, 2025, 06:22 PM IST
സ്കോഡയുടെ പുത്തൻ കൊഡിയാക്ക് ഇന്ത്യയിൽ, വില 46.89 ലക്ഷം

Synopsis

സ്‌കോഡ ഓട്ടോ ഇന്ത്യ പുതിയ തലമുറ കൊഡിയാക്ക് 4x4 ഇന്ത്യയിൽ അവതരിപ്പിച്ചു. 46.89 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. സ്‌പോർട്‌ലൈൻ, എൽ ആൻഡ് കെ എന്നീ രണ്ട് വേരിയന്റുകളിലാണ് കൊഡിയാക്ക് ലഭ്യമാകുന്നത്.

ചെക്ക് വാഹന ബ്രാൻഡായ സ്‌കോഡ ഓട്ടോ ഇന്ത്യ തങ്ങളുടെ പുതിയ തലമുറ കൊഡിയാക്ക് 4x4 ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയുടെ പ്രാരംഭ എക്‌സ്-ഷോറൂം വില 46.89 ലക്ഷം രൂപയാണ്. മുമ്പത്തേക്കാൾ കൂടുതൽ നൂതനവും, സ്റ്റൈലിഷും, പ്രീമിയവുമായി ഈ എസ്‍യുവി ഇപ്പോൾ മാറിയിരിക്കുന്നു. ഇതിൽ, ആഡംബരത്തിന്റെയും സ്‌പോർടിനസിന്റെയും മികച്ച സംയോജനം കാണാം. സ്‌പോർട്‌ലൈൻ, എൽ ആൻഡ് കെ എന്നീ രണ്ട് വേരിയന്റുകളിലാണ് കമ്പനി പുതിയ കൊഡിയാക്കിനെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ, ജീപ്പ് മെറിഡിയൻ, ഫോക്‌സ്‌വാഗൺ ടിഗ്വാൻ എന്നിവയുമായി ഇത് നേരിട്ട് മത്സരിക്കും.

2025 കൊഡിയാക്കിന്റെ രണ്ട് വകഭേദങ്ങളുടെയും വിലയെക്കുറിച്ച് പറയുകയാണെങ്കിൽ, അതിന്റെ സ്‌പോർട്‌ലൈൻ വേരിയന്റിന്റെ എക്‌സ്-ഷോറൂം വില 46.89 ലക്ഷം രൂപയും എൽ ആൻഡ് കെ വേരിയന്റിന്റെ എക്‌സ്-ഷോറൂം വില 48.69 ലക്ഷം രൂപയുമാണ്. പുതുതലമുറ കോഡിയാക്കിന്റെ രൂപകൽപ്പനയെക്കുറിച്ച് പറയുകയാണെങ്കിൽ, അതിന്റെ നീളം 61mm വർദ്ധിച്ചു, അതിനാൽ ക്യാബിനിൽ മുമ്പത്തേക്കാൾ കൂടുതൽ സ്ഥലമുണ്ട്. നീളം കൂടിയതിന്റെ ഏറ്റവും വലിയ ഗുണം ലഭിക്കുന്നത് രണ്ടാമത്തെയും മൂന്നാമത്തെയും നിരകളിൽ ഇരിക്കുന്ന യാത്രക്കാരിലാണ്. ഇപ്പോൾ ഈ നിരകൾ യാത്രക്കാർക്ക് കൂടുതൽ സുഖകരമായി മാറിയിരിക്കുന്നു. ഇതിനുപുറമെ, ഡോർ-ബിന്നുകൾ, ഇരട്ട-വശങ്ങളുള്ള ബൂട്ട് മാറ്റ്, സ്ലൈഡിംഗ് രണ്ടാം നിര സീറ്റുകൾ എന്നിവ ഉൾപ്പെടുന്ന സ്കോഡയുടെ 'സിംപ്ലി ക്ലെവർ' സവിശേഷതകളും ഇതിന് ലഭിക്കുന്നു. സി ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ, റൂഫ് റെയിലുകൾ, ഇലുമിനേറ്റഡ് ഗ്രിൽ, പുതിയ 18 ഇഞ്ച് അലോയ് വീലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഈ എസ്‌യുവിയുടെ സവിശേഷതകളെ കുറിച്ച് പറയുകയാണെങ്കിൽ, ഇതിന് 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉണ്ട്. കൂടാതെ, 10 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ, മുൻ സീറ്റുകളിൽ ഹീറ്റിംഗ്, വെന്റിലേഷൻ, മെമ്മറി, മിറർ ഫംഗ്‌ഷൻ തുടങ്ങിയ നിരവധി പ്രീമിയം സവിശേഷതകൾ ടോപ്പ് വേരിയന്റുകളിൽ ലഭ്യമാണ്. 

ഈ എസ്‌യുവിക്ക് 2.0 ലിറ്റർ നാല് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിൻ ലഭിക്കുന്നു, ഇത് 201 bhp പവറും 320 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിൻ 7-സ്പീഡ് DSG ഗിയർബോക്സും 4x4 ഓൾ-വീൽ ഡ്രൈവ് സിസ്റ്റവുമായി ഘചിപ്പിച്ചിരിക്കുന്നു. ഇക്കാരണത്താൽ, ഈ എസ്‌യുവി നഗര റോഡുകളിലും പരുക്കൻ റോഡുകളിലും മികച്ച പ്രകടനം നൽകുന്നു. ലിറ്ററിന് 14.86 കിലോമീറ്ററാണ് മൈലേജ്. ലോഞ്ചിനൊപ്പം, കമ്പനി പുതിയ കോഡിയാക്കിന്‍റെ പ്രീ-ബുക്കിംഗും ആരംഭിച്ചു.

PREV
Read more Articles on
click me!

Recommended Stories

എംജി ഇവിയിൽ അപ്രതീക്ഷിത വിലക്കുറവ്
കിയയുടെ അടുത്ത പ്രീമിയം നീക്കം; സോറെന്‍റോ വരുന്നു