
രണ്ട് സിഎൻജി സിലിണ്ടറുകളുള്ള പ്രീമിയം ഹാച്ച്ബാക്ക് കാറായ ടാറ്റ അൾട്രോസ് സിഎൻജി വിപണിയിൽ എത്താൻ പോകുകയാണ്. ഈ മെയ് 21ന് ഈ കാറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കാൻ പോകുന്നു. ഈ കാറിൽ വേറെ എന്തൊക്കെയാണ് പുതുതായി ലഭിക്കാൻ പോകുന്നത്? ഇതാ അറിയേണ്ടതെല്ലാം.
ഈ പ്രീമിയം ഹാച്ച്ബാക്കിന്റെ സിഎൻജി മോഡലിന്റെ മാത്രമല്ല ആൾട്രോസ് ഐടർബോ, ആൾട്രോസ് റേസർ മോഡലുകളുടെ ഫേസ്‍ലിഫ്റ്റും കമ്പനി അവതരിപ്പിക്കും. 2020 ലാണ് ഈ കാർ ഇന്ത്യയിൽ ആദ്യമായി പുറത്തിറക്കിയത്. സിഎൻജി കാറുകൾക്കായി ടാറ്റ മോട്ടോഴ്‌സ് ഒരു പ്രത്യേക സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കമ്പനി ഇതിനെ iCNG എന്നാണ് വിളിക്കുന്നത്. കമ്പനിയുടെ മിക്കവാറും എല്ലാ സിഎൻജി കാറുകളിലും ഇത് ഉപയോഗിച്ചിട്ടുണ്ട്. ഈ സാങ്കേതികവിദ്യയുടെ പ്രത്യേകത, ഒരു വലിയ സിലിണ്ടറിന് പകരം രണ്ട് ചെറിയ സിഎൻജി സിലിണ്ടറുകൾ ഇതിൽ ഉപയോഗിക്കുന്നു എന്നതാണ്. ഇത് കാറിന്റെ ബൂട്ട് സ്ഥലത്തെ ബാധിക്കില്ല. സിഎൻജി സിലിണ്ടറിൽ പോലും കാറിൽ ധാരാളം സംഭരണ സ്ഥലം ലഭിക്കും.
ഇത് മാത്രമല്ല, ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് കമ്പനി ഒരു ചോർച്ച കണ്ടെത്തൽ സംവിധാനവും വികസിപ്പിച്ചെടുത്തിട്ടുണ്ട്. കാറിലെ സിഎൻജി ടാങ്കിലോ പൈപ്പിലോ എന്തെങ്കിലും ചോർച്ചയുണ്ടായാൽ, ഈ സാങ്കേതികവിദ്യ അത് കണ്ടെത്തി സിഎൻജി വിതരണം നിർത്തി കാർ പെട്രോളിലേക്ക് മാറ്റുന്നു. ഈ രീതിയിൽ ഇത് കാറിന്റെ സുരക്ഷയും വർദ്ധിപ്പിക്കുന്നു. പുതിയ ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിൽ മെക്കാനിക്കലായി വലിയ മാറ്റമൊന്നും ഉണ്ടാകില്ല. എങ്കിലും അതിന്റെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും നിരവധി മാറ്റങ്ങൾ കാണാൻ കഴിയും. ഈ കാറിന്റെ മുൻഭാഗം പൂർണ്ണമായും പുതുതായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഈ അപ്‌ഡേറ്റിൽ പുതിയ ഗ്രില്ലും ഇരട്ട എൽഇഡി ഹെഡ്‌ലാമ്പുകളും ലഭിക്കുമെന്ന് റിപ്പോട്ടുകൾ പറയുന്നു. ഇവ പുതിയ നെക്‌സോൺ, കർവ്, ഹാരിയർ എന്നിവ പോലെയാകാം.
ടാറ്റ മോട്ടോഴ്‌സ് അതിന്റെ ഫ്രണ്ട്, ബമ്പർ, എയറോഡൈനാമിക്സ് എന്നിവ മെച്ചപ്പെടുത്തിയിട്ടുണ്ട്. അതിന്റെ നിരവധി സ്പൈ ഷോട്ടുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. പുതിയ തരം ഫോഗ് ലാമ്പുകൾക്ക് പുറമേ, പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകളും സ്ലീക്കർ ഡിആർഎല്ലുകളും കാറിൽ കാണാം. ടെയിൽ ലൈറ്റ് മാറ്റുന്നതിനുള്ള ശ്രമങ്ങളും കമ്പനി നടത്തുന്നുണ്ട്.
ഇന്റീരിയറിനെയും സവിശേഷതകളെയും സംബന്ധിച്ചിടത്തോളം, ഇതിന് ക്യാമറ അധിഷ്ഠിത എഡിഎഎസ് ഉണ്ടായിരിക്കാം. കൂടാതെ, ക്ലൈമറ്റ് കൺട്രോൾ, 10.2 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആംബിയൻസ് ലൈറ്റിംഗ്, പവർ ഡ്രൈവർ സീറ്റ് തുടങ്ങിയ ഓപ്ഷനുകളും ലഭ്യമാണ്. 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള ടാറ്റ അൾട്രോസ് സിഎൻജി വിപണിയിൽ മാരുതി സ്വിഫ്റ്റ്, ബ്രെസ തുടങ്ങിയ മോഡലുകളുമായി നേരിട്ട് മത്സരിക്കും.