ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐ മെയ് 26ന് ലോഞ്ച് ചെയ്യും

Published : May 20, 2025, 01:48 PM IST
ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐ മെയ് 26ന് ലോഞ്ച് ചെയ്യും

Synopsis

മെയ് 26 ന് ഇന്ത്യയിൽ ഫോക്‌സ്‌വാഗൺ ഗോൾഫ് GTI ലോഞ്ച് ചെയ്യും. 150 യൂണിറ്റുകളുടെ ആദ്യ ബാച്ച് വെറും അഞ്ച് ദിവസത്തിനുള്ളിൽ വിറ്റുതീർന്നു. ഏകദേശം 60 ലക്ഷം രൂപയായിരിക്കും വില.

2025 മെയ് 26 ന് ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. പെർഫോമൻസ് ഹാച്ച്ബാക്കിനായുള്ള ബുക്കിംഗ് മെയ് 5 ന് ആരംഭിച്ചു. വെറും അഞ്ച് ദിവസത്തിനുള്ളിൽ 150 യൂണിറ്റുകളുടെ ആദ്യ ബാച്ച് വിറ്റുതീർന്നു. പൂർണ്ണ ഇറക്കുമതി യൂണിറ്റായിട്ടാണ് ഈ കാർ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. അടുത്ത ആഴ്ച വില പ്രഖ്യാപിക്കും. ഗോൾഫ് ജിടിഐയുടെ എക്സ്-ഷോറൂം വില ഏകദേശം 60 ലക്ഷം രൂപ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യവ്യാപകമായി തിരഞ്ഞെടുത്ത ഡീലർഷിപ്പുകളിൽ ഫോക്‌സ്‌വാഗൺ ജൂണിൽ ഈ വാഹനത്തിന്‍റെ ഡെലിവറികൾ ആരംഭിക്കും.

പവർട്രെയിനിൽ തുടങ്ങി, ഗോൾഫ് GTI 2.0L ജിടിഐ പെട്രോൾ എഞ്ചിനിൽ നിന്നാണ് പവർ നേടുന്നത്. ഇത് പരമാവധി 265bhp പവറും 370Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ഹോട്ട്-ഹാച്ചിൽ 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സുമായി വരുന്നു. ഇത് മുൻ ചക്രങ്ങളിലേക്ക് പവർ എത്തിക്കുന്നു. ഗോൾഫ് ജിടിഐ 5.9 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100kmph വരെ വേഗത കൈവരിക്കുമെന്ന് ഫോക്സ്‍വാഗൺ അവകാശപ്പെടുന്നു. കൂടാതെ 250 കിമി പരമാവധി വേഗത വാഗ്‍ദാനം ചെയ്യുന്നു. ഇലക്ട്രോണിക് നിയന്ത്രിത ഫ്രണ്ട്-ആക്സിൽ ഡിഫറൻഷ്യൽ ലോക്ക് ഇതിന്റെ മൊത്തത്തിലുള്ള പ്രകടനം കൂടുതൽ മെച്ചപ്പെടുത്തുന്നു.

അകത്തേക്ക് കടന്നാൽ സ്പോർട്ടി ഘടകങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയും. ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐയിൽ ലെതർ പൊതിഞ്ഞ സ്‌പോർട്‌സ് സ്റ്റിയറിംഗ് വീലും ജിടിഐ ബാഡ്‍ജും ടാർട്ടൻ സീറ്റ് അപ്ഹോൾസ്റ്ററിയും ഉണ്ട്. 10.25 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേയും 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഉൾപ്പെടുന്ന ഫോക്സ്‍വാഗണിന്‍റെ ഡിജിറ്റൽ കോക്ക്പിറ്റ് പ്രോയും ഇതിൽ ഉൾപ്പെടുന്നു. പനോരമിക് സൺറൂഫ്, വയർലെസ് ചാർജിംഗ്, 7-സ്പീക്കർ സൗണ്ട് സിസ്റ്റം, ആംബിയന്റ് ലൈറ്റുകൾ, ഒന്നിലധികം എയർബാഗുകൾ തുടങ്ങിയവയും ഫീച്ചർ ലിസ്റ്റിൽ ഉൾപ്പെടുന്നു.

കിംഗ്സ് റെഡ്, ഒറിക്സ് വൈറ്റ്, മൂൺസ്റ്റോൺ ഗ്രേ, ഗ്രനേഡില്ല ബ്ലാക്ക് എന്നീ നാല് കളർ ഓപ്ഷനുകളിലാണ് ഫോക്സ്‍വാഗന്റെ പുതിയ പെർഫോമൻസ് ഹാച്ച്ബാക്ക് പുറത്തിറങ്ങുന്നത്. എക്സ് ആകൃതിയിലുള്ള ഫോഗ് ലാമ്പുകളുള്ള വലിയ ഹണികോമ്പ് പാറ്റേൺ ചെയ്ത എയർ ഡാം, എൽഇഡി ഹെഡ്‌ലാമ്പുകൾ, മുൻവാതിലുകളിൽ ചുവന്ന 'ജിടിഐ' ബാഡ്‍ജ്, 18 ഇഞ്ച് അലോയ് വീലുകൾ, റൂഫ് സ്‌പോയിലർ, സ്മോക്ക്ഡ് എൽഇഡി ടെയിൽലാമ്പുകൾ, ഇരട്ട എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ തുടങ്ങിയ ഘടകങ്ങൾ ഗോൾഫ് ജിടിഐയെ സ്‌പോർട്ടിയായി കാണിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

വിപണി കീഴടക്കി ടാറ്റ പഞ്ച്; എന്താണ് ഈ കുതിപ്പിന് പിന്നിൽ?
പഴയ സ്റ്റോക്കുകൾ വിറ്റുതീർക്കാൻ ടാറ്റ; കർവ്വ് എസ്‍യുവിയിൽ വമ്പൻ വിലക്കിഴിവുകൾ