പുതിയ മുഖവുമായി 2027 നിസാൻ സണ്ണി; ഇനി ഇന്ത്യയിലേക്കോ?

Published : Feb 25, 2026, 04:41 PM IST
Nissan Sunny

Synopsis

നിസാൻ തങ്ങളുടെ ജനപ്രിയ സെഡാനായ സണ്ണിയുടെ 2027 പതിപ്പ് മെക്സിക്കൻ വിപണിയിൽ വെർസ എന്ന പേരിൽ അവതരിപ്പിച്ചു. പുതിയ ഡിസൈൻ, പരിഷ്കരിച്ച ഗ്രിൽ, പുതിയ ടെയിൽ ലാമ്പുകൾ എന്നിവ പ്രധാന മാറ്റങ്ങളിൽ ഉൾപ്പെടുന്നു.  

7 സീറ്റർ ഗ്രാവിറ്റ് എംപിവി പുറത്തിറക്കിയതോടെ നിസ്സാൻ ഇന്ത്യ ഇന്ത്യൻ വിപണിയിലെ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തി. രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ 7 സീറ്റർ എംപിവി കൂടിയാണിത്. ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 5.65 ലക്ഷം രൂപയാണ്. ഈ കാറിന്റെ ലോഞ്ചിൽ നിന്ന് കമ്പനിക്ക് എത്ര ലാഭം ലഭിക്കുമെന്ന് ഇനി കണ്ടറിയണം. അതേസമയം രാജ്യത്തിന് പുറത്ത് നിസ്സാന് ശക്തമായ സാന്നിധ്യമുണ്ട്. പ്രത്യേകിച്ച്, കമ്പനിയുടെ സണ്ണി സെഡാൻ വളരെ ജനപ്രിയമാണ്. വിപണിയെ ആശ്രയിച്ച് വ്യത്യസ്ത പേരുകളിൽ ഇത് വിൽക്കുന്നു. മിഡിൽ ഈസ്റ്റ്/ജിസിസി രാജ്യങ്ങളിലും ഇന്ത്യയിലും ഇത് സണ്ണി എന്നറിയപ്പെടുന്നു, അതേസമയം ചില തെക്കുകിഴക്കൻ ഏഷ്യൻ വിപണികളിൽ ഇത് നിസ്സാൻ അൽമേര എന്ന പേരിലാണ് വിൽക്കുന്നത്. ഇപ്പോൾ, മെക്സിക്കോയ്ക്കും മറ്റ് ലാറ്റിൻ അമേരിക്കൻ വിപണികൾക്കുമായി നിസ്സാൻ പുതുതലമുറ 2027 സണ്ണി അവതരിപ്പിച്ചു, അവിടെ അത് വെർസ എന്ന പേരിൽ പുറത്തിറങ്ങും. വിശദാംശങ്ങൾ പരിശോധിക്കാം.

ന്യൂ ജെൻ നിസാൻ സണ്ണിയുടെ പ്രധാന സവിശേഷതകൾ

നിസാൻ സിഗ്നേച്ചർ 'വി-മോഷൻ' ക്രോം ഗ്രിൽ പൂർണ്ണമായും നീക്കം ചെയ്‌തു. പകരം കൂടുതൽ പരിഷ്‌ക്കരിച്ച, തിരശ്ചീനമായി സ്ഥാപിച്ച, തിളങ്ങുന്ന കറുത്ത ഗ്രിൽ ആണ് ഉപയോഗിച്ചിരിക്കുന്നത്. മുൻവശത്തെ മുഴുവൻ ഭാഗവും പുതിയതാണ്, ഷാ‍പ്പായിട്ടുള്ള ലൈറ്റിംഗ് ഘടകങ്ങൾ, മുകളിൽ ഘടിപ്പിച്ച എൽഇഡി ഡിആർഎൽ, വ്യതിരിക്തമായ ഒരു ലോവർ ഗ്രിൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 2027 സണ്ണിയുടെ സമകാലിക മുൻവശത്തെ രൂപം പുതിയ നിസ്സാൻ മുരാനോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി തോന്നുന്നു.

2027 സണ്ണിക്ക് പുതിയൊരു മുഖം നൽകിയിരിക്കുന്നു, അതേസമയം സൈഡ് പ്രൊഫൈൽ ഏറെക്കുറെ അതേപടി തുടരുന്നു. അലോയ് വീലുകളുടെ പുതിയ രൂപകൽപ്പന മാത്രമാണ് ഇതിനൊരപവാദം. വൃത്താകൃതിയിലുള്ള വീൽ ആർച്ചുകൾ, ബോഡി നിറമുള്ള ഡോർ ഹാൻഡിലുകൾ, മനോഹരമായ ഒരു ചരിഞ്ഞ മേൽക്കൂര എന്നിവയാണ് പ്രധാന സവിശേഷതകൾ. പിൻഭാഗത്ത്, പുതിയ ടെയിൽ ലാമ്പുകളും വെ‍‍ർസ അക്ഷരങ്ങളുള്ള ചെറുതായി പുനർരൂപകൽപ്പന ചെയ്ത ടെയിൽഗേറ്റും കാണാം.

ഇതിന്റെ ലൈസൻസ് പ്ലേറ്റ് താഴേക്ക്, പിൻ ബമ്പറിന്റെ വശത്തേക്ക് നീക്കിയിരിക്കുന്നു. 2027 നിസ്സാൻ സണ്ണിക്ക് ചില പുതിയ കളർ ഓപ്ഷനുകളും ലഭിച്ചേക്കാം. ഇവിടെ ഫോട്ടോകളിൽ കാണുന്നത് ആർട്ടിക് ഐസ് ബ്ലൂ മെറ്റാലിക് ഫിനിഷാണ്. പുതിയ സണ്ണിയുടെ ഇന്റീരിയർ ഇതുവരെ അറിവായിട്ടില്ല. അകത്തും ചില പ്രധാന അപ്‌ഡേറ്റുകൾ പ്രതീക്ഷിക്കാം. ഒരു പുതിയ ഡാഷ്‌ബോർഡ്, ഒരു വലിയ സ്‌ക്രീൻ, മെച്ചപ്പെട്ട സുരക്ഷാ പാക്കേജ് എന്നിവ ഉൾപ്പെടുത്താം.

മെക്സിക്കോയിലെ അഗ്വാസ്‍കാലിയന്റസ് എ1 പ്ലാന്റിൽ നിസാൻ 2027 സണ്ണിയുടെ ഉത്പാദനം ആരംഭിച്ചു. മുൻ മോഡലുകൾ കുർണാവാക്കയിലെ നിസാന്റെ സിവാക് പ്ലാന്റിലാണ് നിർമ്മിച്ചത്. പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ഈ പ്ലാന്റ് ജപ്പാന് പുറത്തുള്ള നിസാന്റെ ആദ്യത്തെ പ്ലാന്റായിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ കാലപ്പഴക്കം, നിസാന്റെ ആഗോള പുനഃസംഘടന, ഏകീകരണ പദ്ധതികൾ എന്നിവയുൾപ്പെടെ വിവിധ കാരണങ്ങളാൽ 2026 മാർച്ചോടെ ഇത് അടച്ചുപൂട്ടാൻ തീരുമാനിച്ചിരിക്കുന്നു.

മാനുവൽ ട്രാൻസ്‍മിഷൻ നിർത്തലാക്കി

2027 നിസാൻ സണ്ണിയിൽ 118 എച്ച്പിയും 149 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന അതേ 1.6 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ തന്നെയായിരിക്കും തുടരുക. മുൻ മോഡലിൽ 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എക്സ്ട്രോണിക് സിവിടി ട്രാൻസ്മിഷൻ തിരഞ്ഞെടുക്കാൻ അവസരമുണ്ടായിരുന്നു, എന്നാൽ 2027 സണ്ണിയിൽ മാനുവൽ നിർത്തലാക്കി. ഇത് എൻട്രി ലെവൽ വിലനിർണ്ണയത്തെ ബാധിച്ചേക്കാം. എങ്കിലും പുതിയ വിലകൾ പ്രഖ്യാപിച്ചുകഴിഞ്ഞാൽ മാത്രമേ യഥാർത്ഥ വ്യത്യാസം അറിയാൻ കഴിയൂ.

മെക്സിക്കോ, ബ്രസീൽ എന്നിവയുൾപ്പെടെ ലാറ്റിൻ അമേരിക്കൻ വിപണികളിൽ മാത്രമായിരിക്കും പുതിയ സണ്ണി വിൽക്കുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. താങ്ങാനാവുന്ന വിലയിൽ സെഡാനുകൾക്ക് ഈ വിപണികളിൽ ശക്തമായ ഡിമാൻഡുണ്ട്. നിലവിൽ, പുതിയ സണ്ണി ഇന്ത്യയിലേക്ക് കൊണ്ടുവരാൻ പദ്ധതികളൊന്നുമില്ല. എങ്കിലും ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന മുൻനിര കാറുകളിൽ സണ്ണി പതിവായി ഇടം നേടുന്നു. പലപ്പോഴും വിദേശ വിപണികളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി മാറുന്നു. ഇന്ത്യയിൽ, നിസാൻ എസ്‌യുവികളിലും എംപിവികളിലും ശ്രദ്ധ കേന്ദ്രീകരിക്കും.

PREV
Read more Articles on
click me!

Recommended Stories

ടാറ്റ സിയറ ഇവി: ഇതിഹാസത്തിന്റെ ഇലക്ട്രിക് മടക്കം
ടൊയോട്ടയുടെ പുതിയ കാറുകൾ വിപണി കാത്തിരിക്കുന്നു