ഹ്യുണ്ടായി ഓറയിൽ ആകർഷകമായ കിഴിവുകൾ

Published : Aug 04, 2025, 04:07 PM ISTUpdated : Aug 04, 2025, 04:08 PM IST
Hyundai Aura

Synopsis

ഓഗസ്റ്റ് മാസത്തിൽ ഹ്യുണ്ടായി ഓറ സെഡാനിൽ മികച്ച കിഴിവുകൾ ലഭ്യമാണ്. ചില ഡീലർഷിപ്പുകൾ 45,000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു, ഇതിൽ ക്യാഷ് ഡിസ്കൗണ്ട്, സ്ക്രാപ്പേജ് ബോണസ്, പ്രൈഡ് ഓഫ് ഇന്ത്യ ഡിസ്കൗണ്ട് എന്നിവ ഉൾപ്പെടുന്നു.

ഗസ്റ്റ് മാസത്തിൽ ഹ്യുണ്ടായി മോട്ടോർ ഇന്ത്യ തങ്ങളുടെ ഓറ സെഡാനിൽ മികച്ച കിഴിവ് വാഗ്ദാനം ചെയ്യുന്നതായി റിപ്പോർട്ട്. ഈ ഉത്സവ മാസത്തിൽ  രാജ്യത്തെ കമ്പനിയുടെചില ഡീലർഷിപ്പുകൾ ഈ കാറിന് 45,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു എന്നാണ് റിപ്പോർട്ടുകൾ. ഹ്യുണ്ടായിയുടെ ചില ഡീലർമാർ ഈ കാറിന് 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ സ്‌ക്രാപ്പേജ് ബോണസും 5000 രൂപ പ്രൈഡ് ഓഫ് ഇന്ത്യ ഡിസ്‌കൗണ്ടും നൽകും. സെഡാൻ വിഭാഗത്തിൽ രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ കാർ കൂടിയാണിത്. ഇതിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 654,100 രൂപ മുതൽ 911,000 രൂപ വരെയാണ്. ഇതിന്റെ സിഎൻജി വേരിയന്റ് വളരെ ജനപ്രിയമാണ്. ഇന്ത്യൻ വിപണിയിൽ, ഇത് മാരുതി ഡിസയറുമായും ടാറ്റ ടിഗോറുമായും നേരിട്ട് മത്സരിക്കുന്നു.

അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ യൂണിറ്റുമായി ജോടിയാക്കിയ 1.2 ലിറ്റർ കപ്പ പെട്രോൾ എഞ്ചിനാണ് ഹ്യുണ്ടായി ഓറ ഫെയ്‌സ്‌ലിഫ്റ്റിന് കരുത്ത് പകരുന്നത്. ഈ എഞ്ചിൻ 83 PS പവറും 113.8 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. 69 PS പവറും 95.2 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയുന്ന 1.2 ലിറ്റർ ബൈ-ഫ്യൂവൽ പെട്രോൾ എഞ്ചിനുള്ള ഒരു CNG പതിപ്പും ഉണ്ടാകും. കമ്പനിയുടെ അവകാശവാദമനുസരിച്ച്, അതിന്റെ സിഎൻജി വേരിയന്റിന്റെ മൈലേജ് 28 km/kg വരെയാണ്.

ഓറയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ ഹ്യുണ്ടായി 30-ലധികം പുതിയ സുരക്ഷാ സവിശേഷതകൾ ചേർത്തിട്ടുണ്ട്. സൈഡ്, കർട്ടൻ എയർബാഗുകൾക്കൊപ്പം, ഉപഭോക്താക്കൾക്ക് സ്റ്റാൻഡേർഡായി നാല് എയർബാഗുകളും ആറ് എയർബാഗുകളും ലഭിക്കും. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ഹിൽ അസിസ്റ്റ് കൺട്രോൾ തുടങ്ങിയ സവിശേഷതകളും കാറിൽ നൽകിയിട്ടുണ്ട്. ഫുട്‌വെൽ ലൈറ്റിംഗ്, ടൈപ്പ് സി ഫ്രണ്ട് യുഎസ്ബി ചാർജർ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവ ഇതിലുണ്ട്. കണക്റ്റഡ് ഡിസൈനുള്ള പുതിയ എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവ ഇതിലുണ്ട്.

ഓറ ഫെയ്‌സ്‌ലിഫ്റ്റിൽ ക്രൂയിസ് കൺട്രോൾ, സെഗ്‌മെന്റിലെ ഏറ്റവും മികച്ച എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയുണ്ട്. ഇക്കോ കോട്ടിംഗ് സാങ്കേതികവിദ്യ, റിയർ എസി വെന്റുകൾ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, റിയർ പവർ ഔട്ട്‌ലെറ്റ്, കൂൾഡ് ഗ്ലോവ് ബോക്‌സ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഫ്രഷ് ഗ്രേ അപ്ഹോൾസ്റ്ററി, ഡാഷ്‌ബോർഡിലെ വേവി പാറ്റേൺ തുടങ്ങിയ സവിശേഷതകളാൽ ഇന്റീരിയറുകൾ അലങ്കരിച്ചിരിക്കുന്നു. ഈ കാറിന് മൂന്ന് വർഷം അല്ലെങ്കിൽ ഒരുലക്ഷം കിലോമീറ്റർ വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. അതിന്റെ എതിരാളിയായ മാരുതി ഡിസയർ 2 വർഷം അല്ലെങ്കിൽ 40,000 കിലോമീറ്റർ വാറണ്ടി വാഗ്ദാനം ചെയ്യുന്നു. എക്സ്റ്റെൻഡഡ് വാറണ്ടി പാക്കേജ് വാങ്ങുന്നതിലൂടെ ഉപഭോക്താക്കൾക്ക് അതിന്റെ വാറന്‍റി ഏഴ് വർഷത്തേക്ക് നീട്ടാൻ കഴിയും.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.

 

PREV
Read more Articles on
click me!

Recommended Stories

പണക്കാരന് മാത്രമല്ല ഇപ്പോൾ സാധാരണക്കാരനും സ്വന്തം! ഇതാ ഈ ന്യൂജെൻ സുരക്ഷാ ഫീച്ചറുള്ള ചില വിലകുറഞ്ഞ കാറുകൾ
പുതിയ സ്കോർപിയോ എൻ: ഞെട്ടിക്കാൻ പുതിയ ഫീച്ചറുകൾ