ഔഡി എസ് ക്യു 8 ഇന്ത്യയിൽ; ബുക്കിംഗ് ആരംഭിച്ചു

Published : Mar 12, 2026, 04:51 PM IST
Audi SQ8

Synopsis

ജർമൻ വാഹന നിർമ്മാതാക്കളായ ഔഡി, പുതിയ ‘ഔഡി എസ് ക്യു 8’ എസ്‌യുവിയുടെ ഇന്ത്യയിലെ ബുക്കിംഗ് ആരംഭിച്ചു. 4.0 ലിറ്റർ വി8 ടിഎഫ്എസ്ഐ എഞ്ചിൻ കരുത്തേകുന്ന ഈ വാഹനം മാർച്ച് 17-ന് പുറത്തിറക്കും. വെറും 4.1 സെക്കൻഡിൽ 100 കി.മീ വേഗത കൈവരിക്കാൻ ഈ ആഡംബര എസ്‌യുവിക്ക് സാധിക്കും.

ർമൻ ആഡംബര വാഹന നിർമ്മാതാക്കളായ ഔഡി ഇന്ത്യ പുതിയ ‘ഓഡി എസ് ക്യു 8’ എസ്‌യുവിക്ക് ഇന്ത്യയിൽ ബുക്കിംഗ് ആരംഭിച്ചതായി അറിയിച്ചു. മാർച്ച് 17 നാണ് വാഹനം പുറത്തിറക്കും

ഔഡി ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ‘മൈഓഡി കണക്റ്റ്’ മൊബൈൽ ആപ്ലിക്കേഷൻ വഴിയും വാഹനത്തിനായി ബുക്കിംഗ് ചെയ്യാം. ബുക്കിംഗ് തുക അഞ്ച് ലക്ഷം രൂപയാണ് എന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഔഡിയുടെ ക്യൂ ശ്രേണിയിൽ തന്ത്രപ്രധാനമായ സ്ഥാനമുള്ള പുതിയ ‘ഔഡി എസ്.ക്യു8 4.0 ലിറ്റർ വി8 ടി എഫ് എസ് ഐ എൻജിനാണ് കരുത്തായി ഉപയോഗിക്കുന്നത്. ഈ എൻജിൻ 373 കിലോവാട്ട് കരുത്തും 770 ന്യൂട്ടൺ മീറ്റർ ടോർക്കും ഉൽപ്പാദിപ്പിക്കുന്നു. മണിക്കൂറിൽ പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗതയിലെത്താൻ വെറും 4.1 സെക്കൻഡ് മാത്രം മതി. വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്ററാണ്.

സ്വയം ലോക്ക് ചെയ്യുന്ന സെന്റർ ഡിഫറൻഷ്യൽ ഉൾപ്പെട്ട ഔഡിയുടെ ക്വാട്രോ സ്ഥിര ഓൾ വീൽ ഡ്രൈവ് സംവിധാനവും അഡാപ്റ്റീവ് എയർ സസ്പെൻഷൻ സ്പോർട്ടും ഓൾ വീൽ സ്റ്റിയറിംഗും ഉൾപ്പെടെയുള്ള സവിശേഷതകൾ വാഹനത്തിന് ശക്തമായ പ്രകടനവും അതേ സമയം കോൺഫിഡൻസ് പകരുന്നതുമായ ഡ്രൈവിംഗ് അനുഭവവും നൽകുന്നു.

ദൈനംദിന ആഡംബരവും ശക്തമായ സ്പോർട്ടി പ്രകടനവും ഒരുമിപ്പിക്കുന്ന മികച്ച എസ്‌യുവിയാണ് ഔഡി എസ്ക്യു8 എന്ന് ഔഡി ഇന്ത്യ ബ്രാൻഡ് ഡയറക്ടർ ബൽബീർ സിംഗ് ധില്ലോൺ പറഞ്ഞു. ഇന്ത്യയിൽ ഔഡി ക്യൂ 8 മോഡലുകൾക്ക് ലഭിച്ച മികച്ച പ്രതികരണം തങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നു എന്നും ലഭ്യത പരിമിതമായതിനാൽ സ്‌പോർട്ടി വാഹന പ്രിയരായ ഉപഭോക്താക്കൾ ഉടൻ തന്നെ ബുക്കിംഗ് ഉറപ്പാക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

 

PREV
Read more Articles on
click me!

Recommended Stories

വിപണി ഇളക്കിമറിക്കാൻ നാല് പുതിയ കോംപാക്റ്റ് എസ്‌യുവികൾ
വിപണിയെ ഇളക്കിമറിക്കാൻ എംജിയുടെ അത്ഭുതകരമായ 7 സീറ്റർ കാർ വരുന്നു