
ഇന്ത്യയിലെ കാർ വാങ്ങൽ പ്രവണതകൾ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് ചെറിയ ഹാച്ച്ബാക്കുകൾ ആധിപത്യം പുലർത്തിയിരുന്നു ഇന്ത്യൻ വിപണിയിൽ. എന്നാൽ ഇപ്പോൾ വലുതും കൂടുതൽ പ്രായോഗികവുമായ വാഹനങ്ങളാണ് കൂടുതലും വിൽക്കപ്പെടുന്നത്. പ്രത്യേകിച്ച്, എസ്‌യുവികൾക്കും 7 സീറ്റർ എംപിവികൾക്കും ഡിമാൻഡ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കുടുംബ യാത്രയ്ക്കും ദീർഘദൂര യാത്രകൾക്കും ആളുകൾ കൂടുതൽ സ്ഥലവും സുഖസൗകര്യങ്ങളും തേടുന്നു. സമീപഭാവിയിൽ ബജറ്റ് സെഗ്‌മെന്റിൽ 7 സീറ്റർ വാങ്ങാൻ നിങ്ങൾ പദ്ധതിയിടുകയാണെങ്കിൽ ഇതാ 10 ലക്ഷത്തിൽ താഴെ വിലയുള്ള അഞ്ച് മികച്ച ഓപ്ഷനുകൾ പരിചയപ്പെടാം.
ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന 7 സീറ്റർ കാറായ റെനോ ട്രൈബറിന് അടുത്തിടെ ഒരു പ്രധാന ഡിസൈൻ അപ്‌ഡേറ്റ് ലഭിച്ചു. സ്ലൈഡിംഗ്, റീക്ലൈനിംഗ് മധ്യനിര സീറ്റുകൾ ഇതിൽ ഉൾപ്പെടുന്നു, ഇത് സ്ഥല ക്രമീകരണം അനുവദിക്കുന്നു. പവർട്രെയിൻ ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്‌സുമായി ജോടിയാക്കിയ 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ ഉൾപ്പെടുന്നു. 5.76 ലക്ഷം മുതൽ 8.60 ലക്ഷം വരെയാണ് എക്സ്-ഷോറൂം വില.
മഹീന്ദ്ര ബൊലേറോ ഗ്രാമപ്രദേശങ്ങളിലും അർദ്ധനഗര പ്രദേശങ്ങളിലും ജനപ്രിയമായ ഒരു എസ്‌യുവിയാണ്. അതിന്റെ കരുത്തുറ്റ ശരീരഘടനയും മികച്ച ഈടും ഓഫ്-റോഡിനും പരുക്കൻ ഭൂപ്രദേശങ്ങൾക്കും അനുയോജ്യമാക്കുന്നു. 1.5 ലിറ്റർ ഡീസൽ എഞ്ചിനും 5-സ്പീഡ് മാനുവൽ ഗിയർബോക്‌സും നൽകുന്ന മഹീന്ദ്ര ബൊലേറോയുടെ എക്സ്-ഷോറൂം വില 7.99 ലക്ഷം മുതൽ 9.69 ലക്ഷം വരെയാണ്.
സിട്രോൺ എയർക്രോസ് ഈ വിഭാഗത്തിലെ ഏക 7 സീറ്റർ കോംപാക്റ്റ് എസ്‌യുവിയാണ്. 1.2 ലിറ്റർ ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. സ്റ്റൈലും പ്രായോഗികതയും ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച ഓപ്ഷനാണ്. ഈ എസ്‌യുവിയുടെ എക്സ്-ഷോറൂം വില 8.29 ലക്ഷം മുതൽ 13.69 ലക്ഷം വരെയാണ്.
ഇന്ധനക്ഷമത, കുറഞ്ഞ പരിപാലനച്ചെലവ്, സുഖകരമായ ഇരിപ്പിടങ്ങൾ എന്നിവയാൽ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഏഴ് സീറ്റർ എംപിവികളിൽ ഒന്നാണ് മാരുതി സുസുക്കി എർട്ടിഗ. പവർട്രെയിൻ ഓപ്ഷനുകളിൽ 1.5 ലിറ്റർ പെട്രോൾ എഞ്ചിനും സിഎൻജി ഓപ്ഷനും ഉൾപ്പെടുന്നു. എസ്‌യുവിയുടെ എക്സ്-ഷോറൂം വില 8.80 ലക്ഷം മുതൽ 12.94 ലക്ഷം വരെയാണ്.
മഹീന്ദ്ര ബൊലേറോ നിയോയും ഈ സെഗ്‌മെന്റിൽ ഒരു മികച്ച ഓപ്ഷനാണ്. മെച്ചപ്പെട്ട റൈഡ് ക്വാളിറ്റി, നവീകരിച്ച ഡിസൈൻ, പുതുക്കിയ ക്യാബിൻ എന്നിവ ഇത് വാഗ്ദാനം ചെയ്യുന്നു. ബൊലേറോയുടെ അതേ 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. ഈ എസ്‌യുവിയുടെ എക്സ്-ഷോറൂം വില 8.49 ലക്ഷം മുതൽ 10.49 ലക്ഷം വരെയാണ്.