2025 ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ്: ബുക്കിംഗ് ആരംഭിച്ചു

Published : Jun 03, 2025, 02:46 PM IST
2025 ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ്: ബുക്കിംഗ് ആരംഭിച്ചു

Synopsis

മെയ് മാസത്തിൽ അവതരിപ്പിച്ച 2025 ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിനായുള്ള ബുക്കിംഗ് ആരംഭിച്ചു. ഡിസൈൻ, സവിശേഷതകൾ, സുരക്ഷ എന്നിവയിൽ നിരവധി പുതുമകളുമായാണ് പുതിയ മോഡൽ എത്തുന്നത്. 21,000 രൂപ ടോക്കൺ തുക നൽകി ബുക്കിംഗ് നടത്താം.

വർഷം മെയ് മാസത്തിലാണ് 2025 ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 6.89 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ ആണ് വാഹനം എത്തുന്നത്. ഇപ്പോൾ ടാറ്റ മോട്ടോഴ്‌സ് ഈ പ്രീമിയം ഹാച്ച്ബാക്ക് കാറിനുള്ള ബുക്കിംഗുകൾ സ്വീകരിച്ചുതുടങ്ങി. ഹാച്ച്ബാക്കിനായുള്ള ബുക്കിംഗ് വിൻഡോ കമ്പനി ഔദ്യോഗികമായി തുറന്നു. ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അടുത്തുള്ള ടാറ്റ ഡീലർഷിപ്പ് സന്ദർശിച്ചോ 21,000 രൂപ ടോക്കൺ തുക നൽകി ഉപഭോക്താക്കൾക്ക് ബുക്കിംഗ് രജിസ്റ്റർ ചെയ്യാം. പുതിയ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിന് ഡിസൈനിലും സവിശേഷതകളിലും നിരവധി സുപ്രധാന അപ്‌ഡേറ്റുകൾ ലഭിക്കുന്നുണ്ട്.  ഇത് കാറിനെ മുമ്പത്തേക്കാൾ വളരെ ആധുനികവും ആകർഷകവുമാക്കി എന്നത് ശ്രദ്ധിക്കേണ്ടതാണ്.

2025 ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് ഇപ്പോൾ കൂടുതൽ ആധുനിക രൂപകൽപ്പനയും സുരക്ഷാ സവിശേഷതകളുമായാണ് വിപണിയിൽ എത്തിയിരിക്കുന്നത്. പ്രീമിയം ഹാച്ച്ബാക്ക് വാങ്ങുന്നവർക്ക്, പ്രത്യേകിച്ച് ഡിസൈൻ, സവിശേഷതകൾ, സുരക്ഷ എന്നിവയുടെ മികച്ച സംയോജനം ആഗ്രഹിക്കുന്നവർക്ക് ഇത് ആകർഷകമായ ഒരു തിരഞ്ഞെടുപ്പായിരിക്കും ഇത്. എഞ്ചിൻ നിരയിൽ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ, 1.2 ലിറ്റർ പെട്രോൾ-സിഎൻജി വേരിയന്റ്, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവ ഉൾപ്പെടുന്നു. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവൽ ഗിയർബോക്സ്, 5-സ്പീഡ് എഎംടി, 6-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് (ഡിസിടി) എന്നിവ ഉൾപ്പെടുന്നു.

സ്മാർട്ട്, പ്യുവർ, ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലഷ്ഡ്+ എന്നീ അഞ്ച് ട്രിമ്മുകളിൽ കാർ ലഭ്യമാണ്. ഈ ട്രിമ്മുകളെല്ലാം വ്യത്യസ്ത സവിശേഷതകളും കോൺഫിഗറേഷനുകളും വാഗ്ദാനം ചെയ്യും. ഏറ്റവും ഉയർന്ന വേരിയന്റിന് ₹11.49 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. പുതിയ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിൽ സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ബ്ലൈൻഡ് സ്പോട്ട് മോണിറ്ററുള്ള 360-ഡിഗ്രി ക്യാമറ, എല്ലാ യാത്രക്കാർക്കും ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നിവ ഉൾപ്പെടുന്നു.

2025 ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിൽ ക്യാബിനുള്ളിൽ ബീജ്, കറുപ്പ് നിറങ്ങളിലുള്ള ഡ്യുവൽ-ടോൺ തീം ഉണ്ട്. ഡാഷ്‌ബോർഡിന് പുതിയ ലെയേർഡ് ഡിസൈനും മധ്യത്തിൽ പ്രകാശിതമായ ടാറ്റ ലോഗോയുള്ള രണ്ട്-സ്‌പോക്ക് സ്റ്റിയറിംഗ് വീലും ലഭിക്കുന്നു. ഈ സ്റ്റിയറിംഗ് വീൽ പുതിയ നെക്‌സോണിൽ നിന്ന് കടമെടുത്തതാണ്.

എയർ കണ്ടീഷനിംഗ് ക്രമീകരണങ്ങൾ എളുപ്പത്തിൽ നിയന്ത്രിക്കാൻ കഴിയുന്ന ഒരു ടച്ച്-കൺട്രോൾ എസി പാനലും ഉണ്ട്. 10.25 ഇഞ്ച് ഫ്ലോട്ടിംഗ് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വോയ്‌സ് കമാൻഡ് പിന്തുണയുള്ള സൺറൂഫ്, റിയർ എസി വെന്റുകളുള്ള ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, ഓട്ടോ-ഫോൾഡിംഗ് ഒആർവിഎമ്മുകൾ, 8-സ്പീക്കർ സൗണ്ട് സിസ്റ്റം എന്നിവയാണ് പ്രധാന സവിശേഷതകൾ.

PREV
Read more Articles on
click me!

Recommended Stories

വരുന്നത് ഇലക്ട്രിക് വാഹന ബൂം! ഇതാ ഉടൻ ഇന്ത്യൻ നിരത്ത് വാഴാൻ എത്തുന്ന ഇലക്ട്രിക് എസ്‌യുവികൾ
10,000 രൂപ ഇഎംഐ മതി! ശക്തമായ ടാറ്റ നെക്സോൺ എസ്‍യുവി സ്വന്തമാക്കാം