പഞ്ചിന്‍റെ വൻ കുതിപ്പ്; കോംപാക്ട് എസ്‌യുവി വിപണിയിൽ ഒന്നാമൻ

Published : Sep 10, 2026, 03:09 PM IST
tata punch facelift

Synopsis

2026 ഓഗസ്റ്റിലെ കോംപാക്ട് എസ്‌യുവി വിൽപ്പനയിൽ ടാറ്റ പഞ്ച് 21,320 യൂണിറ്റുകളുമായി ഒന്നാം സ്ഥാനത്തെത്തി, 99.2% വാർഷിക വളർച്ച രേഖപ്പെടുത്തി. മാരുതി സുസുക്കി ഫ്രോങ്ക്സ് രണ്ടാം സ്ഥാനത്തും ടാറ്റ നെക്‌സോൺ മൂന്നാം സ്ഥാനത്തും എത്തിയപ്പോൾ, ബ്രെസ്സ, വെന്യു തുടങ്ങിയ മോഡലുകളും മികച്ച പ്രകടനം കാഴ്ചവച്ചു.

2026 ഓഗസ്റ്റിലെ കോംപാക്ട് എസ്‌യുവി വിൽപ്പനയിൽ വൻ മുന്നേറ്റവുമായി ടാറ്റ പഞ്ച്. കഴിഞ്ഞ മാസം 21,320 യൂണിറ്റ് പഞ്ചാണ് വിറ്റത്. 2025 ഓഗസ്റ്റിൽ വിറ്റ 10,704 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 99.2 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ടോപ്-10 മോഡലുകളിൽ ഏറ്റവും ഉയർന്ന വാർഷിക വളർച്ചയും പഞ്ചിനാണ്. ഓഗസ്റ്റിൽ കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ 17.6 ശതമാനം വിഹിതവും പഞ്ച് സ്വന്തമാക്കി. മാരുതി സുസുക്കി ഫ്രോങ്ക്സ് 18,730 യൂണിറ്റ് വിൽപ്പനയുമായി രണ്ടാം സ്ഥാനത്തും ടാറ്റ നെക്‌സോൺ 18,431 യൂണിറ്റുമായി മൂന്നാം സ്ഥാനത്തുമാണ്.

ഫ്രോങ്ക്സും നെക്‌സോണും തമ്മിൽ 299 യൂണിറ്റിന്റെ വ്യത്യാസം

മാരുതി സുസുക്കി ഫ്രോങ്ക്സിന്റെ വിൽപ്പന 2025 ഓഗസ്റ്റിലെ 12,422 യൂണിറ്റിൽ നിന്ന് 18,730 യൂണിറ്റായി ഉയർന്നു. വാർഷിക വളർച്ച 50.8 ശതമാനമാണ്. സെഗ്‌മെന്റ് വിഹിതം 15.4 ശതമാനം. അതേസമയം, ടാറ്റ നെക്‌സോൺ 18,431 യൂണിറ്റുകൾ വിറ്റു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 14,004 യൂണിറ്റായിരുന്നു വിൽപ്പന. 31.6 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഫ്രോങ്ക്സിനും നെക്‌സോണിനും ഇടയിലെ വിൽപ്പന വ്യത്യാസം വെറും 299 യൂണിറ്റാണ്. നെക്‌സോണിന്റെ സെഗ്‌മെന്റ് വിഹിതം 15.2 ശതമാനമാണ്.

നാലാം സ്ഥാനത്ത് ബ്രെസ്സ, അഞ്ചാമത് വെന്യു

മാരുതി സുസുക്കി ബ്രെസ്സ 15,288 യൂണിറ്റ് വിൽപ്പനയുമായി നാലാം സ്ഥാനത്തെത്തി. 2025 ഓഗസ്റ്റിൽ വിറ്റ 13,620 യൂണിറ്റുകളെ അപേക്ഷിച്ച് 12.2 ശതമാനം വളർച്ചയാണ് നേടിയത്. അടുത്തിടെ പുറത്തിറങ്ങിയ ബ്രെസ്സ ഫെയ്‌സ്‌ലിഫ്റ്റ് വരും മാസങ്ങളിൽ വിൽപ്പന കൂടുതൽ ഉയർത്തുമെന്നാണ് പ്രതീക്ഷ. ഹ്യുണ്ടായി വെന്യു 11,365 യൂണിറ്റുമായി അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം 8,109 യൂണിറ്റായിരുന്നു വിൽപ്പന. 40.2 ശതമാനം വാർഷിക വളർച്ചയും 9.4 ശതമാനം സെഗ്‌മെന്റ് വിഹിതവുമാണ് വെന്യുവിനുള്ളത്.

സോണറ്റിനും എക്‌സ്‌യുവി 3എക്‌സ്ഒയ്ക്കും വളർച്ച

കിയ സോണറ്റ് 9,048 യൂണിറ്റുകളുമായി ആറാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷത്തെ 7,741 യൂണിറ്റുകളെ അപേക്ഷിച്ച് 16.9 ശതമാനം വളർച്ചയാണ് വിൽപ്പനയിൽ ഉണ്ടായത്. സെഗ്‌മെന്റ് വിഹിതം 7.5 ശതമാനം. മഹീന്ദ്ര എക്‌സ്‌യുവി 3എക്‌സ്ഒ 8,302 യൂണിറ്റുകളുമായി ഏഴാം സ്ഥാനത്താണ്. 2025 ഓഗസ്റ്റിലെ 5,521 യൂണിറ്റുകളിൽ നിന്ന് വിൽപ്പന 50.4 ശതമാനം ഉയർന്നു. സെഗ്‌മെന്റ് വിഹിതം 6.8 ശതമാനം.

എക്‌സെന്ററും എക്‌സ്‌യുവി 3എക്‌സ്ഒയും തമ്മിൽ 145 യൂണിറ്റ് മാത്രം

ഹ്യുണ്ടായി എക്‌സെന്റർ 8,157 യൂണിറ്റുമായി എട്ടാം സ്ഥാനത്തെത്തി. എക്‌സ്‌യുവി 3എക്‌സ്ഒയെക്കാൾ വെറും 145 യൂണിറ്റിന്റെ വ്യത്യാസമാണുള്ളത്. കഴിഞ്ഞ വർഷത്തെ 5,061 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ എക്‌സെന്ററിന്റെ വിൽപ്പന 61.2 ശതമാനം ഉയർന്നു. പഞ്ചിന് ശേഷം ടോപ്-10ൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ വാർഷിക വളർച്ചയാണിത്. സെഗ്‌മെന്റ് വിഹിതം 6.7 ശതമാനം.

ടോപ്-10ൽ അവസാന സ്ഥാനങ്ങളിൽ കൈലോക്കും ടൈസറും

സ്‌കോഡ കൈലോക്ക് 3,590 യൂണിറ്റ് വിൽപ്പനയുമായി ഒമ്പതാം സ്ഥാനത്താണ്. കഴിഞ്ഞ വർഷത്തെ 3,099 യൂണിറ്റുകളെ അപേക്ഷിച്ച് 15.8 ശതമാനം വളർച്ച നേടി. ടൊയോട്ട ടൈസർ 2,863 യൂണിറ്റുമായി പത്താം സ്ഥാനത്തെത്തി. 2025 ഓഗസ്റ്റിൽ 2,683 യൂണിറ്റായിരുന്നു വിൽപ്പന. 6.7 ശതമാനം വളർച്ചയും 2.4 ശതമാനം സെഗ്‌മെന്റ് വിഹിതവുമാണ് ടൈസറിനുള്ളത്.

PREV
Read more Articles on
click me!

Recommended Stories

ഫോഴ്സ് മോട്ടോഴ്സിന്‍റെ വൻ കുതിപ്പ്; വിൽപ്പനയിലെ രഹസ്യം
അടിമുടി മാറി പുതിയ ബലേനോ; വിലയും ഫീച്ചറുകളും