കൊറോളയ്ക്ക് 55 വയസ്, ലോകത്താകെ വിറ്റത് അഞ്ച്​ കോടി യൂണിറ്റുകള്‍

By Web TeamFirst Published Aug 29, 2021, 3:45 PM IST
Highlights

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ജനപ്രിയ സെഡാനാണ് കൊറോള. അരനൂറ്റാണ്ടിനിടെ ലോകത്താകെ വിറ്റത് 50 മില്യൺ അഥവാ അഞ്ച് കോടി കൊറോളകളാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 55 വർഷങ്ങളായി തുടർച്ചയായി നിർമാണത്തിലുള്ള വാഹനമാണ് കൊറോള.

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ജനപ്രിയ സെഡാനാണ് കൊറോള. അരനൂറ്റാണ്ടിനിടെ ലോകത്താകെ വിറ്റത് 50 മില്യൺ അഥവാ അഞ്ച് കോടി കൊറോളകളാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 55 വർഷങ്ങളായി തുടർച്ചയായി നിർമാണത്തിലുള്ള വാഹനമാണ് കൊറോള. 50 മില്യൺ അഥവാ അഞ്ച് കോടി കൊറോളകളാണ് ലോകത്താകമാനം വിറ്റഴിഞ്ഞിട്ടുള്ളത് എന്നാണ് കണക്കുകള്‍. നിലവിൽ 12-ാം തലമുറ കൊറോള സെഡാനാണ് വിപണിയിലുള്ളത്. 1966 -ൽ 1700 ഡോളർ വിലയുമായാണ് കൊറോള തന്‍റെ പ്രയാണം തുടങ്ങിയത്. ഈ വർഷം ജൂലൈയിൽ 50 ദശലക്ഷം വിൽപ്പനയെന്ന നാഴികക്കല്ല് മറികടന്നു.

1969 ലാണ് അമേരിക്കൻ വിപണിയിൽ കൊറോള എത്തുന്നത്. പ്രായോഗികതയും സൗകര്യങ്ങളും വിശ്വാസ്യതയുംകൊണ്ട് മികച്ച കുടുംബ കാർ എന്ന പേര് വേഗത്തിൽതന്നെ കൊറോളയെ തേടിയെത്തി. 1980 കളുടെ മധ്യത്തോടെ കൊറോളയുടെ നിർമാണം യുഎസിലേക്ക് കൊണ്ടുവരാൻ ടൊയോട്ട തീരുമാനിച്ചു. നിലവിൽ, ടൊയോട്ട കൊറോള നിർമിക്കുന്നത് ടൊയോട്ട മോട്ടോർ മാനുഫാക്ചറിങ് മിസിസിപ്പിയിലാണ്. 2022 കൊറോളയ്ക്ക് യുഎസിൽ 21,100 ഡോളർ വിലയുണ്ട്. ഇന്ത്യൻ വിപണിയിലും മികച്ച വിൽപ്പന നേടിയ വാഹനമാണ് കൊറോള. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എക്സിക്യൂട്ടീവ് സെഡാനുകളിൽ ഒന്നാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

2020 ജൂലൈ മാസത്തിലായിരുന്നു ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട, ജനപ്രിയ സെഡാന്‍ കൊറോളയെ അടിസ്ഥാനമാക്കിയ എസ്‌യുവി കൊറോള ക്രോസിനെ തായ്‌ലാന്‍ഡ് വിപണിയില്‍ അവതരിപ്പിക്കുന്നത്.  TNGA-C പ്ലാറ്റ്ഫോം ആണ് ടൊയോട്ട കൊറോള ക്രോസിന് പിന്തുണ ഒരുക്കുന്നത്. കൊറോള ക്രോസിന് കരുത്തേകാന്‍ രണ്ട് എന്‍ജിനാണ് ടൊയോട്ട.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!