കോംപാക്റ്റ് എസ്‌യുവി വിപ്ലവം; മഹീന്ദ്രയും ടാറ്റയും പുതിയ മോഡലുകൾ ഒരുക്കുന്നു

Published : Sep 13, 2025, 03:28 PM IST
Lady Driver

Synopsis

മഹീന്ദ്രയും ടാറ്റയും ഇന്ത്യൻ കോംപാക്റ്റ് എസ്‌യുവി വിപണിയിൽ പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഫെയ്‌സ്‌ലിഫ്റ്റുകൾ, ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾ എന്നിവ ഉൾപ്പെടെ ആറ് പുതിയ മോഡലുകളാണ് വരാനിരിക്കുന്നത്. 

രു കോംപാക്റ്റ് എസ്‌യുവി വാങ്ങാനുള്ള പദ്ധതി നിങ്ങൾക്കുണ്ടെങ്കിൽ, കുറച്ചുകൂടി കാത്തിരിക്കുക. ഇന്ത്യയിലെ രണ്ട് പ്രധാന ഒഇഎമ്മുകളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ടാറ്റ മോട്ടോഴ്‌സും ഈ വിഭാഗത്തിൽ കുറഞ്ഞത് ആറ് പുതിയ മോഡലുകളെങ്കിലും പുറത്തിറക്കാൻ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന ശ്രേണിയിൽ ഫെയ്‌സ്‌ലിഫ്റ്റുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഹൈബ്രിഡ് കോംപാക്റ്റ് എസ്‌യുവികൾ തുടങ്ങിയ മോഡലുകൾ ഉൾപ്പെടും. മഹീന്ദ്ര ഉടൻ തന്നെ അപ്ഡേറ്റ് ചെയ്ത ഥാർ അവതരിപ്പിക്കും. അതിനുശേഷം XUV 3XO സബ്കോംപാക്റ്റ് എസ്‌യുവിയുടെ ഇലക്ട്രിക്, ഹൈബ്രിഡ് പതിപ്പുകൾ പുറത്തിറങ്ങും. അതേസമയം, 2025 ഒക്ടോബറിൽ അപ്ഡേറ്റ് ചെയ്ത പഞ്ച്, പഞ്ച് ഇവിയും ടാറ്റ സ്‍കാർലറ്റ് എന്ന കോഡ് നാമത്തിലുള്ള ഒരു പുതിയ സബ്കോംപാക്റ്റ് എസ്‌യുവിയും ടാറ്റ പുറത്തിറക്കും.

2025 മൂന്ന് മഹീന്ദ്ര ഥാർ ഫെയ്‌സ്‌ലിഫ്റ്റ് ഥാർ റോക്‌സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വലിയ രീതിയിൽ മെച്ചപ്പെട്ട സ്റ്റൈലിംഗും ഇന്റീരിയറുമായാണ് വരുന്നത്. വലിയ ടച്ച്‌സ്‌ക്രീൻ, പുതിയ സ്റ്റിയറിംഗ്, അപ്‌ഡേറ്റ് ചെയ്ത ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ലെവൽ 2 എഡിഎഎസ്, 360-ഡിഗ്രി ക്യാമറ, വെന്‍റിലേറ്റഡ് മുൻ സീറ്റുകൾ തുടങ്ങിയവയും ഈ എസ്‌യുവിയിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. മെക്കാനിക്കൽ മാറ്റങ്ങൾക്ക് സാധ്യതയില്ല. മഹീന്ദ്ര XUV 3XO ഇവി കുറച്ചുനാളായി പരീക്ഷണ ഘട്ടത്തിലാണ്. ഈ ഇവിയിൽ ഒരു ചെറിയ 35kWh ബാറ്ററിയും അകത്തും പുറത്തും ചെറിയ ഇവി അനുസൃത അപ്‌ഡേറ്റുകളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 2026-ൽ XUV 3XO -യുമായി മഹീന്ദ്ര ഹൈബ്രിഡ് വിഭാഗത്തിലേക്ക് പ്രവേശിക്കും. S226 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ഈ എസ്‌യുവി 1.2 ലിറ്റർ ടർബോ പെട്രോൾ-ഹൈബ്രിഡ് പവർട്രെയിനുമായി വന്നേക്കാം.

2025 ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിന് നിലവിലുള്ള എഞ്ചിനുകൾ ഉപയോഗിക്കുമ്പോൾ തന്നെ സൂക്ഷ്‍മമായ ഡിസൈൻ മാറ്റങ്ങളും ഫീച്ചർ അപ്‌ഗ്രേഡുകളും ലഭിക്കും. പുതുക്കിയ ടാറ്റ പഞ്ച് ഇവിയിൽ നെക്‌സോൺ ഇവിയുടെ 45kWh ബാറ്ററി പായ്ക്ക് ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് എആർഎഐ അവകാശപ്പെടുന്ന 489 കിലോമീറ്റർ റേഞ്ച് വാഗ്‍ദാനം ചെയ്യുന്നു.

ടാറ്റ സ്‍കാർലറ്റ് എന്ന കോഡ് നാമത്തിൽ വരാനിരിക്കുന്ന ഈ സബ്-4 മീറ്റർ എസ്‌യുവിക്ക് ബോക്‌സിയും നേരായ നിലപാടും ഉള്ള ഒരു മിനി-സിയറ പോലുള്ള ഡിസൈൻ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2026 ന്റെ തുടക്കത്തിൽ സിയറയിൽ അരങ്ങേറുന്ന ടാറ്റയുടെ പുതിയ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഇതിൽ ഉൾപ്പെട്ടേക്കാം.

 

PREV
Read more Articles on
click me!

Recommended Stories

ഇതിഹാസത്തിന്‍റെ പുനർജന്മം; ഹോണ്ട NSX വരുന്നു, പേര് ടെൻസി
ഞെട്ടിക്കും റിസൾട്ട്; ക്രാഷ് ടെസ്റ്റിൽ പൂജ്യം മാർക്കുമായി ഹ്യുണ്ടായി ഗ്രാൻഡ് ഐ10, ഇന്ത്യൻ നിർമ്മിത കാർ പരീക്ഷിച്ചത് ദക്ഷിണാഫ്രിക്കയിൽ