ഹോണ്ടയുടെ ഡിസംബർ മാജിക്: കാറുകൾക്ക് വമ്പൻ ഓഫറുകൾ

Published : Dec 14, 2025, 04:44 PM IST
Honda Cars, Honda Cars Offer, Honda Cars India

Synopsis

ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട, ഡിസംബർ മാസത്തിൽ തങ്ങളുടെ കാറുകൾക്ക് ആകർഷകമായ വർഷാവസാന കിഴിവുകൾ പ്രഖ്യാപിച്ചു. എലിവേറ്റ്, സിറ്റി, അമേസ് തുടങ്ങിയ മോഡലുകൾക്ക് ക്യാഷ് ഡിസ്‌കൗണ്ടുകൾ, എക്സ്ചേഞ്ച് ബോണസുകൾ, കോർപ്പറേറ്റ് ആനുകൂല്യങ്ങൾ തുടങ്ങിയവ ലഭിക്കും.

ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട കാർസ് ഇന്ത്യ ഡിസംബറിൽ പ്രത്യേക വർഷാവസാന കിഴിവുകളും ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. കമ്പനിയുടെ മുഴുവൻ കാർ ശ്രേണിയിലും ഈ ആനുകൂല്യങ്ങൾ ലഭ്യമാണ്, കൂടാതെ മാസാവസാനം വരെ സാധുതയുള്ളതായിരിക്കും. ക്യാഷ് ഡിസ്‌കൗണ്ടുകൾ, എക്സ്ചേഞ്ച് ബോണസുകൾ, ലോയൽറ്റി ആനുകൂല്യങ്ങൾ, കോർപ്പറേറ്റ് ആനുകൂല്യങ്ങൾ, എക്സ്റ്റൻഡഡ് വാറന്റികൾ എന്നിവ ഈ ഓഫറുകളിൽ ഉൾപ്പെടുന്നു. ഈ ഓഫറുകളെക്കുറിച്ച് വിശദമായി അറിയാം.

ഹോണ്ട സിവിക്

ഹോണ്ട എലിവേറ്റിന്റെ ടോപ്പ്-സ്പെക്ക് ZX (മാനുവൽ, ഓട്ടോമാറ്റിക്) ആകെ 1.36 ലക്ഷം വരെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇതിൽ 30,000 രൂപ വരെ ക്യാഷ് ഡിസ്‍കൌണ്ടും 45,000 വരെ എക്സ്ചേഞ്ച് ബോണസും ഉൾപ്പെടുന്നു. കൂടാതെ, ലോയൽറ്റി, കോർപ്പറേറ്റ്/സ്വയം തൊഴിൽ ആനുകൂല്യങ്ങൾക്ക് 19,000 രൂപ വരെ കിഴിവുകൾ, സൗജന്യ എൽഇഡി ആംബിയന്റ് ലൈറ്റിംഗ്, 360-ഡിഗ്രി ക്യാമറ, ഏഴ് വർഷത്തെ വിപുലീകൃത വാറന്റി എന്നിവയും ഉണ്ട്. എൻട്രി ലെവൽ എസ്‍വി വേരിയന്റിന് ആകെ 38,000 രൂപ വരെ ആനുകൂല്യം ലഭിക്കും. ഇതിൽ ഒരു സ്ക്രാപ്പേജ് ആനുകൂല്യവും ഉൾപ്പെടുന്നു. കുറഞ്ഞത് 20,000 രൂപ (അല്ലെങ്കിൽ എക്സ്ചേഞ്ച് ബോണസ് + 5,000 രൂപ, ഏതാണ് ഉയർന്നത്) മൂല്യം. ഹോണ്ട എലിവേറ്റിന് 11 ലക്ഷം മുതൽ 16.46 ലക്ഷം വരെയാണ് എക്സ്-ഷോറൂം വില.

ഹോണ്ട സിറ്റി

ഹോണ്ട സിറ്റിയുടെ SV, V, VX ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് 1.22 ലക്ഷം വരെയുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇതിൽ 80,000 രൂപ വരെ ക്യാഷ് ആൻഡ് എക്സ്ചേഞ്ച് കിഴിവ്, 4,000 ലോയൽറ്റി ബോണസ്, 10,000 രൂപ വരെ കോർപ്പറേറ്റ് ആനുകൂല്യങ്ങൾ, 7 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടിയിൽ 28,700 രൂപ കിഴിവ് എന്നിവ ഉൾപ്പെടുന്നു. സിറ്റി ഹൈബ്രിഡ് 17,000 രൂപ കിഴിവോടെ ഡിസ്‍കൌണ്ട് എക്സ്റ്റൻഡഡ് വാറണ്ടിയും വാഗ്‍ദാനം ചെയ്യുന്നു. ഹോണ്ട സിറ്റിയുടെ എക്സ്-ഷോറൂം വില 11.95 ലക്ഷം മുതൽ 19.48 ലക്ഷം വരെയാണ്.

ഹോണ്ട അമേസ്

മൂന്നാം തലമുറ ഹോണ്ട അമേസിന്റെ ZX MT വേരിയന്റിന് ആകെ 81,000 രൂപ വരെ കിഴിവ് ലഭിക്കും. ഇതിൽ 30,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 30,000 രൂപ എക്സ്ചേഞ്ച് ബോണസും ഉൾപ്പെടുന്നു. V MT/CVT, ZX CVT പോലുള്ള മറ്റ് വേരിയന്റുകൾക്ക് 28,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. എല്ലാ വേരിയന്റുകൾക്കും കുറഞ്ഞത് 20,000 രൂപ സ്ക്രാപ്പേജ് ആനുകൂല്യവും ലഭിക്കും. മൂന്നാം തലമുറ അമേസിന് 7.40 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.

രണ്ടാം തലമുറ ഹോണ്ട അമേസിന്റെ S വകഭേദങ്ങൾ (മാനുവൽ, ഓട്ടോമാറ്റിക്) 89,000 രൂപ വരെ ആനുകൂല്യങ്ങളോടെ ലഭ്യമാണ്. ഇതിൽ 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 35,000 രൂപ എക്സ്ചേഞ്ച് ബോണസ്, 4,000 രൂപ ലോയൽറ്റി റിവാർഡ്, 10,000 രൂപ വരെ കോർപ്പറേറ്റ് ആനുകൂല്യങ്ങൾ, 7 വർഷത്തെ വിപുലീകൃത വാറണ്ടിയിൽ 15,000 രൂപ കിഴിവ് എന്നിവ ഉൾപ്പെടുന്നു. 6.97 ലക്ഷം മുതൽ 7.8 ലക്ഷം വരെയാണ് ഈ മോഡലിന്റെ എക്സ്-ഷോറൂം വില. ഡീലർ തലത്തിലുള്ള ഉറവിടങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വിവരങ്ങൾ.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.

 

PREV
Read more Articles on
click me!

Recommended Stories

വിൽപ്പനയിൽ കുത്തനെ ഇടിവ്; ഈ കാറിന്‍റെ അവസ്ഥയിൽ ആശങ്കയിൽ ടാറ്റ
സുരക്ഷയിൽ കരുത്തനായി ടൊയോട്ട ഹിലക്സ്; അഞ്ച് സ്റ്റാർ നേട്ടം