ഹോണ്ട സിറ്റിക്ക് വില കൂടും, കൂടുന്നത് ഇത്രയും രൂപ

Published : Jan 29, 2025, 11:53 AM IST
ഹോണ്ട സിറ്റിക്ക് വില കൂടും, കൂടുന്നത് ഇത്രയും രൂപ

Synopsis

ഹോണ്ട കാർസ് ഇന്ത്യ തങ്ങളുടെ കാറുകളുടെ വില ക്രമേണ വർദ്ധിപ്പിക്കുന്നു. ഈ മാസം ആദ്യം എലിവേറ്റ് എസ്‌യുവിയുടെ വില കമ്പനി വർധിപ്പിച്ചിരുന്നു. 20,000 രൂപയാണ് കമ്പനി വില വർധിപ്പിച്ചത്.

ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട കാർസ് ഇന്ത്യ തങ്ങളുടെ കാറുകളുടെ വില ക്രമേണ വർദ്ധിപ്പിക്കുന്നു. ഈ മാസം ആദ്യം എലിവേറ്റ് എസ്‌യുവിയുടെ വില കമ്പനി വർധിപ്പിച്ചിരുന്നു. 20,000 രൂപയാണ് കമ്പനി വില വർധിപ്പിച്ചത്. ഇപ്പോൾ കമ്പനി തങ്ങളുടെ പ്രീമിയം സെഡാനായ ഹോണ്ട സിറ്റിയുടെ വിലയിലും മാറ്റങ്ങൾ വരുത്തി. 20,000 രൂപയോളം കമ്പനി വർധിപ്പിച്ചു എന്നാണ് പുതിയ റിപ്പോർട്ടുകൾ. SV MT, V MT, VX MT, VX CVT, ZX MT, ZX CVT എന്നിവയുടെ തിരഞ്ഞെടുത്ത വേരിയൻ്റുകളിൽ പുതിയ വിലകൾ ബാധകമായിരിക്കും. ഹോണ്ട സിറ്റിയുടെ പുതിയ എക്‌സ് ഷോറൂം വില ഇപ്പോൾ 11.82 ലക്ഷം മുതൽ 16.63 ലക്ഷം രൂപ വരെയാണ്.

സിറ്റിയുടെ പ്രാരംഭ എക്‌സ് ഷോറൂം വില ഇപ്പോഴും 11.82 ലക്ഷം രൂപ മാത്രമാണ് എന്നതാണ് പ്രത്യേകത. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ലെതർ അപ്‌ഹോൾസ്റ്ററി, റെയിൻ സെൻസിംഗ് വൈപ്പറുകൾ, വയർലെസ് ഫോൺ ചാർജർ, ക്രൂയിസ് കൺട്രോൾ, സൺറൂഫ്, ആംബിയൻ്റ് ലൈറ്റിംഗ് തുടങ്ങിയ ഫീച്ചറുകൾ ഹോണ്ട സിറ്റിയിൽ നൽകിയിട്ടുണ്ട്.

1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഹോണ്ട സിറ്റിക്കുള്ളത്. ഇത് 121 ബിഎച്ച്പി കരുത്തും 145 എൻഎം പരമാവധി ടോർക്കും സൃഷ്ടിക്കുന്നു. 6-സ്പീഡ് മാനുവൽ, 7-സ്റ്റെപ്പ് CBT ഗിയർബോക്‌സുമായാണ് കാറിൻ്റെ എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. 1.5 ലിറ്റർ ഓട്ടോമാറ്റിക് വേരിയൻ്റിൽ ലിറ്ററിന് 17.8 കിലോമീറ്റർ മൈലേജ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. അതേസമയം 1.5 ലിറ്റർ CVT വേരിയൻ്റ് 18.4 kmpl മൈലേജ് നൽകുന്നു. 26.5Km/l വരെയാണ് ഹൈബ്രിഡ് മോഡലിൻ്റെ മൈലേജ്.

സുരക്ഷാ ഫീച്ചറുകളെ കുറിച്ച് പറയുകയാണെങ്കിൽ, 6 എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, റിയർവ്യൂ ക്യാമറ, എബിഎസ് വിത്ത് ഇബിഡി, എഡിഎഎസ് തുടങ്ങിയ സവിശേഷതകളുണ്ട്. ഇതിൽ ADAS സുരക്ഷാ ഫീച്ചറുകളും ഹോണ്ട വാഗ്ദാനം ചെയ്യുന്നു. ഇന്ത്യൻ വിപണിയിൽ ഫോക്‌സ്‌വാഗൺ വിർറ്റസ്, മാരുതി സിയാസ്, സ്‌കോഡ സ്ലാവിയ, ഹ്യുണ്ടായ് വെർണ തുടങ്ങിയ മോഡലുകളോടാണ് ഹോണ്ട സിറ്റി മത്സരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ക്രാഷ് ടെസ്റ്റിൽ തകർന്ന് തരിപ്പണമായി കിയ സോണറ്റ്; കിട്ടിയത് ഒരൊറ്റ സ്റ്റാർ മാത്രം!
സ്കോഡയുടെ വമ്പൻ ഓഫറുകൾ: ഈ കാറുകൾക്ക് വൻ വിലക്കിഴിവ്