ഹോണ്ട സിറ്റി സ്‌പോർട് എഡിഷൻ ഡീല‍ഷിപ്പുകളിലേക്ക്

Published : Jun 26, 2025, 09:39 AM ISTUpdated : Jun 26, 2025, 09:44 AM IST
Honda city sports edition

Synopsis

ഹോണ്ട കാർസ് ഇന്ത്യ പുതിയ ഹോണ്ട സിറ്റി സ്‌പോർട് എഡിഷൻ വിപണിയിൽ അവതരിപ്പിച്ചു. സ്റ്റൈലിഷും സ്‌പോർട്ടിയുമായ ഈ വാഹനത്തിന് 14.89 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. കറുപ്പ് നിറത്തിലുള്ള ഇന്റീരിയറും ചുവന്ന സ്റ്റിച്ചിംഗും ആകർഷകമാണ്.

ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട കാർസ് ഇന്ത്യ അടുത്തിടെയാണ് പുതിയ ഹോണ്ട സിറ്റി സ്‍പോ‍ട് എഡിഷനെ വിപണിയിൽ അവതരിപ്പിച്ചത്. ഇപ്പോൾ കമ്പനി തങ്ങളുടെ ഡീലർഷിപ്പുകളിലേക്ക് സിറ്റിയുടെ സ്‌പോർട് എഡിഷൻ അയച്ചുതുടങ്ങി എന്നാണ് പുതിയ റിപ്പോ‍ട്ടുകൾ . താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള അംഗീകൃത ഡീലർഷിപ്പുകളിൽ എത്തി ഈ സെഡാൻ നേരിട്ട് പരിശോധിക്കാം. തങ്ങളുടെ സെഡാനിൽ നിന്ന് കുറച്ചുകൂടി സ്‌പോർടി ലുക്ക് ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യം വച്ചാണ് സിറ്റി സ്‌പോർട് എഡിഷൻ വരുന്നത്. പുതിയ ഹോണ്ട സിറ്റി സ്‌പോർട് എഡിഷന്റെ എക്‌സ്-ഷോറൂം വില 14.89 ലക്ഷം മുതൽ ആരംഭിക്കുന്നു.

നിലവിലുള്ള മോഡലിനേക്കാൾ സ്റ്റൈലിഷും സ്പോർട്ടിയും ആണ് ഹോണ്ട സിറ്റി സ്പോർട് എഡിഷൻ. അതിനായി വാഹനത്തിൽ ചില സൗന്ദര്യവർദ്ധക മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ബ്ലാക്ക്-ഔട്ട് ഗ്രിൽ, അലോയ് വീലുകൾ, ബ്ലാക്ക് ഷാർക്ക്-ഫിൻ ആന്റിന, ഓആ‍വിഎമ്മുകൾ എന്നിവ ഇതിന് ലഭിക്കുന്നു. റിയർ സ്‌പോയിലറും സ്‌പോർട് ബാഡ്‍ജിംഗും ഇതിൽ ഉൾപ്പെടുന്നു. ഇതിനുപുറമെ, ആംബിയന്റ് ലൈറ്റിംഗും ലെതറെറ്റ് ഇന്റീരിയർ ഫിനിഷും (സീറ്റുകൾ, സ്റ്റിയറിംഗ്, ഗിയർ നോബ്) ഇതിലുണ്ട്.

ഡാഷ്‌ബോർഡിൽ ചുവന്ന ട്രിം ഹൈലൈറ്റ് ചെയ്‌ത് പൂർണ്ണമായും കറുത്ത നിറത്തിലുള്ള ഇന്റീരിയർ ക്യാബിനിൽ ലഭിക്കുന്നു. സീറ്റുകൾ കറുത്ത ലെതറെറ്റിൽ അപ്‌ഹോൾസ്റ്റേർഡ് ചെയ്‌തിരിക്കുന്നു. കോൺട്രാസ്റ്റിംഗ് റെഡ് സ്റ്റിച്ചിംഗ് ഉപയോഗിച്ച് മെച്ചപ്പെടുത്തിയിരിക്കുന്നു. കൂടാതെ പുതുതായി രൂപകൽപ്പന ചെയ്‌ത സോഫ്റ്റ്-ടച്ച് ഡോർ ഇൻസേർട്ടുകളും ഉണ്ട്. എയർ കണ്ടീഷനിംഗ് വെന്റുകളും സ്റ്റിയറിംഗ് വീലും കറുപ്പ് നിറത്തിൽ പൂർത്തിയാക്കിയിരിക്കുന്നു. സ്റ്റിയറിംഗ് വീലും ചുവന്ന സ്റ്റിച്ചിംഗ് കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

അതേസമയം വാഹനത്തിതിന്റെ എഞ്ചിനിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. സിറ്റി സ്‌പോർട് എഡിഷനിൽ1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തന്നെയാണ് ലഭിക്കുന്നത്. ഇത് 119 bhp പവറും 145 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഈ എഡിഷൻ ഒരു സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സിൽ മാത്രമേ ലഭ്യമാകൂ. സിറ്റി സ്പോർട് എഡിഷനിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുമായി പൊരുത്തപ്പെടുന്ന 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വോയ്‌സ് കമാൻഡ് കഴിവുകൾ, നാല് സ്പീക്കർ ഓഡിയോ സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഒരു എംഐഡി യൂണിറ്റ് ഉൾപ്പെടുന്ന ഡ്യുവൽ-പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ലെവൽ 2 എഡിഎഎസ് തുടങ്ങിയവ ഉൾപ്പെടെ ലഭിക്കുന്നു.

വാഹനം മൂന്ന് ആകർഷകമായ നിറങ്ങളിൽ ലഭ്യമാണ്. പ്ലാറ്റിനം വൈറ്റ് പേൾ, മെറ്റീരിയോയിഡ് ഗ്രേ മെറ്റാലിക്, റേഡിയന്റ് റെഡ് മെറ്റാലിക് തുടങ്ങിയ കളർ ഓപ്ഷനുകളുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

പണക്കാരന് മാത്രമല്ല ഇപ്പോൾ സാധാരണക്കാരനും സ്വന്തം! ഇതാ ഈ ന്യൂജെൻ സുരക്ഷാ ഫീച്ചറുള്ള ചില വിലകുറഞ്ഞ കാറുകൾ
പുതിയ സ്കോർപിയോ എൻ: ഞെട്ടിക്കാൻ പുതിയ ഫീച്ചറുകൾ