ഹ്യുണ്ടായിയുടെ ഈ സ്‌പോർട്ടി ഹാച്ച്ബാക്കിന് വൻ വിലക്കിഴിവ്

Published : Nov 12, 2024, 02:02 PM IST
ഹ്യുണ്ടായിയുടെ ഈ സ്‌പോർട്ടി ഹാച്ച്ബാക്കിന് വൻ വിലക്കിഴിവ്

Synopsis

ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായ് അതിൻ്റെ സ്പോർട്ടി രൂപത്തിലുള്ള ജനപ്രിയ ഹാച്ച്ബാക്ക് i20 N-ലൈനിൽ നവംബർ മാസത്തിൽ ബമ്പർ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു.

ടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ നിങ്ങൾ ഒരു പുതിയ ഹാച്ച്ബാക്ക് വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, നിങ്ങൾക്കൊരു സന്തോഷ വാർത്തയുണ്ട്. ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായ് അതിൻ്റെ സ്പോർട്ടി രൂപത്തിലുള്ള ജനപ്രിയ ഹാച്ച്ബാക്ക് i20 N-ലൈനിൽ നവംബർ മാസത്തിൽ ബമ്പർ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. 2024 നവംബറിൽ ഉപഭോക്താക്കൾക്ക് ഹ്യുണ്ടായി i20 N-Line-ൽ പരമാവധി 40,000 രൂപ വരെ കിഴിവ് ലഭിക്കുന്നു.

ഹ്യുണ്ടായ് i20 N ലൈൻ ഒരു അഞ്ച് സീറ്റർ കാറാണ്. അത് ഇന്ത്യൻ ഉപഭോക്താക്കൾക്ക് രണ്ട് നിറങ്ങളിൽ ലഭ്യമാണ്.  ഹ്യുണ്ടായ് i20 N-ലൈനിന് 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഉണ്ട്. ഈ എഞ്ചിൻ പരമാവധി 120bhp കരുത്തും 172Nm പീക്ക് ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തമാണ്. കാറിൻ്റെ എഞ്ചിൻ 6-സ്പീഡ് മാനുവൽ, 7-സ്പീഡ് DCT ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു.  ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായ് i20 N-Line-ൻ്റെ എക്‌സ്-ഷോറൂം വില 9.99 ലക്ഷം മുതൽ 12.52 ലക്ഷം വരെയാണ് മുൻനിര മോഡലിന്.

കാറിലെ ഫീച്ചറുകൾ പിരിശോധിക്കുകയാണെങ്കിൽ, ക്രൂയിസ് കൺട്രോളിനൊപ്പം 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ഫോൺ ചാർജിംഗ്, സെമി-ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ എന്നിവയും ഹ്യൂണ്ടായ് ഐ20 എൻ-ലൈനിനുണ്ട്. ഇതുകൂടാതെ, സുരക്ഷയ്ക്കായി, കാറിന് സ്റ്റാൻഡേർഡ് ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെൻ്റ് എന്നിവയും നൽകിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ ഹ്യൂണ്ടായ് ഐ20 എൻ-ലൈൻ ടാറ്റ ആൾട്രോസ് റേസറുമായാണ് മത്സരിക്കുന്നത്.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.

PREV
click me!

Recommended Stories

പുതിയ മുഖവുമായി 2027 നിസാൻ സണ്ണി; ഇനി ഇന്ത്യയിലേക്കോ?
ടാറ്റ സിയറ ഇവി: ഇതിഹാസത്തിന്റെ ഇലക്ട്രിക് മടക്കം