
ഇന്ത്യയിലെ ദീർഘകാല എസ്‌യുവി ഉടമസ്ഥതയെ പുനർനിർവചിക്കുന്നതിനായി രൂപകൽപ്പന ചെയ്‌ത സമഗ്രമായ പ്രീമിയം ഉടമസ്ഥതാ പരിപാടിയായ ജീപ്പ് കോൺഫിഡൻസ് 7 ജീപ്പ് ഇന്ത്യ പ്രഖ്യാപിച്ചു. ജീപ്പ് മെറിഡിയൻ, ജീപ്പ് കോമ്പസ് എന്നിവയ്‌ക്കായി മാത്രമായി സൃഷ്‌ടിച്ച ഈ പരിപാടി, ലോകോത്തര ഗുണനിലവാരം, വിശ്വാസ്യത, പൂർണ്ണമായ ഉപഭോക്തൃ ഉറപ്പ് എന്നിവ നൽകുന്നതിനുള്ള ജീപ്പിന്റെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നുവെന്ന് കമ്പനി പറയുന്നു.
ഏഴ് വർഷം വരെ എക്സ്റ്റൻഡഡ് വാറണ്ടിയും മെയിന്റനൻസ് പാക്കേജുമാണ് ഈ പരിപാടിയുടെ കാതൽ. ഇത് പ്രവചനാതീതവും തടസരഹിതവുമായ ഉടമസ്ഥാവകാശം ഉറപ്പാക്കുന്നു. ഉപഭോക്താക്കൾക്ക് അഷ്വേർഡ് ബൈബാക്കിൽ നിന്ന് പ്രയോജനം ലഭിക്കുന്നു, ഇത് വാഹനം അപ്‌ഗ്രേഡ് ചെയ്യുമ്പോഴോ വീണ്ടും വിൽക്കുമ്പോഴോ കൂടുതൽ ആത്മവിശ്വാസം നൽകുന്നുവെന്നും ഇത് ജീപ്പ് ഉടമസ്ഥാവകാശം പ്രതിഫലദായകവും ആശ്വാസകരവുമാക്കുന്നുവെന്നും കമ്പനി പറയുന്നു.
ഈ ഓഫറുകൾ ഒരുമിച്ച്, തടസമില്ലാത്തതും പ്രീമിയവും സൗകര്യപ്രദവുമായ സേവന അനുഭവം സൃഷ്‍ടിക്കുന്നതിനൊപ്പം, ദീർഘകാല വാഹന മൂല്യം പരമാവധിയാക്കുകയും ചെയ്യുന്നു. കോമ്പസിന് 41,926 രൂപ മുതൽ ആരംഭിക്കുന്ന വിലയിലും മെറിഡിയന് 47,024 രൂപ മുതൽ ആരംഭിക്കുന്ന വിലയിലുമാണ് ഇവ പ്രവർത്തിക്കുന്നത്.
ജീപ്പ് കോൺഫിഡൻസ് 7 തചങ്ങളുടെ ഉപഭോക്താക്കൾക്കുള്ള അചഞ്ചലമായ വാഗ്ദാനത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് പുതിയ പരിപാടി പ്രഖ്യാപിച്ചുകൊണ്ട് സ്റ്റെല്ലാന്റിസ് ഇന്ത്യയുടെ ഓട്ടോമോട്ടീവ് ബ്രാൻഡ്‌സ് ബിസിനസ് ഹെഡും ഡയറക്ടറുമായ കുമാർ പ്രിയേഷ് പറഞ്ഞു. ജീപ്പ് ബ്രാൻഡിന്റെ വിശ്വാസ പാരമ്പര്യത്തിന് അനുസൃതമായി ഉയർന്നതും ആശ്രയിക്കാവുന്നതുമായ ഉടമസ്ഥാവകാശ അനുഭവം നൽകുന്നുവെന്നും അദ്ദേഹം പറയുന്നു. ഇന്ന് ഉപഭോക്താക്കൾ ആഗ്രഹിക്കുന്നത് സുതാര്യത, ദീർഘകാല മൂല്യം, അനായാസമായ സേവന ഇടപെടൽ എന്നിവയാണെന്നും ജീപ്പ് കോൺഫിഡൻസ് 7 ഉപയോഗിച്ച്, ഓരോ ജീപ്പ് ഉപഭോക്താവിനും അവരുടെ മുഴുവൻ യാത്രയിലും പിന്തുണ അനുഭവപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് ഉറപ്പ്, സൗകര്യം, മനസ്സമാധാനം എന്നിവ വർദ്ധിപ്പിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.