പുതിയ ലുക്കും എഐ അസിസ്റ്റന്‍റുമായി ജീപ്പ് മെറിഡിയൻ പ്രത്യേക പതിപ്പ് എത്തി

Published : Jul 26, 2026, 02:31 PM IST
Jeep Launches 85th Anniversary Meridian SUV

Synopsis

ജീപ്പിന്റെ 85-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി മെറിഡിയൻ എസ്‌യുവിയുടെ പ്രത്യേക പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഓവർലാൻഡ് വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ള ഈ മോഡൽ 85 യൂണിറ്റുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. കോസ്മെറ്റിക് മാറ്റങ്ങൾ, പുതിയ ഇന്റീരിയർ, CARA AI വോയിസ് അസിസ്റ്റന്റ് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.

85-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഐക്കണിക്ക് വാഹന ബ്രാൻഡായ ജീപ്പ് ഇന്ത്യ തങ്ങളുടെ ജനപ്രിയ മൂന്ന്-വരി എസ്‌യുവിയായ മെറിഡിയന്റെ 85-ാം നവാർഷിക പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. രാജ്യത്താകെ 85 യൂണിറ്റുകൾ മാത്രമാണ് ഈ പ്രത്യേക പതിപ്പിൽ വിൽപ്പനയ്‌ക്കെത്തുക. ടോപ്പ്-സ്പെക്ക് ഓവർലാൻഡ് (Overland) വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ള ഈ എസ്‌യുവിയുടെ എക്‌സ്-ഷോറൂം പ്രാരംഭ വില 36.05 രൂപ ലക്ഷം ആണ്.

പ്രത്യേക ഡിസൈൻ, സ്പോർട്ടി ലുക്ക് സ്റ്റാൻഡേർഡ് മെറിഡിയനിൽ നിന്ന് വ്യത്യസ്തമാക്കാൻ ഈ ലിമിറ്റഡ് എഡിഷനിൽ നിരവധി കോസ്‌മെറ്റിക് മാറ്റങ്ങൾ ജീപ്പ് വരുത്തിയിട്ടുണ്ട്. ഗ്ലോസ് ബ്ലാക്ക് ഫിനിഷിലുള്ള 18 ഇഞ്ച് അലോയ് വീലുകൾ, പ്രത്യേക 85th Anniversary ബാഡ്ജിംഗ്, എക്‌സ്‌ക്ലൂസീവ് സ്റ്റൈലിംഗ് ഘടകങ്ങൾ എന്നിവ വാഹനത്തിന് കൂടുതൽ പ്രീമിയവും സ്പോർട്ടി ലുക്കും നൽകുന്നു.

പ്രീമിയം ഇന്റീരിയർ ക്യാബിനിലും പ്രത്യേക മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മായൻ ഗോൾഡ് ആക്സന്റുകളോടുകൂടിയ ഓൾ-ബ്ലാക്ക് ഇന്റീരിയർ, കോൺട്രാസ്റ്റ് സ്റ്റിച്ചിംഗ് എന്നിവയാണ് പ്രധാന ആകർഷണം. ഈ പ്രത്യേക പതിപ്പിന് മാത്രമായി ഒരുക്കിയ ഡിസൈൻ എലമെന്റുകളാണിവ. ഇതിനൊപ്പം 85ആം ആനിവേഴ്സറി AXS പാക്കേജും കമ്പനി വാഗ്ദാനം ചെയ്യുന്നു. കാർപെറ്റ് ഫ്ലോർ മാറ്റുകൾ, ആനിവേഴ്സറി ഡെക്കലുകൾ, ആംബിയന്റ് ലൈറ്റിംഗ്, സ്കൈ ലോഞ്ച് സൺറൂഫ് ഇല്യൂമിനേഷൻ എന്നിവ ഈ പാക്കേജിന്റെ ഭാഗമാണ്.

പുതിയ എഐ വോയ്‌സ് അസിസ്റ്റന്റ് മെറിഡിയൻ ശ്രേണിയിൽ ആദ്യമായി CARA AI വോയ്‌സ് അസിസ്റ്റന്റ് സംവിധാനവും ജീപ്പ് അവതരിപ്പിച്ചു. വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് നാവിഗേഷൻ, കാലാവസ്ഥാ വിവരങ്ങൾ, റിമൈൻഡറുകൾ സജ്ജമാക്കൽ, ഫോൺ കോളുകൾ, സംഗീത നിയന്ത്രണം, വാഹനത്തിലെ ചില സംവിധാനങ്ങളുടെ നിയന്ത്രണം എന്നിവ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ഈ സാങ്കേതികവിദ്യ സഹായിക്കും. 52 ഭാഷകൾക്ക് പിന്തുണ നൽകുന്ന ഈ എഐ അസിസ്റ്റന്റിൽ നിരവധി ഇന്ത്യൻ ഭാഷകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ബുക്കിംഗ് ആരംഭിച്ചു ജീപ്പ് മെറിഡിയൻ 85 -ആം ആനിവേഴ്സറി എഡിഷന്റെ ബുക്കിംഗ് രാജ്യത്തെ ജീപ്പ് ഡീലർഷിപ്പുകളിലും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലുമായി ആരംഭിച്ചു. പരിമിത യൂണിറ്റുകൾ മാത്രമുള്ളതിനാൽ ഈ പ്രത്യേക പതിപ്പിന് വാഹനപ്രേമികൾക്കിടയിൽ മികച്ച പ്രതികരണം ലഭിക്കും എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

കിയ സിറോസ് ഇലക്ട്രിക്: വിലയിലും റേഞ്ചിലും പുതിയ അധ്യായം
ഹ്യുണ്ടായി i20: 15 ലക്ഷം വിൽപ്പന; വിജയരഹസ്യം എന്ത്?