Jeep : ജീപ്പിന്‍റെ ഏറ്റവും വിലകുറഞ്ഞ എസ്‌യുവി 2022-ൽ ഇന്ത്യയില്‍ എത്തും

By Web TeamFirst Published Nov 29, 2021, 10:25 PM IST
Highlights

വാഹന വ്യവസായത്തിലെ അതിവേഗം വളരുന്നതും തിരക്കേറിയതുമായ വിഭാഗങ്ങളിലൊന്നാണ് സബ് കോംപാക്റ്റ് എസ്‌യുവി. ഈ വിപണി സാഹചര്യം പരമാവധി ഉപയോഗിക്കുന്നതിനായി ജീപ്പ്, എംജി തുടങ്ങിയ കാർ നിർമ്മാതാക്കൾ സബ്-4 മീറ്റർ എസ്‌യുവി മേഖലയിലേക്ക് കടക്കാൻ പദ്ധതിയിടുന്നുണ്ട്

വാഹന വ്യവസായത്തിലെ അതിവേഗം വളരുന്നതും തിരക്കേറിയതുമായ വിഭാഗങ്ങളിലൊന്നാണ് സബ് കോംപാക്റ്റ് എസ്‌യുവി. ഈ വിപണി സാഹചര്യം പരമാവധി ഉപയോഗിക്കുന്നതിനായി ജീപ്പ്, എംജി തുടങ്ങിയ കാർ നിർമ്മാതാക്കൾ സബ്-4 മീറ്റർ എസ്‌യുവി മേഖലയിലേക്ക് കടക്കാൻ പദ്ധതിയിടുന്നുണ്ട്. അമേരിക്കൻ എസ്‌യുവി നിർമ്മാതാവായ ജീപ്പ് 2022-ന്റെ തുടക്കത്തിൽ ജീപ്പ് മെറിഡിയൻ 7-സീറ്റർ എസ്‌യുവി അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. അതിന് ശേഷം ഒരു സബ് കോം‌പാക്റ്റ് എസ്‌യുവി കമ്പനി അവതരിപ്പിക്കും എന്നും ഉൽപ്പന്നത്തിന്റെ ഔദ്യോഗിക പേരും വിശദാംശങ്ങളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എന്നും ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

90 ശതമാനത്തിലധികം പ്രാദേശികമായി ലഭിക്കുന്ന ഘടകങ്ങളുമായി വികസിപ്പിച്ച ഗ്രൂപ്പ് പിഎസ്എയുടെ CMP (കോമൺ മോഡുലാർ പ്ലാറ്റ്ഫോം) യിലായിരിക്കും പുതിയ ജീപ്പ് കോംപാക്റ്റ് എസ്‌യുവി നിർമ്മിക്കുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2022-ന്റെ തുടക്കത്തിൽ വരാനിരിക്കുന്ന പുതിയ സിട്രോൺ C3 ഹാച്ച്ബാക്കിനും ഇതേ ആർക്കിടെക്ചർ അടിസ്ഥാനമാകും. 100bhpക്ക് അടുത്ത് പവർ നൽകുന്ന 1.2L ടർബോ പെട്രോൾ എഞ്ചിനാണ് എസ്‌യുവിയിൽ ഉപയോഗിക്കുന്നത്.

AWD (ഓൾ വീൽ ഡ്രൈവ്) സംവിധാനം വാഗ്ദാനം ചെയ്യുന്ന സെഗ്‌മെന്റിലെ ആദ്യത്തെ വാഹനം ജീപ്പിന്റെ ചെറു എസ്‌യുവി ആയിരിക്കുമെന്ന് അഭ്യൂഹമുണ്ട്. ഇത് മോഡൽ ലൈനപ്പിലുടനീളം സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി വന്നേക്കാം. പുതിയ ജീപ്പ് കോംപാക്ട് എസ്‌യുവിയുടെ രൂപകൽപ്പനയും ഫീച്ചർ വിശദാംശങ്ങളും ഇപ്പോഴും മറച്ചുവെച്ചിരിക്കുകയാണ്. ബ്രാൻഡിന്റെ സിഗ്നേച്ചർ 7-സ്ലാറ്റ് ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, സ്‌പോർട്ടി ബ്ലാക്ക് ക്ലാഡിംഗ്, അലോയ് വീലുകൾ, എൽഇഡി ടെയിൽലാമ്പുകൾ എന്നിവ ഉൾക്കൊള്ളാൻ സാധ്യതയുണ്ട്.

രാജ്യത്തെ അമേരിക്കൻ വാഹന നിർമ്മാതാക്കളിൽ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന എസ്‌യുവിയായിരിക്കും പുതിയ ജീപ്പ് കോംപാക്റ്റ് എസ്‌യുവി എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മുകളിൽ സൂചിപ്പിച്ചതുപോലെ, ഈ മോഡൽ CMP പ്ലാറ്റ്‌ഫോമിന് അടിസ്ഥാനമാകും. അത് ജീപ്പ് കമ്പനിയെ മത്സരാധിഷ്‍ഠിത വിലനിർണ്ണയം നടത്താന്‍ സഹായിക്കും. എൻട്രി ലെവൽ വേരിയന്റിന് ഏകദേശം 10 ലക്ഷം രൂപ മുതൽ ടോപ്പ് എൻഡ് മോഡലിന് 13 ലക്ഷം രൂപ വരെ വില വരുമെന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും ചെറിയ ജീപ്പ് എസ്‌യുവി കൂടിയാണിത്. എന്നിരുന്നാലും, അതിന്റെ അളവുകൾ ഇപ്പോൾ ലഭ്യമല്ല. ഇവിടെ, ഹ്യുണ്ടായ് വെന്യു, കിയ സോനെറ്റ്, മാരുതി വിറ്റാര ബ്രെസ, മഹീന്ദ്ര XUV300, ടാറ്റ നെക്‌സോൺ തുടങ്ങിയ മോഡലുകള്‍ക്ക് എതിരെ പുതിയ ജീപ്പിന്‍റെ ഈ ചെറു എസ്‌യുവി മത്സരിക്കും.

click me!