ജൂണിൽ 5,829 കാറുകൾ വിറ്റ് ജെഎസ്‍ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ

Published : Jul 02, 2025, 03:46 PM IST
 MG Motors

Synopsis

2025 ജൂണിൽ ജെഎസ്‍ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ 5,829 യൂണിറ്റുകളുടെ പ്രതിമാസ വിൽപ്പന രേഖപ്പെടുത്തി. കമ്പനി തങ്ങളുടെ ആദ്യത്തെ ആഡംബര വാഹനമായ എംജി എം9 പ്രസിഡൻഷ്യൽ ലിമോസിൻ, എംജി സൈബർസ്റ്റർ ഇലക്ട്രിക് സ്‌പോർട്‌സ് കാർ എന്നിവ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു.

2025 ജൂണിൽ ജെഎസ്‍ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ 5,829 യൂണിറ്റുകളുടെ പ്രതിമാസ വിൽപ്പന രേഖപ്പെടുത്തി. ഇത് വാർഷികാടിസ്ഥാനത്തിൽ 21 ശതമാനം വളർച്ചയാണ് കാണിക്കുന്നത്. കൂടാതെ, കമ്പനി തങ്ങളുടെ ആദ്യത്തെ ആഡംബര വാഹനമായ എംജി എം9 പ്രസിഡൻഷ്യൽ ലിമോസിൻ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു, ഇതിന് തൊട്ടുപിന്നാലെ എംജി സൈബർസ്റ്റർ ഇലക്ട്രിക് സ്‌പോർട്‌സ് കാറും പുറത്തിറക്കും. രണ്ട് മോഡലുകളുടെയും കൃത്യമായ ലോഞ്ച് തീയതികൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും. 2025 ജൂലൈയിൽ അവ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. എം9 ഉം സൈബർസ്റ്ററും എംജി മോട്ടോർ ഇന്ത്യയുടെ പുതിയ പ്രീമിയം സെയിൽസ് നെറ്റ്‌വർക്കായ എംജി സെലക്ട് വഴി മാത്രമായിരിക്കും വിൽക്കുക.

ഗുജറാത്തിലെ ഹാലോളിലുള്ള എംജി മോട്ടോറിന്റെ പ്ലാന്റിൽ വാർഷിക ഉൽപ്പാദന ശേഷി 1,00,000-ത്തിലധികം വാഹനങ്ങളാണ്. ബ്രാൻഡിന്റെ കേസ് (കണക്റ്റഡ്, ഓട്ടോണമസ്, ഷെയേർഡ്, ഇലക്ട്രിക്) മൊബിലിറ്റി ദർശനത്തെ എംജി പിന്തുണയ്ക്കുന്നത് തുടരുന്നു. ഇന്റർനെറ്റ് കണക്റ്റഡ്, ഓട്ടോണമസ് വാഹന വിഭാഗങ്ങളിലായി എംജി ഹെക്ടർ, ഇസഡ്എസ് ഇവി, ഗ്ലോസ്റ്റർ, ആസ്റ്റർ, കോമറ്റ്, വിൻഡ്‌സർ എന്നിവയുൾപ്പെടെ നിരവധി മോഡലുകൾ എംജി മോട്ടോഴ്സ് ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്.

ഇനി വരനാരിക്കുന്ന എംജി എം9, എംജി സൈബർസ്റ്റർ എന്നിവയെക്കുറിച്ച് പരിശോധിക്കാം. എംജി എം9 ആഡംബര എംപിവിയുടെ ബുക്കിംഗുകൾ ഇതിനകം രാജ്യവ്യാപകമായി ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ എംജിയിൽ നിന്നുള്ള ആദ്യത്തെ മൾട്ടി പർപ്പസ് വാഹനമാണിത്. ഏകദേശം 65 ലക്ഷം രൂപ വില പ്രതീക്ഷിക്കുന്നു. 90kWh നിക്കൽ മാംഗനീസ് കോബാൾട്ട് ബാറ്ററിയും 245bhp കരുത്തും 350Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഫ്രണ്ട്-ആക്‌സിൽ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറും M9-ൽ ഉൾപ്പെടുന്നു. ഫുൾ ചാർജിൽ 548 കിലോമീറ്റർ ദൂരം ഇത് സഞ്ചരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 160kW ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് വെറും 90 മിനിറ്റിനുള്ളിൽ ഇലക്ട്രിക് എംപിവി ചാർജ് ചെയ്യാൻ കഴിയും, 11kW എസി ചാർജർ ഉപയോഗിച്ച് ഏകദേശം 10 മണിക്കൂറിനുള്ളിൽ പൂജ്യം മുതൽ 100 ശതമാനം വരെ ചാർജ്ജ് ചെയ്യാവും സാധിക്കും.

ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന സ്‌പോർട്‌സ് കാറായിരിക്കും എംജി സൈബർസ്റ്റർ. ഏകദേശം 60 ലക്ഷം രൂപയാണ് വില. 77kWh ബാറ്ററിയും ഓരോ ആക്‌സിലിലും ഒരു മോട്ടോറും എഡബ്ല്യുഡി സജ്ജീകരണവും ഉൾപ്പെടുന്ന അതിന്റെ ടോപ്പ്-സ്പെക്ക് വേരിയന്‍റും കമ്പനി അവതരിപ്പിക്കും. ഈ കോൺഫിഗറേഷൻ പരമാവധി 510bhp പവറും 725Nm ടോർക്കും നൽകുന്നു. സൈബർസ്റ്ററിന് 3.2 സെക്കൻഡിനുള്ളിൽ 0 മുതൽ 100kmph വരെ വേഗത കൈവരിക്കാൻ കഴിയും. കൂടാതെ ഒറ്റ ചാർജിൽ 580 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. വിപണി പ്രതികരണം വിലയിരുത്തിയ ശേഷം, ചെറിയ 64kWH ബാറ്ററിയുള്ള ആർഡബ്ല്യുഡി പതിപ്പും കമ്പനി അവതരിപ്പിച്ചേക്കാം എന്നാണ് റിപ്പോർട്ടുകൾ.

 

PREV
Read more Articles on
click me!

Recommended Stories

ഞെട്ടിക്കും റിസൾട്ട്; ക്രാഷ് ടെസ്റ്റിൽ പൂജ്യം മാർക്കുമായി ഹ്യുണ്ടായി ഗ്രാൻഡ് ഐ10, ഇന്ത്യൻ നിർമ്മിത കാർ പരീക്ഷിച്ചത് ദക്ഷിണാഫ്രിക്കയിൽ
വർഷാവസാന ഓഫറിൽ വൻ വിലക്കുറവ്; ടാറ്റാ പഞ്ച് ഇവിക്ക് 1.60 ലക്ഷം കിഴിവ്