ഒറ്റ ചാർജിൽ 490 കിമീ യാത്ര! അമ്പരപ്പിക്കാൻ കിയ കാരൻസ് ക്ലാവിസ് ഇവി ഇന്ത്യയിൽ അവതരിച്ചു; വിലയും സവിശേഷതകളും അറിയാം

Published : Jul 16, 2025, 11:09 PM ISTUpdated : Jul 17, 2025, 12:06 AM IST
Kia Carens Clavis EV

Synopsis

കിയ കാരൻസ് ക്ലാവിസ് ഇലക്ട്രിക് എംപിവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഒറ്റ ചാർജിൽ 490 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ചും നൂതന സവിശേഷതകളും ലഭ്യമാണ്

ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ ഇലക്ട്രിക് എംപിവി ആയ കാരൻസ് ക്ലാവിസ് ഇ വി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കിയ കാരൻസ് ക്ലാവിസ് ഇവിയിൽ മികച്ച സുഖസൗകര്യങ്ങൾക്കൊപ്പം ധാരാളം നൂതന ഫീച്ചറുകളും ഉപഭോക്താക്കൾക്ക് ലഭിക്കും. ഒറ്റ ചാർജിൽ 490 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്ന ഈ ഇലക്ട്രിക് എംപിവി, 17.99 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിലാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത്. വാഹനത്തിന്‍റെ ടോപ്പ് മോഡലിൽ 24.49 ലക്ഷം രൂപ വരെ വിലവരും.

പ്രകടനത്തെക്കുറിച്ച് പറയുകയാണെങ്കിൽ, കാറിൽ രണ്ട് ബാറ്ററി പായ്ക്കുകൾ എന്ന ഓപ്ഷൻ ഉപഭോക്താക്കൾക്ക് ലഭിക്കുന്നു. ഇതിൽ 42kWh ഉം 51.4kWh ഉം ബാറ്ററികൾ ഉൾപ്പെടുന്നു. 42kWh ന്റെ ചെറിയ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് ഒറ്റ ചാർജിൽ 404 കിലോമീറ്റർ സഞ്ചരിക്കാനും 51.4kWh ന്റെ വലിയ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് 490 കിലോമീറ്റർ സഞ്ചരിക്കാനും കഴിയുമെന്ന് കമ്പനി പറയുന്നു. ഈ ഇലക്ട്രിക് കാറിന് വെറും 8.4 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും സാധിക്കും.

കിയ കാരെൻസ് ക്ലാവിസ് ഇവിയുടെ ഡിസൈൻ പരിശോധിക്കുകയാണെങ്കിൽ ക്ലാവിസ് ഇവിയുടെ മൊത്തത്തിലുള്ള സിലൗറ്റും അളവുകളും നിലിവെല ഐസിഇയിൽ പ്രവർത്തിക്കുന്ന കാരൻസ് ക്ലാവിസിനോട് കൃത്യമായി സമാനമാണ്. എങ്കിലും, വ്യത്യസ്തമായ ഇലക്ട്രിക് വാഹന ഘടകങ്ങൾ ഇതിനെ വേറിട്ടു നിർത്തുന്നു. ഫ്രണ്ട് ഗ്രിൽ, എയറോഡൈനാമിക് അലോയ് വീലുകൾ, എൽഇഡി ലൈറ്റ് ബാർ എന്നിവയുൾപ്പെടെ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇന്റീരിയറിൽ ഡ്യുവൽ 12.3 ഇഞ്ച് സ്‌ക്രീനുകൾ, വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ചാർജിംഗ്, പനോരമിക് സൺറൂഫ്, ബോസ് സൗണ്ട് സിസ്റ്റം തുടങ്ങിയ സവിശേഷതകൾ ലഭിക്കും.

ക്ലാവിസ് ഇവിയുടെ ക്യാബിൻ ലേഔട്ടും അതിന്റെ ഐസിഇ പതിപ്പിനോട് ഏറെക്കുറെ സമാനമാണ്. പക്ഷേ പുതിയ ഫ്ലോട്ടിംഗ് ഡിസൈൻ സെന്റർ കൺസോൾ, പുതിയ കളർ അപ്ഹോൾസ്റ്ററി, ഗിയർ ലിവറിന് പകരം സ്റ്റോറേജ് കമ്പാർട്ട്മെന്റ് തുടങ്ങിയ ഇലക്ട്രിക്ക് വാഹനങ്ങ8ക്ക് അനുസൃതമായ ചില മെച്ചപ്പെടുത്തലുകൾ ഇതിൽ ലഭിക്കുന്നു. ഈ ഇലക്ട്രിക് എംപിവി 7-സീറ്റ് കോൺഫിഗറേഷനിൽ മാത്രമായി വാഗ്ദാനം ചെയ്യുന്നു.

സുരക്ഷയ്ക്കായി, 6-എയർബാഗുകൾ, എഡിഎഎസ് ലെവൽ-2, ഇഎസ്‍സി, ടിപിഎംഎസ്, 360-ഡിഗ്രി ക്യാമറ, i-പെഡൽ സാങ്കേതികവിദ്യ തുടങ്ങിയ ആധുനിക സവിശേഷതകളും ഇവിയിൽ നൽകിയിട്ടുണ്ട്. ഇതിനുപുറമെ, ഇത് V2L (വെഹിക്കിൾ ടു ലോഡ്), V2V (വെഹിക്കിൾ ടു വെഹിക്കിൾ) ചാർജിംഗ് എന്നിവയെയും കിയ കാരൻസ് ഇവി പിന്തുണയ്ക്കുന്നു. ഇന്ത്യൻ വിപണിയിൽ, ഹ്യുണ്ടായി ക്രെറ്റ ഇവി, ടാറ്റ കർവ് ഇവി, എംജി ഇസഡ്എസ് ഇവി തുടങ്ങിയ മോഡലുകളുമായി ഇവി നേരിട്ട് മത്സരിക്കും. ഐവറി സിൽവർ മാറ്റ്, ഗ്ലേസിയർ വൈറ്റ് പേൾ, പെർട്ടർ ഒലിവ്, ഓറോറ ബ്ലാക്ക് പേൾ, ഇംപീരിയൽ ബ്ലൂ, ഗ്രാവിറ്റി ഗ്രേ എന്നീ ആറ് നിറങ്ങളിലാണ് പുതിയ കിയ ഫാമിലി ഇലക്ട്രിക് കാർ എത്തുന്നത്.

PREV
Read more Articles on
click me!

Recommended Stories

വരുന്നത് ഒന്നലധികം ഇലക്ട്രിക് വാഹനങ്ങൾ; മാരുതിയുടെ ഭാവി ഇലക്ട്രിക് പദ്ധതി അമ്പരപ്പിക്കും
ഇതിഹാസത്തിന്‍റെ പുനർജന്മം; ഹോണ്ട NSX വരുന്നു, പേര് ടെൻസി