കിയ കാരൻസ് ക്ലാവിസ്: വില, സവിശേഷതകൾ, എഞ്ചിൻ ഓപ്ഷനുകൾ

Published : May 13, 2025, 04:30 PM IST
കിയ കാരൻസ് ക്ലാവിസ്: വില, സവിശേഷതകൾ, എഞ്ചിൻ ഓപ്ഷനുകൾ

Synopsis

കിയ കാരൻസ് ക്ലാവിസ് എംപിവിയുടെ വിലകൾ 2025 മെയ് 23 ന് പ്രഖ്യാപിക്കും. 7 വകഭേദങ്ങളിലും 3 എഞ്ചിൻ ചോയ്‌സുകളിലും ലഭ്യമാണ്. സുരക്ഷാ സവിശേഷതകളും മികച്ച ഇന്റീരിയർ സൗകര്യങ്ങളും ഇതിന്റെ പ്രത്യേകതയാണ്.

കിയ പുതുതായി അനാവരണം ചെയ്ത കാരൻസ് ക്ലാവിസിന്റെ വിലകൾ 2025 മെയ് 23 ന് പ്രഖ്യാപിക്കും. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് 25,000 രൂപ ടോക്കൺ തുക നൽകി പുതിയ കിയ ക്ലാവിസ് ഓൺലൈനായോ അംഗീകൃത ഡീലർഷിപ്പുകളിലോ ബുക്ക് ചെയ്യാം. പ്രീമിയം എംപിവിയുടെ ഡെലിവറികൾ വില പ്രഖ്യാപിക്കുന്ന ദിവസം അല്ലെങ്കിൽ 2025 ജൂൺ മുതൽ ആരംഭിക്കാൻ സാധ്യതയുണ്ട്.

7 വകഭേദങ്ങൾ, 3 എഞ്ചിൻ ചോയ്‌സുകൾ
കിയ ക്ലാവിസ് 7-സീറ്റർ എംപിവി 7 ട്രിം ലെവലുകളിൽ ലഭ്യമാണ് - HTE, HTE (O), HTK, HTK+, HTK+ (O), HTX, HTX+. 114bhp, 1.5L നാച്ചുറലി-ആസ്പിറേറ്റഡ് പെട്രോൾ, 157bhp, 1.5L ടർബോ പെട്രോൾ, 114bhp, 1.5L ടർബോ ഡീസൽ എന്നിവ ഉൾപ്പെടുന്ന കിയ സെൽറ്റോസ് എസ്‌യുവിയുമായി ഇത് പവർട്രെയിൻ ഓപ്ഷനുകൾ പങ്കിടുന്നു. സ്റ്റാൻഡേർഡായി 6-സ്പീഡ് മാനുവൽ, 6-സ്പീഡ് iMT, ടർബോ പെട്രോളിനൊപ്പം 7-സ്പീഡ് DCT, ഡീസലിനൊപ്പം 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ട്രാൻസ്മിഷൻ തിരഞ്ഞെടുപ്പുകളിൽ ഉൾപ്പെടുന്നു. 

എട്ട് കളർ തിരഞ്ഞെടുപ്പുകൾ
പുതിയ ഐവറി സിൽവർ ഗ്ലോസ് ഉൾപ്പെടെ എട്ട് നിറങ്ങളിൽ കിയ കാരെൻസ് ക്ലാവിസ് ലഭ്യമാണ്. പ്യൂറ്റർ ഒലിവ്, ഇംപീരിയൽ ബ്ലൂ, ഗ്ലേസിയർ വൈറ്റ് പേൾ, ഗ്രാവിറ്റി ഗ്രേ, സ്പാർക്ലിംഗ് സിൽവർ, അറോറ ബ്ലാക്ക് പേൾ, ക്ലിയർ വൈറ്റ് എന്നിവയാണ് മറ്റ് പെയിന്റ്  ഓപ്ഷനുകൾ .

ഇന്റീരിയർ ഫീച്ചറുകൾ

വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ
രണ്ടാം നിര ക്യാപ്റ്റൻ സീറ്റുകൾ
 4-വേ പവർഡ് ഡ്രൈവർ സീറ്റ്
റെയിൻ സെൻസിംഗ് വൈപ്പറുകൾ
12.3-ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ
12.3-ഇഞ്ച് എച്ച്‍ഡി ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്
8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം
എല്ലാ വിൻഡോകൾക്കും ഓട്ടോ അപ്/ഡൗൺ
പനോരമിക് സൺറൂഫ്
ലെതറെറ്റ് സീറ്റുകൾ
ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ
ഓട്ടോ ഫോൾഡിംഗ്, പവർഡ് ഓആർവിഎമ്മുകൾ
64-കളർ ആംബിയന്റ് ലൈറ്റിംഗ്

സുരക്ഷാ സവിശേഷതകൾ
പുതിയ കാരൻസ് ക്ലാവിസ് സുരക്ഷാ സാങ്കേതികവിദ്യയിൽ ആറ് എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറേജ്, എല്ലാ വീലുകൾക്കും ഡിസ്‍ക് ബ്രേക്കുകൾ, റിയർ പാർക്കിംഗ് ക്യാമറ തുടങ്ങിയവ ഉൾപ്പെടുന്നു. കിയ സിറോസിനെപ്പോലെ, ക്ലാവിസിനും ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ബ്ലൈൻഡ് വ്യൂ മോണിറ്റർ, 360-ഡിഗ്രി ക്യാമറ സിസ്റ്റം, ഡ്യുവൽ ക്യാമറ ഡാഷ്‌ക്യാം എന്നിവയുണ്ട്.  അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ഓട്ടോ ഹൈ ബീം തുടങ്ങിയ സവിശേഷതകളുള്ള ലെവൽ-2 ADAS സാങ്കേതികവിദ്യയും ക്ലാവിസ് എംപിവിയിൽ ലഭിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

പണക്കാരന് മാത്രമല്ല ഇപ്പോൾ സാധാരണക്കാരനും സ്വന്തം! ഇതാ ഈ ന്യൂജെൻ സുരക്ഷാ ഫീച്ചറുള്ള ചില വിലകുറഞ്ഞ കാറുകൾ
പുതിയ സ്കോർപിയോ എൻ: ഞെട്ടിക്കാൻ പുതിയ ഫീച്ചറുകൾ