കിയ കാരൻസ് ഇവി 2025 ജൂലൈയിൽ പുറത്തിറങ്ങും

Published : Jun 03, 2025, 04:35 PM IST
കിയ കാരൻസ് ഇവി 2025 ജൂലൈയിൽ പുറത്തിറങ്ങും

Synopsis

കിയ ഇന്ത്യ കാരൻസ് ക്ലാവിസ് എംപിവിയുടെ ഇലക്ട്രിക് പതിപ്പ് 2025 ജൂലൈയിൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. 42kWh, 51.4kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളും 390 കിലോമീറ്റർ മുതൽ 473 കിലോമീറ്റർ വരെ റേഞ്ചും പ്രതീക്ഷിക്കുന്നു.

കിയ ഇന്ത്യ പുതുതായി പുറത്തിറക്കിയ കാരൻസ് ക്ലാവിസ് മൂന്ന്-വരി എംപിവിയുടെ ഇലക്ട്രിക് പതിപ്പ് 2025 ജൂലൈയിൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ് എന്ന് റിപ്പോർട്ട്.  എങ്കിലും, കൃത്യമായ ലോഞ്ച് തീയതി കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ലോഞ്ചിന് തൊട്ടുപിന്നാലെ ബുക്കിംഗുകൾ ആരംഭിക്കാനും സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ലോഞ്ച് സമയത്ത് ഔദ്യോഗിക വിവരങ്ങൾ പ്രഖ്യാപിക്കും. വാഹനത്തെക്കുറിച്ച് ഇതുവരെ  അറിയാവുന്ന എല്ലാ പ്രധാന വിവരങ്ങളും പരിശോധിക്കാം. 

42kWh, 51.4kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെ വരുന്ന ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്കുമായി കിയ ക്ലാവിസ് ഇവി അതിന്റെ പവർട്രെയിൻ പങ്കിടുമെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചെറിയ ബാറ്ററി പായ്ക്ക് 390 കിലോമീറ്റർ എംഐഡിസി റേഞ്ച് നൽകുമെന്ന് അവകാശപ്പെടുന്നു. അതേസമയം വലിയ ബാറ്ററി ഒറ്റ ചാർജിൽ 473 കിലോമീറ്റർ വാഗ്ദാനം ചെയ്യുന്നു. കാരെൻസ് ക്ലാവിസ് ഇവി ക്രെറ്റ ഇലക്ട്രിക്കിനേക്കാൾ ഭാരമുള്ളതായിരിക്കും. അതിനാൽ, അതിന്റെ റേഞ്ച് കണക്കുകൾ അല്പം കുറവായിരിക്കാം എന്നും റിപ്പോർട്ടുകൾ പറയുന്നു.

അകത്തും പുറത്തും ഇലക്ട്രിക് വാഹനത്തിന് കുറഞ്ഞ മാറ്റങ്ങൾ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ. കിയ കാരെൻസ് ഇവിയിൽ അല്പം പരിഷ്‍കരിച്ച ഫ്രണ്ട് ഗ്രിൽ, ബമ്പറുകൾ, എയറോ-ഒപ്റ്റിമൈസ് ചെയ്ത അലോയി വീലുകൾ എന്നിവ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ക്യാബിൻ ലേഔട്ട് ഐസിഇ പവർ ചെയ്ത കാറെൻസുമായി വലിയതോതിൽ സമാനമായിരിക്കും. എങ്കിലും അതിന്റെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ പുതിയ ട്രിമ്മുകളും അപ്ഹോൾസ്റ്ററിയും സഹിതം ഇലക്ട്രിക് വാഹനങ്ങൾക്കായി നിർദ്ദിഷ്‍ട ഗ്രാഫിക്സും ലഭിച്ചേക്കാം. 

ഐസിഇയിൽ പ്രവർത്തിക്കുന്ന കാരൻസ് ക്ലാവിസ് 11.50 ലക്ഷം രൂപ മുതൽ 21.50 ലക്ഷം രൂപ  എക്സ്-ഷോറൂം വില പരിധിയിൽ ലഭ്യമാണ്. എംപിവിയുടെ ഇലക്ട്രിക് പതിപ്പിന് ബേസ് വേരിയന്റിന് ഏകദേശം 18 ലക്ഷം രൂപയും ഉയർന്ന സ്പെക്ക് ട്രിമിന് ഏകദേശം 26-27 ലക്ഷം രൂപയും വില പ്രതീക്ഷിക്കുന്നു. കിയ കാരൻസ് ഇവിയുടെ ടോപ്പ്-എൻഡ് വേരിയന്റ് ബിവൈഡി ഇമാക്സ് 7 നോട് മത്സരിക്കും. നിലവിൽ ഇത് 26.90 ലക്ഷം രൂപ മുതൽ 29.90 ലക്ഷം രൂപ വരെ ലഭ്യമാണ്. കിയ കാരൻസ് ഇവിയുടെ ബേസ് വേരിയന്റ് എംജി വിൻഡ്‍സർ ഇവിയുടെ ഉയർന്ന ട്രിമ്മുകളുമായി മത്സരിക്കും.

PREV
Read more Articles on
click me!

Recommended Stories

വരുന്നത് ഇലക്ട്രിക് വാഹന ബൂം! ഇതാ ഉടൻ ഇന്ത്യൻ നിരത്ത് വാഴാൻ എത്തുന്ന ഇലക്ട്രിക് എസ്‌യുവികൾ
10,000 രൂപ ഇഎംഐ മതി! ശക്തമായ ടാറ്റ നെക്സോൺ എസ്‍യുവി സ്വന്തമാക്കാം