കിയ കാരൻസ് ക്ലാവിസ് ഇവിയുടെ പുതിയ HTX E, ER പതിപ്പുകൾ എത്തി

Published : Oct 30, 2025, 07:24 AM IST
Kia Carens Clavis EV

Synopsis

ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ ഇന്ത്യ, തങ്ങളുടെ കാരൻസ് ക്ലാവിസ് ഇവി മോഡൽ നിര വിപുലീകരിച്ചു. 19.99 ലക്ഷം രൂപ മുതൽ വില ആരംഭിക്കുന്ന എച്ച്ടിഎക്സ് ഇ, എച്ച്ടിഎക്സ് ഇ [ഇആർ] എന്നീ പുതിയ പതിപ്പുകളാണ് അവതരിപ്പിച്ചത്. 

ക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ ഇന്ത്യ പുതിയ എച്ച്ടിഎക്സ് ഇ & എച്ച്ടിഎക്സ് ഇ [ഇആർ] പതിപ്പുകൾ അവതരിപ്പിച്ച് തങ്ങളുടെ കാരൻസ് ക്ലാവിസ് ഇവി മോഡൽ നിര വിപുലീകരിച്ചു. യഥാക്രമം 19.99 ലക്ഷം രൂപ, 21.99 ലക്ഷം രൂപ എന്നിങ്ങനെയാണ് ഈ പതിപ്പുകളുടെ വിലകളെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. എച്ച്ടികെ+, എച്ച്ടിഎക്സ് ട്രിമ്മുകൾക്കിടയിൽ സ്ഥാപിച്ചിരിക്കുന്ന എച്ച്ടിഎക്സ് ഇ ട്രിം 42 കെഡബ്ല്യുഎച്ച് ബാറ്ററി പായ്ക്കിനൊപ്പം ലഭ്യമാകും. അതേസമയം എച്ച്ടിഎക്സ് ഇ ഇആർ 51.4 കെഡബ്ല്യുഎച്ച് ബാറ്ററി പായ്ക്കോടെയാണ് നൽകുന്നത്. എച്ച്ടികെ+ ട്രിമ്മിലെ സവിശേഷതകൾക്ക് പുറമേ, പുതിയ ട്രിമ്മുകൾ ഒരു പനോരമിക് സൺറൂഫ്, മൂന്ന് വരികൾക്കും എൽഇഡി ലാമ്പുകൾ, എല്ലാ വിൻഡോകൾക്കും വിൻഡോ ഓട്ടോ അപ്/ഡൗൺ, ഇസിഎം റൂം മിറർ, വയർലെസ് ചാർജർ, ടിൽറ്റ്, ടെലിസ്കോപ്പിക് ക്രമീകരണത്തോടുകൂടിയ ടു-ടോൺ സ്റ്റിയറിംഗ് വീൽ എന്നിവ വാഗ്ദാനം ചെയ്യുന്നു.

ഇതൊക്കെയാണ് പ്രത്യേകതകൾ

മെച്ചപ്പെട്ട സുഖത്തിനും സൗകര്യത്തിനുമായി ക്യാബിനിൽ സീറ്റ് ബാക്ക് ഫോൾഡിംഗ് ടേബിൾ, വൈറസ് സംരക്ഷണമുള്ള എയർ-പ്യൂരിഫയർ, ലെതറെറ്റ് സീറ്റുകൾ, ഫുട്‌വെൽ ഇല്യൂമിനേഷനോടുകൂടിയ മൾട്ടി-കളർ മൂഡ് ലാമ്പ് എന്നിവയും ഓരോ യാത്രയ്ക്കും ഒരു നൂതന അനുഭവം ഉറപ്പാക്കുന്ന സോളാർ ഗ്ലാസും സജ്ജീകരിച്ചിരിക്കുന്നു. വിശാലമായ ഡിസൈൻ, പ്രീമിയം സവിശേഷതകൾ, ദൈനംദിന പ്രായോഗികത എന്നിവ ഉപയോഗിച്ച് കൊണ്ട് വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ ആവശ്യങ്ങൾക്കനുസൃതമായി നിർമ്മിച്ചതാണ് കാരൻസ് ക്ലാവിസ് ഇവി. 255 എൻഎം ടോർക്ക് നൽകുന്ന 99കെഡബ്ല്യു & 126കെഡബ്ല്യു മോട്ടോർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഏത് യാത്രകളിലും സുഗമമായ പ്രകടനം വാഗ്ദാനം ചെയ്യുന്നു. 51.4 കെഡബ്ല്യുഎച്ച് (490 കിമീ പരിധി), 42 കെഡബ്ല്യുഎച്ച് (404 കിമീ പരിധി) എന്നിങ്ങനെയുള്ള ഇരട്ട ബാറ്ററി ഓപ്ഷനുകൾ വെറും 39 മിനിറ്റിനുള്ളിൽ 10% മുതൽ 80% വരെ വേഗത്തിലുള്ള ചാർജിങ് നൽകുന്നു. ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ (എച്ച്എസി) എന്നിവയുൾപ്പെടെ 18 നൂതന സവിശേഷതകളോടെ കാരൻസ് ക്ലാവിസ് ഇവിയിലെ സുരക്ഷ പരമപ്രധാനമാണ്. അകത്ത് സജ്ജീകരിച്ചിരിക്കുന്ന 67.62 സെമീ (26.62”) ഡ്യുവൽ പനോരമിക് ഡിസ്പ്ലേ, 90 കണക്റ്റഡ് കാർ സവിശേഷതകൾ, അവബോധജന്യ നിയന്ത്രണങ്ങൾ എന്നിവ തടസ്സമില്ലാത്തതും കണക്റ്റഡുമായ ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കുന്നുവെന്നും കമ്പനി പറയുന്നു.

സുസ്ഥിര സഞ്ചാര പരിഹാരങ്ങളിൽ വർദ്ധിച്ചുവരുന്ന ഉപഭോക്തൃ താൽപ്പര്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് കിയയുടെ ആദ്യത്തെ ഇന്ത്യൻ നിർമ്മിത വൈദ്യുത വാഹനമായ കാരൻസ് ക്ലാവിസ് ഇവിക്ക് വിപണിയിൽ നിന്ന് ലഭിച്ച പ്രോത്സാഹജനകമായ പ്രതികരണമെന്ന് കമ്പനി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ശക്തമായ പ്രകടനം കഴച്ചവയ്ക്കുന്ന സ്റ്റൈലിഷും സവിശേഷതകൾ നിറഞ്ഞതുമായ വൈദ്യുത വാഹനം തേടുന്ന നഗരങ്ങളിലെ കുടുംബങ്ങൾക്കും യുവ പ്രൊഫഷണലുകൾക്കും ഇടയിൽ ഈ മോഡൽ മികച്ച സ്വീകാര്യത നേടി. ഉപഭോക്തക്കളിൽ നിന്ന് ലഭിച്ച വിലയേറിയ അഭിപ്രായങ്ങൾക്കും വികസിച്ചുകൊണ്ടിരിക്കുന്ന മുൻഗണനകൾക്കും മറുപടി എന്ന നലയിൽ ഉപഭോക്തൃ ആവശ്യങ്ങൾക്കനുസൃതമായി മെച്ചപ്പെട്ട തെരഞ്ഞെടുപ്പുകളും സവിശേഷതകളും വാഗ്ദാനം ചെയ്യുന്നതിനായിട്ടാണ് കിയ ഇന്ത്യ ഈ പുതിയ ട്രിമ്മുകൾ അവതരിപ്പിക്കുന്നതെന്നും കമ്പനി വ്യക്തമാക്കുന്നു.

 

PREV
Read more Articles on
click me!

Recommended Stories

പണക്കാരന് മാത്രമല്ല ഇപ്പോൾ സാധാരണക്കാരനും സ്വന്തം! ഇതാ ഈ ന്യൂജെൻ സുരക്ഷാ ഫീച്ചറുള്ള ചില വിലകുറഞ്ഞ കാറുകൾ
പുതിയ സ്കോർപിയോ എൻ: ഞെട്ടിക്കാൻ പുതിയ ഫീച്ചറുകൾ