കിയ കണക്റ്റ്: ഒരു ലക്ഷം കടന്ന ആ രഹസ്യമെന്ത്?

Published : Apr 13, 2026, 09:39 AM IST
Kia connected cars

Synopsis

കിയ ഇന്ത്യയുടെ കണക്റ്റഡ് കാർ പ്ലാറ്റ്ഫോമായ 'കിയ കണക്റ്റ്' സബ്സ്ക്രിപ്ഷൻ പുതുക്കൽ ഒരു ലക്ഷം പിന്നിട്ടതായി കമ്പനി അറിയിച്ചു. മൂന്ന് വർഷത്തെ സൗജന്യ കാലാവധിക്ക് ശേഷവും ഉപഭോക്താക്കൾ ഈ സേവനം തുടരുന്നത് ഇതിന്റെ ജനപ്രീതി വ്യക്തമാക്കുന്നു.  

കിയ ഇന്ത്യയുടെ കണക്റ്റഡ് കാർ പ്ലാറ്റ്ഫോമായ ‘കിയ കണക്റ്റ്’ സബ്സ്ക്രിപ്ഷൻ പുതുക്കൽ ഒരു ലക്ഷം പിന്നിട്ടതായി കമ്പനി അറിയിച്ചു. 30 ശതമാനത്തിലധികം സബ്‌സ്ക്രിപ്ഷൻസും റിന്യൂവൽ രേഖപ്പെടുത്തിയെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. കിയയുടെ സ്മാർട്ട് മൊബിലിറ്റി സേവനങ്ങളിൽ ഉപഭോക്താക്കൾക്കുള്ള വിശ്വാസവും തുടർച്ചയായ ഉപയോഗവും ഇതിലൂടെ വ്യക്തമാകുന്നു. മൂന്ന് വർഷത്തെ സൗജന്യ കാലാവധി കഴിഞ്ഞ ശേഷവും ഉപഭോക്താക്കൾ ഈ സേവനം തുടരുന്നത് ശ്രദ്ധേയമാണ്.

100 ൽ അധികം ഫീച്ചറുകളുമായി കിയ കണക്റ്റ് ഉപയോക്താക്കൾക്ക് ഫീച്ചറുകൾ, സുരക്ഷ, നിയന്ത്രണം എന്നിവ മെച്ചപ്പെടുത്തുന്ന സേവനങ്ങൾ നൽകുന്നു. റിമോട്ട് ആക്‌സസ്, റിയൽ-ടൈം വാഹന വിവരങ്ങൾ, സുരക്ഷാ അലർട്ടുകൾ, ഓടിഎ അപ്ഡേറ്റുകൾ തുടങ്ങിയ സവിശേഷതകൾ ദൈനംദിന ഡ്രൈവിംഗ് കൂടുതൽ എളുപ്പവും സുരക്ഷിതവുമാക്കുന്നു. കിയ റിമോട്ട് ഡയഗ്നോസ്റ്റിക്സ്, സറൗണ്ട് വ്യൂ മോണിറ്ററിംഗ്, മൾട്ടിലിംഗ്വൽ വോയ്സ് റെക്കഗ്നിഷൻ, നാവിഗേഷൻ, വെഹിക്കിൾ മാനേജ്മെന്റ്, സുരക്ഷ തുടങ്ങിയ മേഖലകളിൽ ഈ പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നു.

“ഒരു ലക്ഷം സബ്സ്ക്രിപ്ഷൻ പുതുക്കൽ എന്ന നേട്ടം ഉപഭോക്താക്കളുടെ വിശ്വാസം വ്യക്തമാക്കുന്നു. സൗകര്യവും സുരക്ഷയും നൽകുന്ന കണക്റ്റഡ് സേവനങ്ങൾ ദൈനംദിന ഉപയോഗത്തിൽ കൂടുതൽ പ്രാധാന്യം നേടുന്നു,” എന്ന് കിയ ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റായ അതുൽ സൂദ് പറഞ്ഞു.

കിയ കണക്റ്റ് സബ്സ്ക്രിപ്ഷൻ വിവിധ പ്ലാനുകളിൽ ലഭ്യമാണ്. സ്റ്റാൻഡ്എലോൺ പ്ലാൻ ഒരു വർഷത്തിന് 1890 രൂപ, രണ്ട് വർഷത്തിന് 2890 രൂപ, മൂന്ന് വർഷത്തിന് 3890 രൂപ എന്ന നിരക്കിലാണ്. ബേസിക് പ്ലാൻ ഒരു വർഷത്തിന് 3590 രൂപ, രണ്ട് വർഷത്തിന് 5790 രൂപ, മൂന്ന് വർഷത്തിന് 7990 രൂപ എന്നിങ്ങനെയാണഅ നിരക്കുകൾ. പ്രീമിയം പ്ലാൻ ഒരു വർഷത്തിന് 4690 രൂപ, രണ്ട് വർഷത്തിന് 6890 രൂപ, മൂന്ന് വർഷത്തിന് 9090 രൂപ എന്ന നിരക്കിലും ലഭ്യമാണ് എന്നും കമ്പനി പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

ടാറ്റ ഇന്‍ട്രാ ഇവി പിക്കപ്പ് വിപണിയിൽ; വിലയും വിശേഷങ്ങളും
മാരുതിയുടെ റെക്കോർഡ് വിപുലീകരണം; സേവനം ഇനി എളുപ്പമാകും