
മഹീന്ദ്ര തങ്ങളുടെ ജനപ്രിയ എസ്‌യുവിയായ സ്‌കോർപിയോ എന്നിന്‍റെ പുതിയ ടീസർ പുറത്തിറക്കി. ഇത് എസ്‌യുവിയുടെ ഒരു പ്രധാന സുരക്ഷാ നവീകരണത്തെ സൂചിപ്പിക്കുന്നു. ആധുനിക വാഹനങ്ങളിലെ ഏറ്റവും നൂതനമായ സുരക്ഷാ സവിശേഷതയായ ലെവൽ 2 ADAS (അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) സാങ്കേതികവിദ്യ സ്‍കോപിയോ എന്നിൽ ലഭിക്കും എന്ന് പുതിയ ടീസർ സൂചിപ്പിക്കുന്നു. മഹീന്ദ്രയുടെ XUV700 ലും അടുത്തിടെ പുറത്തിറക്കിയ XUV 3XO യിലും ഇതിനകം ഇതേ സാങ്കേതികവിദ്യ ലഭിച്ചിരുന്നു.
പുതിയ സ്കോർപിയോ-എൻ ന് ലെയ്ൻ കീപ്പിംഗ് അസിസ്റ്റൻസ് ഫീച്ചറും ലഭിക്കുമെന്ന് ടീസർ സൂചിപ്പിക്കുന്നു. ഇതിനുപുറമെ ഇതുവരെ സിംഗിൾ-പെയിൻ സൺറൂഫുമായി മാത്രം എത്തിയിരുന്ന എസ്‌യുവിയിൽ പനോരമിക് സൺറൂഫ് ഓപ്ഷനും ചേർക്കും എന്നും വിവിധ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ട്രാഫിക് സൈൻ റെക്കഗ്നിഷൻ, ഫോർവേഡ് കൊളീഷൻ വാണിംഗ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, സ്മാർട്ട് പൈലറ്റ് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ സവിശേഷതകൾ ലെവൽ 2 എഡിഎഎസ് സ്യൂട്ട് വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.
മെക്കാനിക്കലായി, വാഹനം 2.2L എംഹോക്ക് ഡീസൽ, 2.0L ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ തുടരും. പെട്രോൾ മോട്ടോർ മാനുവലിനൊപ്പം 130bhp/370Nm പരമാവധി പവറും ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം 175bhp/400Nm പരമാവധി പവറും ഉത്പാദിപ്പിക്കുന്നു. ഡീസൽ എഞ്ചിൻ മാനുവലിനൊപ്പം 203bhp പവറും 370Nm പീക്ക് ടോർക്കും ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി 380Nm പീക്ക് ടോർക്കും വാഗ്ദാനം ചെയ്യുന്നു. ഈ രണ്ട് എഞ്ചിനുകളും 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. പവറും റഫ്-റോഡിംഗും ഇഷ്ടപ്പെടുന്നവർക്ക് ഈ എസ്‌യുവി ഒരു മികച്ച ഓപ്ഷനാണ്.
മഹീന്ദ്ര സ്കോർപിയോ-എൻ ഇതിനകം തന്നെ ഡ്യുവൽ-ടോൺ കറുപ്പും തവിട്ടുനിറത്തിലുള്ള ഇന്റീരിയറുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ (ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും സഹിതം), 12-സ്പീക്കർ ഓഡിയോ സിസ്റ്റം, 7-ഇഞ്ച് കളർ MID, വയർലെസ് ചാർജർ, ടൈപ്പ്-സി പോർട്ട്, പവർഡ് ഡ്രൈവർ സീറ്റ് തുടങ്ങിയ സവിശേഷതകളാൽ നിറഞ്ഞിരിക്കുന്നു.
സുരക്ഷയുടെ കാര്യത്തിലും ഈ എസ്‌യുവി ശക്തമാണ്. സുരക്ഷയ്ക്കായി, എസ്‌യുവിയിൽ 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ ഹോൾഡ് ആൻഡ് ഹിൽ ഡിസന്റ് കൺട്രോൾ, എബിഎസ്, ഇബിഡി, റിയർ പാർക്കിംഗ് സെൻസറുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ട്, SOS കോൾ ഫീച്ചർ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (Z8 വേരിയന്റിൽ) എന്നിവ നൽകിയിട്ടുണ്ട്.