മഹീന്ദ്ര ഥാറിൽ കണ്ണുവച്ചവർക്ക് സുവർണ്ണാവസരം!

Published : Jul 17, 2026, 03:23 PM IST
Mahindra Thar ROXX STAR

Synopsis

മഹീന്ദ്രയുടെ ജൂലൈ മാസത്തെ സെയിൽസ് ക്യാംപെയ്‌നിന്റെ ഭാഗമായി ഥാർ, ഥാർ റോക്‌സ് മോഡലുകൾക്ക് 1.40 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ക്യാഷ് ഡിസ്‌കൗണ്ട്, സ്‌ക്രാപ്പേജ് ബോണസ്, ആക്‌സസറി ആനുകൂല്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സാധാരണ ഥാറിനേക്കാൾ കൂടുതൽ പ്രീമിയം ഫീച്ചറുകളുമായാണ് ഥാർ റോക്‌സ് എത്തുന്നത്.

സ്‌യുവി വാങ്ങാൻ ആലോചിക്കുന്നവർക്ക് വമ്പൻ ഓഫറുമായി മഹീന്ദ്ര. 2026 ജൂലൈ മാസത്തേക്കുള്ള പ്രത്യേക സെയിൽസ് ക്യാംപെയ്‌നിന്റെ ഭാഗമായി മഹീന്ദ്ര ഥാർ, ഥാർ റോക്‌സ് മോഡലുകൾക്ക് 1.40 ലക്ഷം രൂപ വരെ ആനുകൂല്യങ്ങളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാഷ് ഡിസ്‌കൗണ്ട്, സ്‌ക്രാപ്പേജ് ബോണസ്, ആക്‌സസറി ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ഓഫർ.

ഥാർ റോക്‌സിന് 1.40 ലക്ഷം വരെ ആനുകൂല്യം

ജൂലൈ മാസത്തിൽ ഏറ്റവും കൂടുതൽ ആനുകൂല്യം ലഭിക്കുന്നത് ഥാർ റോക്‌സിന്റെ AX7 L 4WD ഡീസൽ വേരിയന്റിനാണ്. ഈ മോഡലിന് 1.40 ലക്ഷം രൂപ വരെയാണ് മൊത്തം ആനുകൂല്യം. MX5, AX5 L, AX7 L എന്നീ വേരിയന്റുകൾക്കും 1.20 ലക്ഷം രൂപ വരെ ലാഭിക്കാം. അതേസമയം, എൻട്രി ലെവൽ ഡീസൽ MX1, പെട്രോൾ MX3 വേരിയന്റുകൾക്ക് 45,000 രൂപ വരെയാണ് ആനുകൂല്യം. ചില ഡീസൽ വേരിയന്റുകളിൽ 90,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടിനൊപ്പം സ്‌ക്രാപ്പേജ് ബോണസും ആക്‌സസറി ഓഫറുകളും ലഭ്യമാണ്.

സ്റ്റാൻഡേർഡ് ഥാറിനും ഓഫർ

3-ഡോർ മഹീന്ദ്ര ഥാറിനും ജൂലൈയിൽ പ്രത്യേക ഓഫറുകളുണ്ട്. 2WD വേരിയന്റുകൾക്ക് 20,000 രൂപയുടെ സ്‌ക്രാപ്പേജ് ബോണസും 4WD വേരിയന്റുകൾക്ക് 20,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും ലഭിക്കും. ഇതോടെ 4WD പതിപ്പിന് പരമാവധി 40,000 രൂപ വരെയും 2WD പതിപ്പിന് 20,000 രൂപ വരെയും ആനുകൂല്യം ലഭിക്കും. നിലവിൽ മഹീന്ദ്ര ഥാറിന്റെ എക്‌സ്‌ഷോറൂം വില 10.32 ലക്ഷം രൂപ മുതൽ 18 ലക്ഷം രൂപ വരെയാണ്. ഥാർ റോക്‌സിന്റെ വില 12.52 ലക്ഷം രൂപ മുതൽ 23.53 ലക്ഷം രൂപ വരെയാണ്.

ഫീച്ചറുകളിൽ മുന്നിൽ ഥാർ റോക്‌സ്

സാധാരണ ഥാറിനെ അപേക്ഷിച്ച് കൂടുതൽ പ്രീമിയം ഫീച്ചറുകളുമായാണ് ഥാർ റോക്‌സ് എത്തുന്നത്. പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർഡ് സീറ്റുകൾ, ഹർമൻ കാർഡൺ പ്രീമിയം സൗണ്ട് സിസ്റ്റം, ഇരട്ട 10.25 ഇഞ്ച് ഡിജിറ്റൽ ഡിസ്പ്ലേകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയാണ് പ്രധാന സവിശേഷതകൾ. സുരക്ഷയുടെ കാര്യത്തിലും റോക്‌സ് ഒരു പടി മുന്നിലാണ്. ക്യാമറ അധിഷ്ഠിത ലെവൽ-2 ADAS, ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം (ESP), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ട്രാക്ഷൻ കൺട്രോൾ, നാല് ചക്രങ്ങളിലും ഡിസ്ക് ബ്രേക്കുകൾ എന്നിവ എല്ലാ പ്രധാന വേരിയന്റുകളിലും ലഭ്യമാണ്.

ശക്തമായ എഞ്ചിൻ ഓപ്ഷനുകൾ

ഥാർ റോക്‌സിൽ 2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് ലഭിക്കുന്നത്. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. സാധാരണ 3-ഡോർ ഥാറിനെ അപേക്ഷിച്ച് കൂടുതൽ കരുത്തും ടോർക്കും നൽകുന്ന ട്യൂണിങ്ങോടെയാണ് റോക്‌സിന്റെ എഞ്ചിനുകൾ ഒരുക്കിയിരിക്കുന്നത്. വിലക്കിഴിവുകളും പ്രീമിയം ഫീച്ചറുകളും ശക്തമായ ഓഫ്-റോഡ് ശേഷിയും ഒരുമിക്കുന്നതിനാൽ ജൂലൈയിൽ എസ്‌യുവി വാങ്ങാൻ പദ്ധതിയിടുന്നവർക്ക് മഹീന്ദ്ര ഥാറും ഥാർ റോക്‌സും കൂടുതൽ ആകർഷകമായ തിരഞ്ഞെടുപ്പായി മാറിയിരിക്കുകയാണ്.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.

PREV
Read more Articles on
click me!

Recommended Stories

ഫോക്‌സ്‌വാഗണിന്‍റെ 'ചെറിയ' എസ്‌യുവി; നെക്സോണും ബ്രെസയുമൊക്കെ പാടുപെടും!
പുതിയ ബ്രെസ: ടർബോ എഞ്ചിനും പുതിയ വിലയും