XUV700ന്‍റെ പുതിയ മുഖം; കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്

Published : Nov 19, 2025, 03:25 PM IST
Mahindra XUV700 SUV 2025, Mahindra XUV700 SUV 2025 Safety, Mahindra XUV700 SUV 2025 Launch Date

Synopsis

മഹീന്ദ്ര ആൻഡ് മഹീന്ദ്ര 2026-ന്റെ തുടക്കത്തിൽ XUV700 ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കാൻ ഒരുങ്ങുന്നു. XEV 9e-യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈൻ മാറ്റങ്ങളും, ട്രിപ്പിൾ സ്ക്രീൻ പോലുള്ള പുതിയ ഫീച്ചറുകളും ഇതിൽ പ്രതീക്ഷിക്കാം. 

ഹീന്ദ്ര ആൻഡ് മഹീന്ദ്ര രണ്ട് പ്രധാന ഉൽപ്പന്ന ലോഞ്ചുകൾക്കായി ഒരുങ്ങുകയാണ്. XEV 9S ഉം XUV700 ഫെയ്‌സ്‌ലിഫ്റ്റും. മഹീന്ദ്ര XEV 9S 2025 നവംബർ 27 ന് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും. അതേസമയം അപ്‌ഡേറ്റ് ചെയ്‌ത XUV700 2025 ഡിസംബറിൽ ഉൽപ്പാദനത്തിലേക്ക് കടക്കുമെന്നാണ് റിപ്പോ‍ട്ടുകൾ. രണ്ട് എസ്‌യുവികളും 2026 ന്റെ തുടക്കത്തിൽ വിൽപ്പനയ്‌ക്കെത്തും. 2026 മഹീന്ദ്ര XUV700 ഫെയ്‌സ്‌ലിഫ്റ്റിൽ XEV 9e-യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ശ്രദ്ധേയമായ ഡിസൈൻ മാറ്റങ്ങൾ വരുത്താനും നിരവധി പുതിയ സവിശേഷതകൾ ഉൾപ്പെടുത്താനും സാധ്യതയുണ്ട്. എങ്കിലും പവർട്രെയിൻ ഓപ്ഷനുകൾ മാറ്റമില്ലാതെ തുടരും.

സ്പൈ ചിത്രങ്ങൾ

സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നത് പുതിയ മഹീന്ദ്ര XUV700-ൽ വലിയ എയർ ഇൻലെറ്റുകളും പുതുക്കിയ ട്വിൻ-പോഡ് ഹെഡ്‌ലാമ്പുകളും ഉള്ള പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രിൽ ഉണ്ടായിരിക്കും എന്നാണ്. ഫ്രണ്ട് ബമ്പറും എൽഇഡി ഡിആ‍ർഎൽ സിഗ്നേച്ചറും അപ്‌ഡേറ്റ് ചെയ്യപ്പെടും. ബോണറ്റിലെയും ഫെൻഡറുകളിലെയും വാതിലുകളിലെയും ഷീറ്റ് മെറ്റലിൽ മാറ്റമൊന്നുമില്ല. എയറോ-ഒപ്റ്റിമൈസ് ചെയ്ത ഡിസൈനുള്ള പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകൾ ഒഴികെ, സൈഡ് പ്രൊഫൈൽ വലിയതോതിൽ സമാനമായി കാണപ്പെടും. പിന്നിൽ, എസ്‌യുവിയിൽ കണക്റ്റഡ് ലൈറ്റ് സ്ട്രിപ്പും ട്വീക്ക്ഡ് ബമ്പറും ഉള്ള ഒരു പുതിയ ലൈറ്റിംഗ് സിഗ്നേച്ചർ ഉണ്ടായിരിക്കാം.

വാഹനത്തിന്‍റെ ക്യാബിനുള്ളിൽ കാര്യമായ നവീകരണങ്ങൾ പ്രതീക്ഷിക്കുന്നു. പുതിയ 2026 മഹീന്ദ്ര XUV700 ഫെയ്‌സ്‌ലിഫ്റ്റ് XEV 9e യിൽ നിന്നുള്ള ട്രിപ്പിൾ സ്‌ക്രീൻ സജ്ജീകരണം കടമെടുക്കാൻ സാധ്യതയുണ്ട്. എസ്‌യുവിക്ക് കുറച്ച് അധിക സവിശേഷതകൾക്കൊപ്പം ഒരു ഹാർമാൻ/കാർഡൺ സൗണ്ട് സിസ്റ്റവും ലഭിച്ചേക്കാം. പ്രീ-ഫെയ്‌സ്‌ലിഫ്റ്റിന് സമാനമായി, അപ്‌ഡേറ്റ് ചെയ്ത പതിപ്പ് 6, 7 സീറ്റ് കോൺഫിഗറേഷൻ ഓപ്ഷനുകളുമായി തുടർന്നും വരും.

മെക്കാനിക്കലായി, 2026 മഹീന്ദ്ര XUV700 ഫെയ്‌സ്‌ലിഫ്റ്റ് മാറ്റമില്ലാതെ തുടരാനാണ് സാധ്യത. 2.0L ടർബോ പെട്രോൾ, 2.2L ടർബോ ഡീസൽ എഞ്ചിനുകൾ എസ്‌യുവി നിരയിൽ തുടരും, ഇത് യഥാക്രമം 380Nm-ൽ 200bhp പവറും 360Nm/450Nm-ൽ 155/185bhp പവറും ഉത്പാദിപ്പിക്കും. ട്രാൻസ്‍മിഷൻ തിരഞ്ഞെടുപ്പുകളിൽ 6-സ്പീഡ് മാനുവലും 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കും ഉൾപ്പെടും. ഡീസൽ-ഓട്ടോമാറ്റിക് വേരിയന്റുകൾക്കായി ഓൾ-വീൽ ഡ്രൈവ് സിസ്റ്റം നൽകുന്നത് തുടരും. നിലവിൽ XUV700 ന്റെ വില 13.66 ലക്ഷം മുതൽ 23.71 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. ഡിസൈൻ, ഫീച്ചർ അപ്‌ഗ്രേഡുകൾ കണക്കിലെടുക്കുമ്പോൾ, ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത മോഡലിന് ചെറിയ വിലവർദ്ധനവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

വരുന്നത് ഒന്നലധികം ഇലക്ട്രിക് വാഹനങ്ങൾ; മാരുതിയുടെ ഭാവി ഇലക്ട്രിക് പദ്ധതി അമ്പരപ്പിക്കും
ഇതിഹാസത്തിന്‍റെ പുനർജന്മം; ഹോണ്ട NSX വരുന്നു, പേര് ടെൻസി