വിക്ടോറിസ് ഹൈബ്രിഡ്: ഈ ദീപാവലിക്ക് വൻ ലാഭം നേടാം!

Published : Sep 08, 2026, 05:13 PM IST
Maruti Victoris

Synopsis

ഈ ദീപാവലിക്ക് മാരുതി സുസുക്കി വിക്ടോറിസ് സ്ട്രോങ് ഹൈബ്രിഡ് എസ്‌യുവിക്ക് 1.35 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, സ്ക്രാപ്പേജ് ആനുകൂല്യം എന്നിവ ഉൾപ്പെടെയുള്ള ഓഫറുകൾ ലഭ്യമാണ്. 28.56 kmpl വരെ മൈലേജ് നൽകുന്ന ഈ വാഹനത്തിന്റെ പെട്രോൾ, സിഎൻജി മോഡലുകൾക്കും കിഴിവുകളുണ്ട്.

ന്ധനച്ചെലവ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഹൈബ്രിഡ് കാറുകൾ മികച്ചൊരു ഓപ്ഷനാണ്. പരമ്പരാഗത പെട്രോൾ വാഹനങ്ങളെ അപേക്ഷിച്ച് മികച്ച ഇന്ധനക്ഷമതയാണ് ഹൈബ്രിഡ് വാഹനങ്ങളുടെ പ്രധാന പ്രത്യേകത. ഈ ദീപാവലി സീസണിൽ പുതിയ ബജറ്റ് ഫ്രണ്ട്ലി ഹൈബ്രിഡ് എസ്‌യുവി സ്വന്തമാക്കാൻ ആലോചിക്കുന്നവർക്ക് മാരുതി സുസുക്കി മികച്ച ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാരുതി സുസുക്കിയുടെ മധ്യനിര എസ്‌യുവിയായ വിക്ടോറിസിന്റെ സ്ട്രോങ് ഹൈബ്രിഡ് പതിപ്പിനാണ് സെപ്റ്റംബറിൽ ആകർഷകമായ ആനുകൂല്യങ്ങൾ ലഭിക്കുന്നത്. 2026 സെപ്റ്റംബറിൽ മാരുതി വിക്ടോറിസ് ഹൈബ്രിഡ് വാങ്ങുന്നവർക്ക് പരമാവധി 1.35 ലക്ഷം വരെ ലാഭിക്കാനാകും.

എന്തൊക്കെയാണ് ആനുകൂല്യങ്ങൾ?

വിക്ടോറിസ് ഹൈബ്രിഡിന് പരമാവധി 20,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കും. കൂടാതെ എക്സ്ചേഞ്ച് ബോണസായി 50,000 രൂപ വരെയും, പഴയ വാഹനം സ്ക്രാപ്പ് ചെയ്യുമ്പോൾ 45,000 രൂപ വരെയും ആനുകൂല്യം ലഭിക്കും. ഇതിന് പുറമെ 25,000 രൂപയുടെ പിസിഎം ആനുകൂല്യം, ₹30,000 വരെ ലോയൽറ്റി ബെനഫിറ്റ്, ₹10,000യുടെ ഇൻസ്റ്റിറ്റ്യൂഷണൽ ഡിസ്കൗണ്ട് എന്നിവയും ലഭ്യമാണ്. എക്സ്ചേഞ്ച് ആനുകൂല്യവും സ്ക്രാപ്പേജ് ആനുകൂല്യവും ഒരേസമയം ഉപയോഗിക്കാനാകില്ല. ഇവയിൽ ഏതെങ്കിലും ഒരു ആനുകൂല്യം മാത്രമാണ് ഉപഭോക്താവിന് തിരഞ്ഞെടുക്കാനാകുക.

പെട്രോൾ, സിഎൻജി മോഡലുകൾക്കും കിഴിവ്

വിക്ടോറിസിന്റെ പെട്രോൾ, സിഎൻജി പതിപ്പുകൾക്കും ₹85,000 വരെ കിഴിവും ആനുകൂല്യങ്ങളും ലഭ്യമാണ്. കൃത്യമായ ഓഫറുകളും ആനുകൂല്യങ്ങളും അറിയാൻ ഏറ്റവും അടുത്തുള്ള മാരുതി സുസുക്കി അരീന ഡീലർഷിപ്പുമായി ബന്ധപ്പെടണമെന്ന് കമ്പനി അറിയിച്ചു.

മൂന്ന് എൻജിൻ ഓപ്ഷനുകൾ

മാരുതി ഗ്രാൻഡ് വിറ്റാരയ്ക്ക് സമാനമായ പവർട്രെയിൻ സംവിധാനമാണ് വിക്ടോറിസിലും നൽകിയിരിക്കുന്നത്. മൂന്ന് എൻജിൻ ഓപ്ഷനുകളിലാണ് എസ്‌യുവി വിപണിയിലെത്തുന്നത്. 103 എച്ച്പി കരുത്തുള്ള 1.5 ലിറ്റർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ എൻജിൻ, 116 എച്ച്പി കരുത്തുള്ള 1.5 ലിറ്റർ സ്ട്രോങ് ഹൈബ്രിഡ് എൻജിൻ, 89 എച്ച്പി കരുത്തുള്ള 1.5 ലിറ്റർ പെട്രോൾ-സിഎൻജി എൻജിൻ എന്നിവയാണ് ഓപ്ഷനുകൾ. സിഎൻജി പതിപ്പിൽ വാഹനത്തിന്റെ അടിഭാഗത്ത് ടാങ്ക് സ്ഥാപിച്ചിരിക്കുന്നതിനാൽ ബൂട്ട് സ്പേസ് കൂടുതൽ പ്രായോഗികമായി ഉപയോഗിക്കാനാകും.

ഗിയർബോക്സ് ഓപ്ഷനുകൾ

പെട്രോൾ, സിഎൻജി പതിപ്പുകൾക്ക് 5 സ്പീഡ് മാനുവൽ ഗിയർബോക്സാണ് ലഭിക്കുന്നത്. സ്ട്രോങ് ഹൈബ്രിഡ് പതിപ്പിൽ ഇ-സിവിടിയും മൈൽഡ് ഹൈബ്രിഡ് പതിപ്പിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമാണ് നൽകുന്നത്. മൈൽഡ് ഹൈബ്രിഡ് ഓട്ടോമാറ്റിക് പതിപ്പുകളുടെ ഉയർന്ന വേരിയന്റുകളിൽ മാത്രമാണ് ഓൾ വീൽ ഡ്രൈവ് സംവിധാനം ലഭ്യമാകുന്നത്.

28.56 കിലോമീറ്റർ മൈലേജ്

മാരുതി സുസുക്കിയുടെ അവകാശവാദമനുസരിച്ച് വിക്ടോറിസ് സ്ട്രോങ് ഹൈബ്രിഡിന് എആർഎഐ സർട്ടിഫൈഡ് 28.56 കിലോമീറ്റർ ഇന്ധനക്ഷമത ലഭിക്കും. വാഹന ശ്രേണിയിലെ ഏറ്റവും മികച്ച മൈലേജാണിത്. വിക്ടോറിസ് സിഎൻജിക്ക് 27.02 കിലോമീറ്റർ/കിലോഗ്രാം മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. മാനുവൽ ഗിയർബോക്സുള്ള മൈൽഡ് ഹൈബ്രിഡ് പതിപ്പിന് 21.18 കിലോമീറ്ററും ഓട്ടോമാറ്റിക് പതിപ്പിന് 21.06 കിലോമീറ്ററും ഓൾ വീൽ ഡ്രൈവ് ഓട്ടോമാറ്റിക് പതിപ്പിന് 19.07 കിലോമീറ്ററും മൈലേജ് ലഭിക്കുമെന്നാണ് മാരുതി സുസുക്കിയുടെ അവകാശവാദം.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.

PREV
Read more Articles on
click me!

Recommended Stories

594km റേഞ്ചുള്ള വിൻഫാസ്റ്റ് VF 9; ഇന്ത്യയിലേക്ക്?
പുതിയ പജേറോ വരുന്നു; ഫോർച്യൂണറിന് വെല്ലുവിളിയോ?