എംജി ഇന്ത്യയിൽ ആറാം വർഷം ആഘോഷിക്കുന്നു; ഹെക്ടർ, ആസ്റ്റർ എസ്‌യുവികൾക്ക് ആകർഷകമായ ഓഫറുകൾ

Published : Aug 05, 2025, 02:35 PM IST
MG Hector Car

Synopsis

ഇന്ത്യയിൽ ആറ് വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷത്തിന്റെ ഭാഗമായി ജെഎസ്‍ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ എംജി ഹെക്ടറിനും എംജി ആസ്റ്ററിനും പരിമിതമായ സമയത്തേക്ക് പ്രത്യേക ഡീലുകൾ വാഗ്‍ദാനം ചെയ്യുന്നു. 

ന്ത്യയിൽ ആറ് വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷത്തിന്‍റെ ഭാഗമായി ജെഎസ്‍ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ അവരുടെ രണ്ട് ജനപ്രിയ എസ്‌യുവികളായ എംജി ഹെക്ടറിനും എംജി ആസ്റ്ററിനും പരിമിതമായ സമയത്തേക്ക് ചില പ്രത്യേക ഡീലുകൾ വാഗ്‍ദാനം ചെയ്യുന്നു. പ്രത്യേക വാർഷിക പദ്ധതി പ്രകാരം, എംജി ഹെക്ടർ ഷാർപ്പ് പ്രോ മാനുവൽ വേരിയന്റിന് എക്സ്-ഷോറൂം വില 19.59 ലക്ഷം രൂപയും എംജി ആസ്റ്ററിന്റെ എക്സ്-ഷോറൂം വില ഇപ്പോൾ 9.99 ലക്ഷം രൂപയിൽ ആരംഭിക്കുന്നു.

കൂടാതെ, രജിസ്ട്രേഷൻ, ഇൻഷുറൻസ് മുതലായവ ഉൾപ്പെടെ എസ്‌യുവിയുടെ മുഴുവൻ ഓൺ-റോഡ് വിലയും ഉൾക്കൊള്ളുന്ന വായ്പ വാങ്ങുന്നവർക്ക് ലഭിക്കും. അതായത്, എംജി ഹെക്ടർ, ആസ്റ്റർ എസ്‌യുവികൾ ഇപ്പോൾ വാങ്ങി കുറച്ച് മാസങ്ങൾക്ക് ശേഷം ഇഎംഐകൾ അടച്ചു തുടങ്ങാനുള്ള ഓപ്ഷനുമുണ്ട്.

ഈ നാഴികക്കല്ല് വാർഷികം തങ്ങളുടെ യാത്രയെക്കുറിച്ച് ചിന്തിക്കാനും, നേട്ടങ്ങൾ ആഘോഷിക്കാനും, ഏറ്റവും പ്രധാനമായി, എംജി ഹെക്ടറിനെയും എംജി ആസ്റ്ററിനെയും ജീവിതത്തിന്റെ ഭാഗമാക്കിയ ഉപഭോക്താക്കൾക്ക് നന്ദി അറിയിക്കാനുമുള്ള ഒരു നിമിഷമാണെന്ന് ജെഎസ്‍ഡബ്ല്യു എംജി മോട്ടോർ ഇന്ത്യയുടെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ വിനയ് റെയ്‌ന പറഞ്ഞു. അതുല്യവും മികച്ചതുമായ വിൽപ്പന, വിൽപ്പനാനന്തര സംരംഭങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് ഉപഭോക്തൃ അനുഭവങ്ങൾ പുനർനിർവചിക്കുന്നതിൽ എംജി മുൻപന്തിയിലാണ്. ഇന്ത്യൻ റോഡുകളിൽ എട്ട് ബില്യൺ കിലോമീറ്ററിലധികം ഓടിയ എംജി ഹെക്ടർ, ആസ്റ്റർ എസ്‌യുവികളിൽ കൂടുതൽ ലാഭിക്കാനുള്ള ഈ അവസരം തങ്ങളുടെ ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തിന്റെ യഥാർത്ഥ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.

എംജി ഹെക്ടർ സവിശേഷതകൾ

എം‌ജി ഹെക്ടർ എസ്‌യുവി 2.0 എൽ ഡീസൽ, 1.5 എൽ ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. ഡീസൽ എഞ്ചിൻ പരമാവധി 170 ബിഎച്ച്പി പവർ, 350 എൻഎം ടോർക്ക് എന്നിവ നൽകുമ്പോൾ,പെട്രോൾ യൂണിറ്റ് 143 ബിഎച്ച്പി പവർ, 250 എൻഎം ടോർക്ക് എന്നിവ ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് മാനുവൽ ഗിയർബോക്സ് സ്റ്റാൻഡേർഡാണ്. ടർബോ-പെട്രോൾ എഞ്ചിന് 6-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനും ലഭിക്കുന്നു. പെട്രോൾ എഞ്ചിനിൽ 48 വി മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഉണ്ടായിരിക്കും.

എംജി ആസ്റ്റർ സവിശേഷതകൾ

എംജി ആസ്റ്റർ 110 ബിഎച്ച്പി, 1.5 എൽ, 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 140 ബിഎച്ച്പി, 1.3 എൽ, 3-സിലിണ്ടർ ടർബോചാർജ്‍ഡ് എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിനുകളിലാണ് ലഭ്യമാകുന്നത്. ട്രാൻസ്‍മിഷൻ തിരഞ്ഞെടുപ്പുകളിൽ അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, എട്ട് സ്പീഡ് സിവിടി ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്നു.

 

PREV
Read more Articles on
click me!

Recommended Stories

ഹ്യുണ്ടായി i20 ക്ക് വമ്പൻ വിലക്കിഴിവ്
ഫുൾ ചാർജിൽ 502 കിലോമീറ്റർ ഓടുന്ന ഈ ടാറ്റ കാറിന് ഇപ്പോൾ വൻ വിലക്കിഴിവ്