ഈ ചൈനീസ് കാർ ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റഴിയുന്നു

Published : May 02, 2025, 01:59 PM IST
ഈ ചൈനീസ് കാർ ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റഴിയുന്നു

Synopsis

2025 ഏപ്രിലിൽ എംജി മോട്ടോർ ഇന്ത്യ 5,829 യൂണിറ്റുകൾ വിറ്റഴിച്ചു, വാർഷികാടിസ്ഥാനത്തിൽ 23.37% വളർച്ച കൈവരിച്ചു. വിൻഡ്‌സർ ഇവി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായി മാറി, കമ്പനിയുടെ വളർച്ചയ്ക്ക് കാരണമായി. എംജി ഉടൻ തന്നെ വിൻഡ്‌സർ പ്രോ പുറത്തിറക്കാൻ പോകുന്നു, ഇത് കൂടുതൽ നൂതന സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു.

ന്ത്യയിലെ ഇലക്ട്രിക് കാർ നിർമ്മാതാക്കളിൽ ഒന്നായ ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ 2025 ഏപ്രിലിൽ മികച്ച പ്രകടനം കാഴ്ചവച്ചു. കമ്പനി വാർഷികാടിസ്ഥാനത്തിൽ മാത്രമല്ല, പ്രതിമാസവിൽപ്പന കണക്കുകളിലും കമ്പനി നേട്ടം കൈവരിച്ചു. എംജിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായ വിൻഡ്‌സർ ഇവി വീണ്ടും അതിന്റെ പ്രാഗത്ഭ്യം തെളിയിച്ചിരിക്കുന്നു . വിൽപ്പന റിപ്പോർട്ട് നോക്കാം.

2025 ഏപ്രിലിൽ എംജി മോട്ടോർ ഇന്ത്യയിൽ ആകെ 5,829 യൂണിറ്റുകൾ വിറ്റു, അതേസമയം 2024 ഏപ്രിലിൽ ഇത് 4,725 യൂണിറ്റായിരുന്നു. അങ്ങനെ എംജി 23.37% വാർഷിക വളർച്ച കൈവരിച്ചു. അതായത് 1,104 യൂണിറ്റുകളുടെ വർധനവ്. 2025 മാർച്ചിൽ കമ്പനി 5,501 യൂണിറ്റുകൾ വിറ്റഴിച്ചതുമായി താരതമ്യം ചെയ്യുമ്പോൾ, പ്രതിമാസം 5.96% വളർച്ച കൈവരിച്ചു. അതായത്, ഇത് 328 യൂണിറ്റുകളുടെ വർദ്ധനവാണ്.ഇത് എംജി കാറുകളുടെ ഡിമാൻഡ് തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കാണിക്കുന്നു.

എംജിയുടെ ഈ വർദ്ധിച്ചുവരുന്ന ജനപ്രീതിയുടെ ഏറ്റവും വലിയ കാരണം വിൻഡ്‌സർ ഇവിയാണ്. ഈ കാർ ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായി മാറിയിരിക്കുന്നു. വിൻഡ്‌സറിന് പുറമെ, കോമെറ്റ് ഇവി, ഇസഡ്എസ് ഇവി, ആസ്റ്റർ, ഗ്ലോസ്റ്റർ തുടങ്ങിയ മോഡലുകളും എംജിയുടെ നിരയിലുണ്ട്. എന്നാൽ വിൻഡ്‌സർ ഇവി എല്ലാവരെയും പിന്നിലാക്കി. സ്റ്റൈൽ, സാങ്കേതികവിദ്യ, കാര്യക്ഷമത എന്നിവ ഒരുമിച്ച് ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കാണ് ഈ ഇവി പ്രത്യേകിച്ചും ഇഷ്‍ടപ്പെടുന്നത് എന്നാണ് കണക്കുകൾ. ഇതിന്റെ ശക്തമായ ബാറ്ററിയും ആധുനിക സവിശേഷതകളും ഇതിനെ മറ്റ് ഓപ്ഷനുകളിൽ നിന്ന് വ്യത്യസ്‍തമാക്കുന്നു.

എംജി മോട്ടോർ ഉടൻ തന്നെ വിൻഡ്‌സർ പ്രോ പുറത്തിറക്കാൻ പോകുന്നു, നിലവിലുള്ള വിൻഡ്‌സർ ഇവിയുടെ നവീകരിച്ച പതിപ്പായിരിക്കും ഇത്. അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ്, V2L (വെഹിക്കിൾ ടു ലോഡ്) സാങ്കേതികവിദ്യ, ഒരു വലിയ ബാറ്ററി പായ്ക്ക് തുടങ്ങിയ കൂടുതൽ നൂതന സവിശേഷതകൾ ഇതിൽ ഉണ്ടായിരിക്കും. നിലവിൽ വിപണിയിൽ ലഭ്യമായ വിൻഡ്‌സർ ഇവിയിൽ 38 kWh ബാറ്ററിയാണ് ഉള്ളത്. എന്നാൽ വിൻഡ്‌സർ പ്രോയിൽ ഇത് 50kWh ആയി വർദ്ധിപ്പിക്കാൻ കഴിയും. ഇത് വാഹനത്തിന്‍റെ റേഞ്ചും പെർഫോമൻസും മെച്ചപ്പെടുത്തും. എംജി മോട്ടോർ തങ്ങളുടെ സെലക്ട് ലക്ഷ്വറി ലൈനപ്പിന് കീഴിൽ കൂടുതൽ പ്രീമിയം വാഹനങ്ങൾ പുറത്തിറക്കാൻ പോകുന്നു. ഇതിൽ പുതിയ പ്രീമിയം എസ്‌യുവി മജസ്റ്ററും ഉൾപ്പെടുന്നു. അതേസമയം, ഒരു ഫ്യൂച്ചറിസ്റ്റിക് ഇലക്ട്രിക് സ്പോർട്സ് കാറായ സൈബർസ്റ്ററും ഉൾപ്പെടുത്തിയിട്ടുണ്ട്. ആഡംബര ഇവിയായ M9 ഇവിയും ഇതിൽ ഉൾപ്പെടുന്നു.

PREV
Read more Articles on
click me!

Recommended Stories

പുതിയ അവതാരത്തിൽ നിസാൻ കൈറ്റ്; ഇന്ത്യയിലേക്ക് വരുമോ?
വരുന്നത് ഒന്നലധികം ഇലക്ട്രിക് വാഹനങ്ങൾ; മാരുതിയുടെ ഭാവി ഇലക്ട്രിക് പദ്ധതി അമ്പരപ്പിക്കും