ഹോണ്ട അമേസ് വില വർധിച്ചു; പുതിയ വിലയെത്ര?

Published : Feb 05, 2025, 05:30 PM IST
ഹോണ്ട അമേസ് വില വർധിച്ചു; പുതിയ വിലയെത്ര?

Synopsis

ഹോണ്ട അമേസിന്റെ വില വർധിപ്പിച്ചു. ഫെബ്രുവരി 1 മുതൽ പുതിയ വിലകൾ പ്രാബല്യത്തിൽ വന്നു. വ്യത്യസ്ത വേരിയന്റുകളിൽ 10,000 മുതൽ 30,000 രൂപ വരെയാണ് കൂടിയത്.

ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട കാർസ് ഇന്ത്യ പുതിയ തലമുറ അമേസിനെ 2024 ഡിസംബർ ആദ്യവാരമാണ്  ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഈ കാറിന്റെ പ്രാരംഭ വില 2025 ജനുവരി 31 വരെ സാധുവായിരുന്നു. ഇപ്പോൾ അത് അവസാനിച്ചിരിക്കുന്നു. ഫെബ്രുവരി ഒന്നുമുതൽ പുതിയ വിലകൾ പ്രാബല്യത്തിൽ വന്നു. വ്യത്യസ്‍ത വേരിയന്റുകളിൽ 10,000 മുതൽ 30,000 രൂപ വരെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 

2025 ജനുവരി 31-ന് ഇൻട്രൊഡക്ഷൻ ഓഫർ അവസാനിച്ചതിന് ശേഷം, മൂന്നാം തലമുറ ഹോണ്ട അമേസിന്റെ വില ഹോണ്ട പുതുക്കി നിശ്ചയിച്ചു.  കഴിഞ്ഞ വർഷം ഡിസംബറിലാണ് പുതിയ അമേസ് പുറത്തിറങ്ങിയത്. V, VX, ZX എന്നീ മൂന്ന് വേരിയന്റുകളിലാണ് പുതിയ അമേസ് എത്തുന്നത്. ഉയർന്ന വിലയുള്ള ZX MT, ZX CVT വേരിയന്റുകളിൽ പരമാവധി 30,000 രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് ട്രിമ്മുകളുടെ വില 10,000 മുതൽ 15,000 രൂപ വരെ വർദ്ധിപ്പിച്ചു. 

മാരുതി ഡിസയർ, ഹ്യുണ്ടായി ഓറ, ടാറ്റ ടിഗോർ തുടങ്ങിയ കാർ മോഡലുകളുമായി പുതിയ ഹോണ്ട അമേസ് നേരിട്ട് മത്സരിക്കുന്നു. ഇതാ പുതിയ ഹോണ്ട അമേസിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ഡിസൈൻ
പുതിയ ഹോണ്ട അമേസിന്‍റെ എക്സ്റ്റീരിയർ ഡിസൈനിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ ഫ്രണ്ട് ആൻഡ് റിയർ ബമ്പറുകൾ, ഫ്രഷ് ഗ്രിൽ, ഇൻ്റഗ്രേറ്റഡ് എൽഇഡി ഡിആർഎൽകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഫോഗ് ലൈറ്റുകൾ, ഒരു പുതിയ സെറ്റ് അലോയി വീലുകൾ, ബ്ലൈൻഡ്-സ്‌പോട്ട് മോണിറ്ററുകൾ, സിറ്റി-ഇൻസ്പേർഡ് റാപ്-എറൗണ്ട് എൽഇഡി ടെയിൽലൈറ്റുകൾ, അപ്‌ഡേറ്റ് ചെയ്ത ബൂട്ട്‌ലിഡ് സെക്ഷൻ തുടങ്ങിയവ ഇതിന് ലഭിക്കുന്നു.

എഞ്ചിൻ പവർട്രെയിൻ
89 ബിഎച്ച്പി പവറും 110 എൻഎം പീക്ക് ടോർക്കും സൃഷ്‍ടിക്കാൻ കഴിവുള്ള 1.2 ലിറ്റർ, 4 സിലിണ്ടർ i-VTEC പെട്രോൾ എൻജിനാണ് പുതിയ ഹോണ്ട അമേസിന് കരുത്തേകുന്നത്. ട്രാൻസ്‍മിഷൻ ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവൽ, സിവിടി യൂണിറ്റുകൾ ഉൾപ്പെടുന്നു.

ലെവൽ 2 ADAS ഉം ആറ് എയർബാഗുകളും
നൂതന ഡ്രൈവർ സഹായ സംവിധാനങ്ങൾ (ADAS) വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന കാറാണ് അമേസ്. 2024 ലെവൽ 2 എഡിഎഎസ് സ്യൂട്ട്, ഡ്യുവൽ-ടോൺ കാബിൻ തീം, ഫ്രീസ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, പുതിയ ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, റിയർ എസി വെൻ്റുകൾ, വയർലെസ് ചാർജർ, ആറ് എയർബാഗുകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി തുടങ്ങിയ ഫീച്ചറുകൾ ഹോണ്ട അമേസിൽ നൽകിയിട്ടുണ്ട്.

ബൂട്ട് സ്‍പേസ്
പുതിയ അമേസിന് മുൻ മോഡലിനെ അപേക്ഷിച്ച് അൽപ്പം വലിപ്പമുണ്ട്. ഇത് യാത്രക്കാർക്ക് മികച്ച സൗകര്യം നൽകും. ഇതിൻ്റെ ബൂട്ട് വലിപ്പവും 416 ലിറ്ററായി വർധിച്ചിട്ടുണ്ട്.

വാറന്‍റി
പുതിയ ഹോണ്ട അമേസ് ആറ് വ്യത്യസ്‍ത കളർ ഓപ്ഷനുകളിൽ ലഭ്യമാകും. സെഡാന് കിലോമീറ്റർ മൂന്നുവർഷത്തെ സ്റ്റാൻഡേർഡ് വാറൻ്റി ലഭിക്കുന്നു. ഇത് ഏഴ് വർഷം വരെ നീട്ടാം. ഇത് 10 വർഷം വരെ അല്ലെങ്കിൽ 120,000 കിലോമീറ്റർ വരെ വാറൻ്റി വാഗ്ദാനം ചെയ്യുന്നു.

PREV
click me!

Recommended Stories

ഹോണ്ടയുടെ വമ്പൻ നീക്കം: സിറ്റിയും എലിവേറ്റും പുതിയ രൂപത്തിൽ?
ഫോർച്യൂണറല്ല, ഇതാണ് ടൊയോട്ടയുടെ വിൽപ്പനയിലെ താരം!