ടാറ്റ ടിഗോർ ടോപ്പ് വേരിയന്റുകൾക്ക് പുതിയ ലെതറെറ്റ് പാക്ക് ഓപ്ഷൻ

By Web TeamFirst Published Oct 11, 2022, 8:40 PM IST
Highlights

ടിഗോറിന്റെ ടോപ്പ്-സ്പെക്ക് XZ+ ട്രിമ്മിൽ ഒരു ഓപ്ഷണൽ ലെതറെറ്റ് പായ്ക്ക് അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. ഫാക്ടറിയില്‍ ഘടിപ്പിച്ച ഈ അപ്ഹോൾസ്റ്ററി ഇപ്പോൾ പെട്രോൾ മാനുവൽ, എഎംടി, കൂടാതെ സിഎൻജി പവർട്രെയിൻ ഓപ്ഷനുകൾ എന്നിവയിൽ ലഭ്യമാണ്

ടിഗോറിന്റെ ടോപ്പ്-സ്പെക്ക് XZ+ ട്രിമ്മിൽ ഒരു ഓപ്ഷണൽ ലെതറെറ്റ് പായ്ക്ക് അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. ഫാക്ടറിയില്‍ ഘടിപ്പിച്ച ഈ അപ്ഹോൾസ്റ്ററി ഇപ്പോൾ പെട്രോൾ മാനുവൽ, എഎംടി, കൂടാതെ സിഎൻജി പവർട്രെയിൻ ഓപ്ഷനുകൾ എന്നിവയിൽ ലഭ്യമാണ്. ഇതിന് സാധാരണ XZ+ ട്രിമ്മിനെ അപേക്ഷിച്ച് 25,000 രൂപ കൂടുതലാണ്.

XZ+, XZ+ ഡ്യുവൽ ടോൺ, XZA+, XZA+ ഡ്യുവൽ ടോൺ, XZ+ CNG, XZ+ ഡ്യുവൽ ടോൺ CNG എന്നിങ്ങനെ ആറ് വേരിയന്റുകളിൽ ടാറ്റ ടിഗോർ XZ+ ടോപ്പ് ട്രിം ലഭ്യമാണ്. XZ+ സ്റ്റാൻഡേർഡ് പതിപ്പിന് 7.6 ലക്ഷം മുതൽ 8.59 ലക്ഷം രൂപ വരെയാണ് വിലയെങ്കിൽ, ടിഗോര്‍ ലെതറൈറ്റ് ഓപ്ഷന് XZ+ ന് 7.85 ലക്ഷം രൂപയും ടോപ്പ്-സ്പെക്ക് XZ+ ഡ്യുവൽ ടോൺ CNG-ന് 8.84 ലക്ഷം രൂപയുമാണ് വില നല്‍കിയിരിക്കുന്നത്.

ടാറ്റ ടിഗോർ ലെതറെറ്റ് പാക്ക് വിലകൾ
വകഭേദങ്ങൾ, വിലകൾ, ലെതറെറ്റ് പായ്ക്ക്, വിലകൾ എന്ന ക്രമത്തില്‍

XZ+ 7.6 ലക്ഷം 7.85 ലക്ഷം
XZ+ ഡ്യുവൽ ടോൺ 7.69 ലക്ഷം 7.94 ലക്ഷം
XZA+ 8.2 ലക്ഷം 8.45 ലക്ഷം
XZA+ ഡ്യുവൽ ടോൺ 8.29 ലക്ഷം 8.54 ലക്ഷം
XZ+ CNG 8.5 ലക്ഷം 8.75 ലക്ഷം
XZ+ ഡ്യുവൽ ടോൺ CNG 8.59 ലക്ഷം 8.84 ലക്ഷം

Read more: ഒറ്റ ദിവസം പതിനായിരം ബുക്കിംഗ് പിന്നിട്ട് ടാറ്റ ടിയാഗോ ഇവി, ലോഞ്ചിംഗ് ഓഫര്‍ നീട്ടി ടാറ്റ

ടാറ്റ ടിഗോർ ലെതറെറ്റ് പായ്ക്ക് ലെതറെറ്റ് സ്റ്റിയറിംഗ് വീൽ കവറും വൈറ്റ് ലെതറെറ്റ് സീറ്റ് അപ്ഹോൾസ്റ്ററിയും വാഗ്ദാനം ചെയ്യുന്നു. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സപ്പോർട്ടോടു കൂടിയ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹർമൻ സൗണ്ട് സിസ്റ്റം തുടങ്ങിയ സവിശേഷതകളോടെയാണ് ഈ വേരിയന്റ് വരുന്നത്.

85 bhp കരുത്തും 114 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ 3 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ടാറ്റ ടിഗോറിന് കരുത്തേകുന്നത്. ട്രാൻസ്മിഷൻ ഓപ്‍ഷനുകളിൽ 5-സ്പീഡ് മാനുവലും 5-സ്പീഡ് AMT അല്ലെങ്കിൽ ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷനും ഉൾപ്പെടുന്നു. ഫാക്ടറിയിൽ ഘടിപ്പിച്ച സിഎൻജി കിറ്റും ഇതിലുണ്ട്. സിഎൻജിയിൽ പ്രവർത്തിക്കുമ്പോൾ, എഞ്ചിൻ പവറും ടോർക്കും യഥാക്രമം 72 ബിഎച്ച്പി, 95 എൻഎം എന്നിങ്ങനെ കുറയുന്നു. സിഎൻജി പതിപ്പ് ഒരു 5-സ്പീഡ് മാനുവൽ ഗിയർബോക്സിൽ മാത്രമേ ലഭ്യമാകൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.

click me!