ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ നവീകരണവുമായി പുതിയ ഹോണ്ട സിറ്റി

Published : Nov 21, 2025, 03:45 PM IST
Honda City, Honda City Safety, New Honda City, New Honda City Launch, New Honda City Safety

Synopsis

വിൽപ്പനയിലെ ഇടിവ് നികത്താൻ ആറാം തലമുറ ഹോണ്ട സിറ്റിയെ 2028-ൽ അവതരിപ്പിക്കാൻ ഹോണ്ട ഒരുങ്ങുന്നു. പുതിയ PF2 പ്ലാറ്റ്‌ഫോമിൽ, ഹോണ്ട 0 സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈനുമായി പുതിയ മോഡൽ എത്തും.

സെഡാൻ വിഭാഗത്തിൽ ഓരോ മാസം കഴിയുന്തോറും വിൽപ്പനയിൽ സ്ഥിരമായ ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. എങ്കിലും, ഒരുകാലത്ത് ഇന്ത്യയിൽ ആരാധകരുണ്ടായിരുന്ന ഹോണ്ട സിറ്റി ഉൾപ്പെടെ ചില മോഡലുകൾ ഇപ്പോഴും വിൽപ്പനയിൽ സജീവമാണ്. 2028 ൽ ആറാം തലമുറ സിറ്റിയെ അവതരിപ്പിക്കാൻ ഹോണ്ട കാർസ് ഇന്ത്യ പദ്ധതിയിടുന്നു എന്നാണ് പുതിയ റിപ്പോ‍ട്ടുകൾ. വിൽപ്പന കൂട്ടാനാണ് കമ്പനിയുടെ ഈ നീക്കം.

സെഡാന്‍റെ പുതിയ മോഡൽ ഹോണ്ട ഓട്ടോമോട്ടീവ് ടെക്നോളജി വർക്ക്ഷോപ്പിൽ അടുത്തിടെ അവതരിപ്പിച്ച PF2 മോഡുലാർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. അടുത്ത തലമുറ മിഡ്‌സൈസ് ഹൈബ്രിഡ് പ്ലാറ്റ്‌ഫോം എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ട PF2 വളരെ കരുത്തുറ്റതും 90 കിലോഗ്രാം ഭാരം കുറഞ്ഞതും പൂർണ്ണമായും മോഡുലാർ ആണെന്നും കമ്പനി അവകാശപ്പെടുന്നു. നിരവധി നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഈ ആർക്കിടെക്ചർ മെച്ചപ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്‍ത മോഡലുകളിൽ ഉടനീളം 60 ശതമാത്തിൽ അധികം ഘടകങ്ങൾ ഉപയോഗിക്കാൻ കമ്പനിയെ അനുവദിക്കുന്നു. ഇത് വികസനവും ഉൽപ്പന്ന കാര്യക്ഷമതയും മെച്ചപ്പെടുത്തുക മാത്രമല്ല, നിർമ്മാണ ചെലവ് കുറയ്ക്കാനും സഹായിക്കും.

അടുത്തിടെ സമാപിച്ച ജപ്പാൻ മൊബിലിറ്റി ഷോയിൽ പ്രദർശിപ്പിച്ച ഹോണ്ട 0 സീരീസ് സെഡാൻ ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ഹോണ്ട സിറ്റി 2028 രൂപകൽപ്പന ചെയ്തിരിക്കുന്നത്. അടുത്ത തലമുറ സിറ്റിയിൽ പുതിയ ഡിസൈൻ ഭാഷ ലഭിക്കുമെന്നും സമൂലമായ ഡിസൈൻ മാറ്റങ്ങൾ സ്വീകരിക്കും എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. മെക്കാനിക്കൽ കാര്യങ്ങളിൽ മാറ്റമൊന്നും ഉണ്ടാകില്ല. നിലവിലുള്ള 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, പെട്രോൾ-ഹൈബ്രിഡ് പവർട്രെയിൻ ഓപ്ഷനുകളിൽ ഇത് വരുമെന്ന് പ്രതീക്ഷിക്കുന്നു. പെട്രോൾ പതിപ്പ് 6-സ്‍പീഡ് മാനുവൽ, സിവിടി ഗിയർബോക്സ് ഓപ്ഷനുകളിൽ ലഭ്യമാകും. അതേസമയം പെട്രോൾ-ഹൈബ്രിഡ് പതിപ്പ് ഇസിവിടി ട്രാൻസ്‍മിഷനിൽ തുടരും.

1998-ൽ ആദ്യമായി പുറത്തിറക്കിയ ഹോണ്ട സിറ്റി മിഡ്‌സൈസ് സെഡാൻ ഒരു അയോണിക് സ്വഭാവമുള്ളതും ഇന്ത്യയിൽ ബ്രാൻഡിന്റെ ഏറ്റവും ദൈർഘ്യമേറിയ മോഡലുകളിൽ ഒന്നുമാണ്. 2003-ൽ ഈ മോഡലിന് ആദ്യ തലമുറ അപ്‌ഗ്രേഡ് ലഭിച്ചു, സിവിടി ഓപ്ഷൻ വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ കാറായി ഇത് മാറി. മൂന്നാമത്തെയും നാലാമത്തെയും തലമുറ പതിപ്പുകൾ യഥാക്രമം 2008-ലും 2014-ലും കാര്യമായ മാറ്റങ്ങളോടെ എത്തി.

നിലവിൽ അഞ്ചാം തലമുറയിലെ സിറ്റിയാണ് കമ്പനി പുറത്തിറക്കുന്നത്, 1.5 ലിറ്റർ പെട്രോൾ, ഹൈബ്രിഡ് (e-HEV) പവർട്രെയിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. വർഷങ്ങളായി, സെഡാൻ ഒന്നിലധികം മിഡ്‌ലൈഫ് അപ്‌ഡേറ്റുകളും പ്രത്യേക പതിപ്പുകളും കണ്ടു. ഡീസൽ എഞ്ചിൻ നിർത്തലാക്കപ്പെട്ടു, 2023 ൽ മോഡലിന് ഹോണ്ട സെൻസിംഗ് (ADAS) സ്യൂട്ടും ഒരു പ്രധാന ഫെയ്‌സ്‌ലിഫ്റ്റും ലഭിച്ചു.

PREV
Read more Articles on
click me!

Recommended Stories

വർഷാവസാന ഓഫറിൽ വൻ വിലക്കുറവ്; ടാറ്റാ പഞ്ച് ഇവിക്ക് 1.60 ലക്ഷം കിഴിവ്
ഒറ്റ ചാർജ്ജിൽ കാസർകോടു നിന്നും തലസ്ഥാനത്തെത്താം; ഈ മഹീന്ദ്ര എസ്‍യുവിക്ക് ഇപ്പോൾ 3.80 ലക്ഷം വിലക്കിഴിവും