ഫോർച്യൂണറിന് പുതിയ മുഖം; കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്?

Published : Jul 20, 2026, 09:35 AM IST
Next-Gen Toyota Fortuner

Synopsis

ടൊയോട്ടയുടെ അടുത്ത തലമുറ ഫോർച്യൂണർ പുതിയ ഡിസൈൻ മാറ്റങ്ങളോടെയും പ്രീമിയം ഇന്റീരിയർ ഫീച്ചറുകളോടെയും എത്തുമെന്ന് റിപ്പോർട്ടുകൾ. നിലവിലെ എഞ്ചിൻ ഓപ്ഷനുകൾ നിലനിർത്താൻ സാധ്യതയുണ്ടെങ്കിലും, ADAS പോലുള്ള ആധുനിക സൗകര്യങ്ങൾ വാഹനത്തിൽ പ്രതീക്ഷിക്കാം.

ടൊയോട്ടയുടെ ജനപ്രിയ എസ്‌യുവിയായ ഫോർച്യൂണറിന്റെ അടുത്ത തലമുറ മോഡലിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ വാഹനലോകത്ത് ശ്രദ്ധ നേടുന്നത്. അടുത്ത തലമുറ ഹിലക്സ് പിക്കപ്പ് ട്രക്കിൽ വരാനിരിക്കുന്ന മാറ്റങ്ങൾ പുതിയ ഫോർച്യൂണറിലും പ്രതിഫലിക്കുമെന്നാണ് വിവിധ അന്താരാഷ്ട്ര റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരേ ഐഎംവി (IMV) പ്ലാറ്റ്‌ഫോമും എൻജിൻ ശ്രേണിയും പങ്കിടുന്ന വാഹനങ്ങളായതിനാലാണ് ഈ വിലയിരുത്തൽ.

റിപ്പോർട്ടുകൾ പ്രകാരം, പുതിയ ഫോർച്യൂണറിന് കൂടുതൽ ഷാർപ്പും പ്രീമിയം ലുക്കുമുള്ള ഡിസൈൻ ലഭിച്ചേക്കും. ഹണികോംബ് പാറ്റേണിലുള്ള പുതിയ ഫ്രണ്ട് ഗ്രിൽ, കൂടുതൽ മെലിഞ്ഞ എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതുക്കിയ ഫ്രണ്ട് ബമ്പർ എന്നിവ വാഹനത്തിന്റെ മുൻവശത്തെ രൂപകൽപ്പനയെ കൂടുതൽ ആകർഷകമാക്കുമെന്നാണ് സൂചന. എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുടെയും ഫോഗ് ലാമ്പുകളുടെയും സ്ഥാനത്തും മാറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു.

പുറത്തുവന്ന സ്പൈ ചിത്രങ്ങൾ പ്രകാരം, പിന്നിലെ ഭാഗത്തും ശ്രദ്ധേയമായ മാറ്റങ്ങൾ ഉണ്ടായേക്കും. പുനർരൂപകൽപ്പന ചെയ്ത ടെയിൽഗേറ്റ്, കൂടുതൽ സ്ലീം റാപ്പ് അറൗണ്ട് ടെയിൽലാമ്പുകൾ, അവയെ ബന്ധിപ്പിക്കുന്ന ലൈറ്റ് ബാർ എന്നിവ പുതിയ മോഡലിന്റെ ഹൈലൈറ്റുകളാകുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ വാഹനത്തിന്റെ മൊത്തം അളവുകളിൽ കാര്യമായ മാറ്റം ഉണ്ടാകാൻ സാധ്യത കുറവാണ്.

കാബിനിലും വലിയ നവീകരണങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു. നിലവിലെ മോഡലിനെ അപേക്ഷിച്ച് കൂടുതൽ പ്രീമിയം ഇന്റീരിയറിനൊപ്പം 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ഉൾപ്പെടുത്തിയേക്കും. ടൊയോട്ട സേഫ്റ്റി സെൻസ് (ADAS), 360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ്, പവർ അഡ്ജസ്റ്റബിൾ ഫ്രണ്ട് സീറ്റുകൾ, സൺറൂഫ്, വയർലെസ് ഫോൺ ചാർജിംഗ് തുടങ്ങിയ ആധുനിക സൗകര്യങ്ങളും ലഭിക്കുമെന്നാണ് സൂചന.

എൻജിൻ ശ്രേണിയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ല. ഇന്ത്യയിൽ നിലവിൽ ലഭ്യമായ 2.7 ലിറ്റർ പെട്രോൾ, 2.8 ലിറ്റർ ഡീസൽ, 2.8 ലിറ്റർ നിയോ ഡ്രൈവ് മൈൽഡ് ഹൈബ്രിഡ് ഡീസൽ എൻജിനുകൾ തന്നെ പുതിയ ഫോർച്യൂണറിലും തുടർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളും ലഭ്യമാകാൻ സാധ്യതയുണ്ട്. തിരഞ്ഞെടുത്ത വകഭേദങ്ങളിൽ ഫോർ-വീൽ ഡ്രൈവ് (4WD) സംവിധാനവും തുടരുമെന്നാണ് വിലയിരുത്തൽ.

അതേസമയം, പുതിയ ഹിലക്സിന്റെയും അടുത്ത തലമുറ ഫോർച്യൂണറിന്റെയും ലോഞ്ച് തീയതി, ഡിസൈൻ, ഫീച്ചറുകൾ എന്നിവ സംബന്ധിച്ച് ടൊയോട്ട ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. അതിനാൽ നിലവിൽ പുറത്തുവരുന്ന വിവരങ്ങൾ പ്രധാനമായും സ്പൈ ചിത്രങ്ങളെയും അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകളെയും അടിസ്ഥാനമാക്കിയുള്ളവയാണ്.

PREV
Read more Articles on
click me!

Recommended Stories

മഹീന്ദ്ര ഥാറിൽ കണ്ണുവച്ചവർക്ക് സുവർണ്ണാവസരം!
ഫോക്‌സ്‌വാഗണിന്‍റെ 'ചെറിയ' എസ്‌യുവി; നെക്സോണും ബ്രെസയുമൊക്കെ പാടുപെടും!