എസ്‌യുവി വിപണിയിൽ അട്ടിമറി; പഞ്ച് കുതിക്കുന്നു, നെക്സോൺ പിന്നോട്ട്

Published : Aug 12, 2026, 12:58 PM IST
TATA Punch, Tata Punch, Maruti Fronx, Tata Nexon, Maruti Brezza, Hyundai Venue, Mahindra XUV 3XO, Kia Sonet, Hyundai Exter, Skoda Kylaq, Toyota Taisor, SUV Sales, July 2026 Car Sales, Car Sales India, Tata Punch Sales, Fronx Sales, Nexon Sales, എസ്‌യുവി, കാർ വിൽപ്പന, ടാറ്റ പഞ്ച്, മാരുതി ഫ്രോങ്ക്സ്, ടാറ്റ നെക്സോൺ, മാരുതി ബ്രെസ്സ, ഹ്യൂണ്ടായ് വെന്യു, മഹീന്ദ്ര എക്സ്യുവി 3എക്സ്ഒ, കിയ സോനെറ്റ്, ഹ്യൂണ്ടായ് എക്സ്റ്റർ, സ്കോഡ കൈലാക്, ടൊയോട്ട ടൈസർ

Synopsis

2026 ജൂലൈയിലെ സബ്-4 മീറ്റർ എസ്‌യുവി വിൽപ്പനയിൽ ടാറ്റ പഞ്ച് ഒന്നാം സ്ഥാനം നിലനിർത്തി. ടാറ്റ നെക്സോണിനെ മറികടന്ന് മാരുതി ഫ്രോങ്ക്സ് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ, മാരുതി ബ്രെസയുടെ വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തി.

ന്ത്യയിലെ സബ്-4 മീറ്റർ എസ്‌യുവി, കോംപാക്ട് ക്രോസ്ഓവർ വിഭാഗത്തിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ഓരോ മാസവും ഈ വിഭാഗത്തിലെ വിൽപ്പനയിൽ കാര്യമായ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. 2026 ജൂലൈയിലെ വിൽപ്പന കണക്കുകൾ പരിശോധിച്ചാൽ ടാറ്റ പഞ്ചാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. മാരുതി ഫ്രോങ്ക്സ് ടാറ്റ നെക്സോണെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി.

ടാറ്റ പഞ്ച് തന്നെ ഒന്നാമത്

2026 ജൂലൈയിൽ ടാറ്റ പഞ്ചിന്റെ 21,313 യൂണിറ്റുകളാണ് വിറ്റത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 10,785 യൂണിറ്റുകളായിരുന്നു വിൽപ്പന. ഇതോടെ വാർഷിക അടിസ്ഥാനത്തിലുള്ള വളർച്ച 97.6 ശതമാനമായി. സബ് കോംപാക്ട് എസ്‌യുവി വിഭാഗത്തിലെ മൊത്തം വിൽപ്പനയുടെ 18.3 ശതമാനം വിഹിതവും പഞ്ചിനാണ്.

ഫ്രോങ്ക്സിന് വൻ മുന്നേറ്റം

മാരുതി സുസുക്കി ഫ്രോങ്ക്സ് 2026 ജൂലൈയിൽ 19,473 യൂണിറ്റുകൾ വിറ്റഴിച്ച് രണ്ടാം സ്ഥാനത്തെത്തി. 2025 ജൂലൈയിൽ വിറ്റ 12,872 യൂണിറ്റുകളെ അപേക്ഷിച്ച് 51.3 ശതമാനം വളർച്ചയാണ് ഫ്രോങ്ക്സ് നേടിയത്. ടാറ്റ നെക്സോണെ വലിയ മാർജിനിലാണ് ഫ്രോങ്ക്സ് മറികടന്നത്. ജൂലൈയിൽ നെക്സോണിന്റെ 17,471 യൂണിറ്റുകളാണ് വിറ്റത്. കഴിഞ്ഞ വർഷത്തെ ഇതേ മാസത്തെ അപേക്ഷിച്ച് 36.2 ശതമാനം വളർച്ച രേഖപ്പെടുത്തിയ നെക്സോണിന് 15 ശതമാനം സെഗ്മെന്റ് വിഹിതമുണ്ട്.

ബ്രെസ്സയുടെ വിൽപ്പന കുറഞ്ഞു

മാരുതി ബ്രെസയ്ക്ക് ജൂലൈയിൽ വിൽപ്പനയിൽ ഇടിവാണ് നേരിട്ടത്. 2025 ജൂലൈയിലെ 14,065 യൂണിറ്റുകളിൽ നിന്ന് വിൽപ്പന 12,055 യൂണിറ്റായി കുറഞ്ഞു. 14.3 ശതമാനം വാർഷിക ഇടിവാണ് ബ്രെസ രേഖപ്പെടുത്തിയത്. ടർബോചാർജ്‍ഡ് പെട്രോൾ എൻജിനും ചെറിയ ഡിസൈൻ മാറ്റങ്ങളും ഫീച്ചർ പരിഷ്‌കാരങ്ങളുമായി ബ്രെസ്സയ്ക്ക് അടുത്തിടെ മിഡ്‌ലൈഫ് അപ്‌ഡേറ്റ് ലഭിച്ചിരുന്നു.

ഹ്യൂണ്ടായ് വെന്യുവിന് അഞ്ചാം സ്ഥാനം

11,095 യൂണിറ്റുകളുടെ വിൽപ്പനയുമായി ഹ്യൂണ്ടായ് വെന്യു പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി. 2025 ജൂലൈയിൽ 8,054 യൂണിറ്റുകളായിരുന്നു വിൽപ്പന. ഇതോടെ 37.8 ശതമാനം വാർഷിക വളർച്ചയാണ് വെന്യു നേടിയത്. മഹീന്ദ്ര എക്സ്യുവി 3എക്സ്ഒ 9,429 യൂണിറ്റുകളുമായി ആറാം സ്ഥാനത്തും കിയ സോനെറ്റ് 8,913 യൂണിറ്റുകളുമായി ഏഴാം സ്ഥാനത്തുമെത്തി. ഹ്യൂണ്ടായ് എക്സ്റ്റർ 6,810 യൂണിറ്റുകളുമായി എട്ടാം സ്ഥാനത്താണ്. സ്കോഡ ക്യാലക് 3,727 യൂണിറ്റുകളും ടൊയോട്ട ടൈസർ 2,470 യൂണിറ്റുകളും വിറ്റു. ഇവ യഥാക്രമം ഒൻപത്, പത്ത് സ്ഥാനങ്ങൾ സ്വന്തമാക്കി.

ജൂലൈ 2026ലെ ആദ്യ 10 മോഡലുകൾ

ടാറ്റ പഞ്ച് – 21,313

മാരുതി ഫ്രോങ്ക്സ് – 19,473

ടാറ്റ നെക്സോൺ – 17,471

മാരുതി ബ്രെസ – 12,055

ഹ്യൂണ്ടായ് വെന്യു – 11,095

മഹീന്ദ്ര എക്സ്‍യുവി 3എക്സ്ഒ – 9,429

കിയ സോനെറ്റ് – 8,913

ഹ്യൂണ്ടായ് എക്സ്റ്റർ – 6,810

സ്കോഡ കൈലാക് – 3,727

ടൊയോട്ട ടൈസർ – 2,470

PREV
Read more Articles on
click me!

Recommended Stories

പെട്രോൾ കാറുകളെ മറികടക്കുമോ ബദൽ ഇന്ധന വാഹനങ്ങൾ?
ടാറ്റ കാറുകൾക്ക് വമ്പൻ ഓഫർ! ഓണം പ്രമാണിച്ച് 2.25 ലക്ഷം വരെ ആനുകൂല്യം; ഏത് മോഡലുകൾക്കെന്ന് അറിയാം