2025 ഏപ്രിലിൽ മാസത്തിലാണ് മാരുതി സുസുക്കി തങ്ങളുടെ ആഡംബര സെഡാനായ സിയാസ് എന്നെന്നേക്കുമായി നിർത്തലാക്കിയത്. എങ്കിലും കമ്പനിയുടെ പല നെക്സ ഡീലർമാരുടെ കൈവശം ഇപ്പോഴും സിയാസിന്‍റെ സ്റ്റോക്ക് ബാക്കിയുണ്ട് എന്നാണ് റിപ്പോട്ടുകൾ. കഴിഞ്ഞ മാസം, അതായത് ജൂലൈയിൽ, ഇതിന്റെ 173 യൂണിറ്റുകൾ വിറ്റഴിച്ചു. കഴിഞ്ഞ മാസം, സ്റ്റോക്ക് ക്ലിയർ ചെയ്യുന്നതിന് കമ്പനി 45,000 രൂപ കിഴിവ് നൽകിയിരുന്നു. പ്രത്യേകത എന്തെന്നാൽ നിർത്തലാക്കിയതിന് ശേഷം ജൂണിൽ ഇതിന്റെ 1028 യൂണിറ്റുകൾ വിറ്റു. കഴിഞ്ഞ ഒരു വർഷത്തിനിടയിലെ രണ്ടാമത്തെ വലിയ വിൽപ്പന കൂടിയായിരുന്നു ഇത്. സിയാസിന്‍റെ പ്രാരംഭ വില 9.41 ലക്ഷം രൂപയാണ്. എങ്കിലും അതിന്റെ പല വകഭേദങ്ങളും ഇപ്പോൾ സ്റ്റോക്കില്ല.
2024 ഫെബ്രുവരിയിൽ മാരുതി സുസുക്കി തങ്ങളുടെ ആഡംബര സെഡാനായ സിയാസിൽ പുതിയ സുരക്ഷാ അപ്‌ഡേറ്റുകൾ അവതരിപ്പിച്ചു. കമ്പനി മൂന്ന് പുതിയ ഡ്യുവൽ ടോൺ നിറങ്ങൾ ഇതിൽ ചേർത്തിട്ടുണ്ട്. ഡ്യുവൽ ടോണിൽ ബ്ലാക്ക് റൂഫുള്ള പേൾ മെറ്റാലിക് ഒപ്പുലന്റ് റെഡ്, ബ്ലാക്ക് റൂഫുള്ള പേൾ മെറ്റാലിക് ഗ്രാൻഡിയർ ഗ്രേ, ബ്ലാക്ക് റൂഫുള്ള ഡിഗ്നിറ്റി ബ്രൗൺ കളർ ഓപ്ഷനുകൾ എന്നിവ ഉൾപ്പെടും. പുതിയ വേരിയന്റ് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്‍മിഷനുകളിൽ പുറത്തിറക്കിയിട്ടുണ്ട്. വിൽപ്പന കുറവായിതിനെ തുടന്ന് ഏപ്രിൽ മാസത്തിലാണ് കമ്പനി മോഡലിനെ വിപണിയിൽ നിന്നും പിൻവലിച്ചത്.
സിയാസിന്റെ പുതിയ വകഭേദത്തിന്റെ എഞ്ചിനിൽ കമ്പനി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 103bhp പവറും 138Nm ടോർക്കും ഉത്പാദിപ്പിക്കുന്ന പഴയ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ തന്നെയായിരിക്കും ഇതിലും ഉണ്ടാകുക. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനും 4-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സും ഈ എഞ്ചിനുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇതിന്റെ മാനുവൽ പതിപ്പ് 20.65km/l മൈലേജും ഓട്ടോമാറ്റിക് പതിപ്പ് 20.04 km/l വരെ മൈലേജും നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

സിയാസിൽ 20-ലധികം സുരക്ഷാ സവിശേഷതകൾ മാരുതി ഉൾപ്പെടുത്തിയിട്ടുണ്ട്. ഹിൽ-ഹോൾഡ് അസിസ്റ്റും ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും (ഇഎസ്പി) ഇപ്പോൾ സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിട്ടുണ്ട്. അതായത് ഇവ എല്ലാ വകഭേദങ്ങളിലും ലഭ്യമാകും. ഡ്യുവൽ എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറുകൾ, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ (ഇബിഡി), ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) തുടങ്ങിയ സവിശേഷതകളും കാറിൽ ലഭ്യമാകും. ഈ സെഡാനിൽ യാത്രക്കാർക്ക് മുമ്പത്തേക്കാൾ സുരക്ഷിതത്വം ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.