റിവോൾട്ട് മോട്ടോഴ്‌സ് 50,000-ാമത്തെ ഇ-ബൈക്ക് പുറത്തിറക്കി

Published : Jun 24, 2025, 03:33 PM IST
Revolt RV1

Synopsis

റിവോൾട്ട് മോട്ടോഴ്‌സ് മനേസറിലെ പ്ലാന്റിൽ നിന്ന് 50,000-ാമത്തെ ഇലക്ട്രിക് മോട്ടോർസൈക്കിൾ പുറത്തിറക്കി. 2026 അവസാനത്തോടെ ഉൽപ്പാദന ശേഷി പ്രതിവർഷം മൂന്നുലക്ഷം യൂണിറ്റായി ഉയർത്താനും ഡീലർ ശൃംഖല 400 ആയി വികസിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു.

ലക്ട്രിക് മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ റിവോൾട്ട് മോട്ടോഴ്‌സ്, മനേസറിലെ പ്ലാന്റിൽ നിന്ന് 50,000-ാമത്തെ മോട്ടോർസൈക്കിൾ പുറത്തിറക്കി. ടൈറ്റൻ റെഡ് സിൽവർ നിറത്തിൽ പൂർത്തിയായ RV1+ ഇലക്ട്രിക് മോട്ടോർസൈക്കിളായിരുന്നു നാഴികക്കല്ല് പിന്നിട്ട ബൈക്ക്. 2019 ൽ ആണ് ബ്രാൻഡ് പ്രവ‍ത്തനം ആരംഭിച്ചത്. അതേവർഷം തന്നെ കമ്പനി തങ്ങളുടെ ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിളായ RV400 ന്റെ യൂണിറ്റുകൾ ഈ പ്ലാന്‍റിൽ നിന്നും ആദ്യമായി പുറത്തിറക്കി. RV1 മോഡൽ ശ്രേണി 2024 സെപ്റ്റംബറിൽ ഇന്ത്യയിൽ പുറത്തിറങ്ങി. നിർമ്മാതാവ് നിലവിൽ ഇന്ത്യയിൽ മൂന്ന് മോഡൽ ശ്രേണികൾ വിൽക്കുന്നു. RV400 , RV1 , അടുത്തിടെ പുറത്തിറക്കിയ ബ്ലേസെക്സ് എന്നിവയാണ് ഇവ.

ഈ 50,000-ാമത്തെ മോട്ടോർസൈക്കിളിൽ ഒരു ഷാസി നമ്പറിനേക്കാൾ കൂടുതൽ ഉൾപ്പെടുന്നു എന്നും കൂടുതൽ വൃത്തിയുള്ളതും പുരോഗമനപരവുമായ ഒരു ഭാവിയിൽ വിശ്വസിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ അഭിലാഷങ്ങൾ ഇത് വഹിക്കുന്നു എന്നും റാട്ടൻ ഇന്ത്യ എന്റർപ്രൈസസിന്റെ ചെയർപേഴ്‌സൺ അഞ്ജലി റാട്ടൻ പറഞ്ഞു. ഇലക്ട്രിക്കിലേക്ക് മാറിയ ഓരോ ഉപഭോക്താവിനെയും ഇത് അടയാളപ്പെടുത്തുന്നു എന്നും അവർ പറഞ്ഞു. അസംബ്ലി ലൈനിൽ അക്ഷീണം പ്രവർത്തിച്ച ഓരോ ടീം അംഗത്തെയും കൺവെൻഷനെ വെല്ലുവിളിച്ച ഓരോ കിലോമീറ്ററിനെയും ഇത് പ്രതിഫലിപ്പിക്കുന്നു എന്നും അഞ്ജലി റാട്ടൻ കൂട്ടിച്ചേർത്തു.

വരും വർഷത്തിൽ തങ്ങളുടെ ശൃംഖലയും ഉൽപ്പാദന ശേഷിയും വേഗത്തിൽ വികസിപ്പിക്കാനും പുതിയ മോഡൽ ലൈനുകൾ അവതരിപ്പിക്കാനും പദ്ധതിയിടുന്നതായി കമ്പനി പറയുന്നു. 2026 അവസാനത്തോടെ നിലവിലെ പ്രതിവർഷം 1.8 ലക്ഷം യൂണിറ്റിൽ നിന്ന് പ്രതിവർഷം മൂന്നുലക്ഷം യൂണിറ്റിൽ അധികമായി ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നതായി കമ്പനി അറിയിച്ചു. നിലവിലുള്ള 200 ഔട്ട്‌ലെറ്റുകളിൽ നിന്ന് 400 ആയി ഡീലർ ശൃംഖല വികസിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മിഡിൽ ഈസ്റ്റിലെ വിപണികൾ ഉൾപ്പെടെ ആഗോള വിപണികളിൽ കൂടുതൽ വിപുലീകരണം ലക്ഷ്യമിടുന്നതായും കമ്പനി അറിയിച്ചു. നിലവിൽ നേപ്പാളിലും ശ്രീലങ്കയിലും കമ്പനിക്ക് ഔട്ട്‌ലെറ്റുകൾ ഉണ്ട്.

ഫീച്ചറുകളുടെ കാര്യത്തിൽ, റിവോൾട്ട് ഇലക്ട്രിക് മോട്ടോർസൈക്കിൾ ശ്രേണിയിൽ ലിഥിയം-അയൺ ബാറ്ററികൾ, റൈഡിംഗ് മോഡുകൾ, റീജനറേറ്റീവ് ബ്രേക്കിംഗ് എന്നിവയും അതിലേറെയും സജ്ജീകരിച്ചിരിക്കുന്നു. റിവോൾട്ട് ഇ-ബൈക്ക് ശ്രേണിയുടെ വില RV1 ന് 94,990 രൂപ മുതൽ RV400 BRZ വരെ 1.30 ലക്ഷം രൂപ വരെയാണ് . എല്ലാ വിലകളും എക്സ്-ഷോറൂം വിലകൾ ആണ്. റിവോൾട്ടിന്റെ ഇ-ബൈക്ക് ശ്രേണി ഓല ഇലക്ട്രിക്, ഹോപ്പ് ഇലക്ട്രിക്, തുടങ്ങിയവരുടെ ഓഫറുകളുമായി മത്സരിക്കുന്നു.

 

 

PREV
Read more Articles on
click me!

Recommended Stories

പണക്കാരന് മാത്രമല്ല ഇപ്പോൾ സാധാരണക്കാരനും സ്വന്തം! ഇതാ ഈ ന്യൂജെൻ സുരക്ഷാ ഫീച്ചറുള്ള ചില വിലകുറഞ്ഞ കാറുകൾ
പുതിയ സ്കോർപിയോ എൻ: ഞെട്ടിക്കാൻ പുതിയ ഫീച്ചറുകൾ