
ചെക്ക് വാഹന ബ്രാൻഡായ സ്കോഡ ഇന്ത്യ ഇന്ത്യയിൽ വിജയകരമായ 25 വർഷങ്ങൾ പൂർത്തിയാക്കി. ഈ അവസരം ആഘോഷിക്കാൻ ഇപ്പോൾ കമ്പനി കൈലാഖ് ആനിവേഴ്സറി എഡിഷൻ അവതരിപ്പിച്ചു. ഒപ്പം കുഷാഖ്, സ്ലാവിയ ആനിവേഴ്‌സറി എഡിഷനുകളും സ്‍കോഡ അവതരിപ്പിച്ചു . സ്കോഡ കൈലാഖ് ലിമിറ്റഡ് എഡിഷൻ പ്രസ്റ്റീജ്, സിഗ്നേച്ചർ+ ട്രിമ്മുകളിൽ ലഭ്യമാണ്. ഓരോ സ്പെഷ്യൽ എഡിഷന്റെയും 500 യൂണിറ്റുകൾ മാത്രമേ രാജ്യവ്യാപകമായി വിൽക്കുകയുള്ളൂ.
സാധാരണ കൈലാക്ക് ലൈനപ്പ് നിലവിൽ 11 വേരിയന്റുകളിൽ ലഭ്യമാണ്, 8.25 ലക്ഷം മുതൽ 13.99 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. അതേസമയം ഈ സബ്കോംപാക്റ്റ് എസ്‌യുവിയുടെ പുതിയ സ്‌പെഷ്യൽ എഡിഷന് സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് ചില ഡിസൈൻ, ഫീച്ചർ മെച്ചപ്പെടുത്തലുകൾ ലഭിക്കുന്നു. ഈ ലിമിറ്റഡ് എഡിഷനിൽ 360-ഡിഗ്രി ക്യാമറ സജ്ജീകരണം, പുഡിൽ ലാമ്പുകൾ, ബി-പില്ലറിലെ 25-ാം വാർഷിക ബാഡ്ജിംഗ് എന്നിവ ഉൾപ്പെടുന്ന ഒരു സൗജന്യ ആക്സസറി കിറ്റ് ഉൾപ്പെടുന്നു. ലിമിറ്റഡ് എഡിഷൻ വേരിയന്റിൽ 7 എക്സ്റ്റീരിയർ ബോഡി നിറങ്ങളിൽ കൈലാഖ് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.
10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 8 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോ എസി, പവർ ഫോൾഡിംഗ് വിംഗ് മിററുകൾ, ഡാഷ് ഇൻസേർട്ടുകൾ, ക്രോം ഗാർണിഷോടുകൂടിയ ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ്, യുഎസ്ബി ടൈപ്പ്-സി സ്ലോട്ടുകൾ (ഫ്രണ്ട്), റിയർ സെന്റർ ആംറെസ്റ്റ്, ഇൻ-കാർ കണക്റ്റിവിറ്റി സ്യൂട്ട്, 60:40 സ്പ്ലിറ്റ്-ഫോൾഡിംഗ് റിയർ സീറ്റുകൾ, കീലെസ് എൻട്രി ആൻഡ് ഗോ, ഓട്ടോ ഡിമ്മിംഗ് ഐആർവിഎം, സൺറൂഫ്, 6-വേ പവർഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി, വയർലെസ് ഫോൺ ചാർജർ തുടങ്ങിയ ഫീച്ചറുകൾ കൈലാഖ് സ്പെഷ്യൽ എഡിഷനിൽ ലഭ്യമാണ്.
സാധാരണ മോഡലിന് സമാനമായി, കൈലാഖ് സ്പെഷ്യൽ എഡിഷനിൽ 115 ബിഎച്ച്പി, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ലഭ്യമാണ്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവ ഉൾപ്പെടുന്നു. മാനുവൽ, ഓട്ടോമാറ്റിക് വേരിയന്റുകൾ യഥാക്രമം 10.5 സെക്കൻഡിലും 11.69 സെക്കൻഡിലും പൂജ്യം മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് അവകാശപ്പെടുന്നു. മാനുവലിന് 19.68 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 19.05 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ് കണക്കുകൾ.