ടാറ്റ ആൾട്രോസ്: വിലയിൽ വൻ കുറവ്

Published : Jan 05, 2026, 05:29 PM IST
TATA Altroz Racer, TATA Altroz Racer Safety, TATA Altroz Racer Offer

Synopsis

ടാറ്റ മോട്ടോഴ്‌സിന്റെ പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസിന്, പ്രത്യേകിച്ച് 2024 ആൾട്രോസ് റേസർ മോഡലിന്, ജനുവരിയിൽ 1.85 ലക്ഷം രൂപ വരെ വമ്പൻ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു.  

ടാറ്റ മോട്ടോഴ്‌സിന്റെ പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസ്, പുതുവർഷത്തിലെ ആദ്യ മാസമായ ജനുവരിയിൽ ഏറ്റവും ഉയർന്ന കിഴിവ് വാഗ്ദാനം ചെയ്യുന്ന കാറുകളിൽ ഒന്നാണ്. ആൾട്രോസ് റേസറിനാണ് ഏറ്റവും ഉയർന്ന കിഴിവ് ലഭിക്കുന്നത്. ഏകദേശം 1.85 ലക്ഷം രൂപയോളമാണ് കിഴിവ്. 2024 മോഡൽ ഇയർ ആൾട്രോസിന്റെ സ്റ്റോക്കുള്ള ഡീലർമാരാണ് ഈ കിഴിവ് വാഗ്ദാനം ചെയ്യുന്നത്. 2025 മോഡൽലിൽ കമ്പനി ഏകദേശം ഒരുലക്ഷം രൂപ വരെ കിഴിവുകളും വാഗ്ദാനം ചെയ്യുന്നു. പെട്രോൾ, ഡീസൽ വേരിയന്റുകളിൽ ആൾട്രോസ് വാങ്ങാം. ഈ കാറിന്റെ സവിശേഷതകൾ അടുത്തറിയാം.

ടാറ്റ ആൾട്രോസിന്റെ സവിശേഷതകൾ

അഞ്ച് സ്പീഡ് മാനുവൽ, എഎംടി യൂണിറ്റുകളുമായി ജോടിയാക്കിയ 1.2 ലിറ്റർ എൻഎ പെട്രോൾ എഞ്ചിനാണ് ടാറ്റ ആൾട്രോസിന് കരുത്തേകുന്നത്. 5 സ്പീഡ് മാനുവൽ യൂണിറ്റുമായി ജോടിയാക്കിയ 1.5 ലിറ്റർ ഡീസൽ എഞ്ചിനും ലഭ്യമാണ്. കൂടാതെ, 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനോടൊപ്പം ഒരു സിഎൻജി ഡെറിവേറ്റീവും വാഗ്ദാനം ചെയ്യുന്നു.

ടാറ്റ ആൾട്രോസ് സ്മാർട്ടിന്റെ സവിശേഷതകളെക്കുറിച്ച് പറയുകയാണെങ്കിൽ, വീൽ കവറുകൾ ഉള്ള 16 ഇഞ്ച് സ്റ്റീൽ വീലുകൾ, എൽഇഡി ടെയിൽ-ലാമ്പുകൾ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, റിമോട്ട് കീലെസ് എൻട്രി, എല്ലാ ഡോറുകളിലും പവർ വിൻഡോകൾ, ഐഡിൽ സ്റ്റാർട്ട്-ടോപ്പ് (പെട്രോൾ-എംടിയിൽ മാത്രം), മൾട്ടി-ഡ്രൈവ് മോഡ് (സിഎൻജിയിൽ ഇല്ല), എല്ലാ യാത്രക്കാർക്കും 3-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ഇഎസ്‌സി, 6 എയർബാഗുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ആൾട്രോസ് പ്യൂവറിന്റെ സവിശേഷതകളെക്കുറിച്ച് പറയുകയാണെങ്കിൽ, ഓട്ടോ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഓട്ടോ ഫോൾഡിംഗ് ഔട്ട്‌സൈഡ് റിയർവ്യൂ മിററുകൾ (ORVM-കൾ), റെയിൻ സെൻസിംഗ് വൈപ്പറുകൾ, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, 4 സ്പീക്കറുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, റിയർവ്യൂ ക്യാമറ, റിയർ ഡീഫോഗർ എന്നിവ ഇതിലുണ്ട്.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.

 

PREV
Read more Articles on
click me!

Recommended Stories

സ്കോഡയുടെ 'സൂപ്പർ കെയർ': ഉടമസ്ഥാവകാശം പുനർനിർവചിക്കുന്നു
ഹോണ്ടയുടെ ഞെട്ടിക്കുന്ന ഓഫർ: ഈ മൂന്ന് കാറുകൾക്ക് വമ്പൻ കിഴിവ്, കുറയുന്നത് 1.76 ലക്ഷം രൂപയോളം