
ടാറ്റാ മോട്ടോഴ്സ് കഴിഞ്ഞ ദിവസം രാജ്യത്ത് ഹാരിയർ ഇ.വി പുറത്തിറക്കി. വാഹനം 21.49 ലക്ഷം രൂപ എക്സ്-ഷോറൂം പ്രാരംഭ വിലയിൽ എത്തുന്നു. മഹീന്ദ്ര BE 6 പോലുള്ള വാഹനങ്ങളുമായി മത്സരിക്കുന്ന ഇലക്ട്രിക് എസ്‌യുവി ആണിത്. എങ്കിലും, മഹീന്ദ്രയുടെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്‌യുവിയിൽ നിന്ന് വ്യത്യസ്തമാക്കുന്ന സവിശേഷതകളാണ് ടാറ്റ ഹാരിയർ ഇ.വിയിൽ നൽകിയിരിക്കുന്നത്. ടാറ്റ ഹാരിയർ.ഇ.വിക്ക് ലഭിക്കുന്നതും മഹീന്ദ്ര BE 6 ന് ഇല്ലാത്തതുമായ സവിശേഷതകളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതാ.
ഡ്രൈവ് സിസ്റ്റം
ടാറ്റ ഹാരിയർ.ഇവിൽ ഓൾ-വീൽ ഡ്രൈവ്, റിയർ വീൽ ഡ്രൈവ് സിസ്റ്റം എന്നിവ ഓപ്ഷനുകളായി ലഭ്യമാണ്. അതേസമയം മഹീന്ദ്ര BE 6 ന് റിയർ വീൽ ഡ്രൈവ് സിസ്റ്റം മാത്രമേ ലഭിക്കൂ. 116 kW ഫ്രണ്ട് മോട്ടോറും 175 kW റിയർ മോട്ടോറും ഉള്ള ഡ്യുവൽ-മോട്ടോർ സജ്ജീകരണത്തിന്റെ ഫലമാണിത്.
540-ഡിഗ്രി സറൗണ്ട് വ്യൂ
മഹീന്ദ്ര BE 6 ന് 360-ഡിഗ്രി ക്യാമറ സജ്ജീകരണമുണ്ട്. അതേസമയം ടാറ്റ ഹാരിയ ഇവിക്ക് 540-ഡിഗ്രി സറൗണ്ട് വ്യൂ സജ്ജീകരണമുണ്ട്, അതിൽ 360-ഡിഗ്രി സറൗണ്ട് വ്യൂ സിസ്റ്റവും കാറിനടിയിൽ എന്താണെന്ന് കാണാൻ ഉപയോക്താവിനെ അനുവദിക്കുന്ന ട്രാൻസ്പരന്റ് മോഡും ഉൾപ്പെടുന്നു.
ഡ്രൈവിംഗ്, ടെറൈൻ മോഡുകൾ
മഹീന്ദ്ര BE 6 ന് ഡിഫോൾട്ട്, റേഞ്ച്, എവരിഡേ, റേസ് എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകൾ ലഭിക്കുന്നു. ഇതിന് ബൂസ്റ്റ് മോഡും ലഭിക്കുന്നു. അതേസമയം ടാറ്റ ഹാരിയർ ഇവിയിൽ ആറ് ടെറൈൻ മോഡുകൾ ഉണ്ട് . ഓൾവീൽ ഡ്രൈവ് സിസ്റ്റം വാഗ്‍ദാനം ചെയ്യുന്ന ഒന്നിൽ അധികം ഡ്രൈവിംഗ് മോഡുകളും ഇതിലുണ്ട്.
സ്ക്രീൻ സജ്ജീകരണം
ലോകത്തിലെ ആദ്യത്തെ നിയോ ക്യുഎൽഇഡി ഓട്ടോമോട്ടീവ് ഡിസ്‌പ്ലേയായ സാംസങ് നിയോ ക്യുഎൽഇഡി നൽകുന്ന 14.53 ഇഞ്ച് സിനിമാറ്റിക് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനാണ് ടാറ്റ ഹാരിയർ ഇവിൽ സജ്ജീകരിച്ചിരിക്കുന്നത്. അതേസമയം, മഹീന്ദ്ര ബിഇ 6 ന് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾപ്പെടെ 12.3 ഇഞ്ച് ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണമുണ്ട്.
സ്‍പീക്കറുകൾ
ഡോൾബി അറ്റ്‌മോസിനൊപ്പം 10 ഹൈ-പവർ സ്പീക്കറുകളുള്ള ജെബിഎൽ ബ്ലാക്ക് ഓഡിയോ സിസ്റ്റം ലഭിക്കുന്ന ആദ്യത്തെ കാറാണ് ടാറ്റ ഹാരിയർ.ഇവി. അതേസമയം, മഹീന്ദ്ര ബിഇ 6 ന് ഡോൾബി അറ്റ്‌മോസിനൊപ്പം 16 സ്പീക്കർ ഹർമാൻ കാർഡൺ സൗണ്ട് സിസ്റ്റം ലഭിക്കുന്നു.