ടാറ്റ കാറുകൾക്ക് വമ്പൻ ഓഫർ; ഈ മോഡലിന് ലക്ഷങ്ങളുടെ കിഴിവ്!

Published : Oct 06, 2026, 05:11 PM IST
Tata Curvv CNG

Synopsis

ഉത്സവ സീസണോടനുബന്ധിച്ച് ടാറ്റ മോട്ടോഴ്‌സ് വിവിധ മോഡലുകൾക്ക് 1.25 ലക്ഷം രൂപ വരെയുള്ള വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചു. ഇതിൽ ഏറ്റവും ഉയർന്ന കിഴിവ് ലഭിക്കുന്നത് ടാറ്റ കർവ്വിനാണ്. മികച്ച ഫീച്ചറുകളും മൂന്ന് എൻജിൻ ഓപ്ഷനുകളുമുള്ള കർവ്വിന് വിപണിയിൽ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ഈ ഓഫറുകളിലൂടെ സാധിക്കും.

ഉത്സവ സീസൺ അടുത്തെത്തിയതോടെ 2026 ഒക്ടോബറിൽ വാഹന കമ്പനികൾ വമ്പൻ ഓഫറുകളുമായി രംഗത്ത്. ഡീലർഷിപ്പുകളിലേക്ക് കൂടുതൽ ഉപഭോക്താക്കളെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ടാറ്റ മോട്ടോഴ്‌സും വിവിധ മോഡലുകൾക്ക് ആകർഷകമായ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ടിയാഗോ, ആൾട്രോസ്, ടിഗോർ, നെക്‌സോൺ, കർവ്വ്, ഹാരിയർ, സിയറ തുടങ്ങിയ മോഡലുകൾക്ക് ഉൾപ്പെടെ പരമാവധി 1.25 ലക്ഷം രൂപ വരെയാണ് ആനുകൂല്യങ്ങൾ ലഭിക്കുക.

കർവ്വിന് ഏറ്റവും വലിയ കിഴിവ്

ടാറ്റ മോട്ടോഴ്‌സിന്റെ ഒക്ടോബർ ഓഫറുകളിൽ ഏറ്റവും ഉയർന്ന കിഴിവ് ലഭിക്കുന്നത് കർവ്വിനാണ്. നെക്‌സോൺ, ആൾട്രോസ്, ഹാരിയർ, സഫാരി എന്നിവയാണ് തൊട്ടുപിന്നിൽ. കർവ്വ് എക്സ് വേരിയന്റുകൾക്ക് 20,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. അതേസമയം നോൺ-എക്സ് വേരിയന്റുകൾക്ക് 1.25 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും. 30,000 രൂപയുടെ ഉപഭോക്തൃ ആനുകൂല്യം, 40,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 45,000 രൂപയുടെ സ്ക്രാപ്പേജ് ആനുകൂല്യം, അർഹരായ ഉപഭോക്താക്കൾക്ക് 50,000 രൂപയുടെ ലോയൽറ്റി ആനുകൂല്യം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

അകത്തളത്തിൽ കൂടുതൽ സൗകര്യങ്ങൾ

നോൺ-എക്സ് വേരിയന്റുകളെ അപേക്ഷിച്ച് കർവ്വ് എക്സ് മോഡലുകളിൽ ഡിസൈനിലും അകത്തളത്തിലും ചെറിയ മാറ്റങ്ങളുണ്ട്. കറുത്ത ഗ്രില്ലും ലെതറെറ്റ് അപ്‌ഹോൾസ്റ്ററിയോടുകൂടിയ ഇളം നിറത്തിലുള്ള ക്യാബിനുമാണ് പ്രധാന മാറ്റങ്ങൾ. റിക്ലൈനിങ് പിൻ സീറ്റുകൾ, പ്രത്യേക എസി വെന്റുകൾ, കൂടുതൽ സ്ലിമ്മായ ഫ്രണ്ട് സീറ്റ് ബാക്ക്, റിയർ ആംറെസ്റ്റ് എന്നിവയും ലഭിക്കും. ടോപ്പ് എൻഡ് വേരിയന്റിൽ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ട്വിൻ സോൺ ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 9-സ്പീക്കർ ജെബിഎൽ ഓഡിയോ സിസ്റ്റം, ആംബിയന്റ് ലൈറ്റിങ്, 6-വേ പവർഡ് ഡ്രൈവർ സീറ്റ്, വയർലെസ് ചാർജിങ്, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, എയർ പ്യൂരിഫയർ എന്നിവയുണ്ട്. ജെസ്‌ചർ കൺട്രോൾഡ് പവർഡ് ടെയിൽഗേറ്റ്, ലെവൽ 2 എഡിഎഎസ് എന്നിവയും ടോപ്പ് വേരിയന്റിന്റെ പ്രത്യേകതകളാണ്. ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, പനോരമിക് സൺറൂഫ്, റെയിൻ സെൻസിങ് വൈപ്പറുകൾ, ബ്ലൈൻഡ്-വ്യൂ മോണിറ്ററോടുകൂടിയ 360-ഡിഗ്രി ക്യാമറ എന്നിവയും കർവ്വിലുണ്ട്.

മൂന്ന് എൻജിൻ ഓപ്ഷനുകൾ

ടാറ്റ കർവ്വ് സീരീസ് സിയിൽ 3 എൻജിൻ ഓപ്ഷനുകളാണ് ലഭിക്കുന്നത്. 1.2 ലിറ്റർ ടർബോ പെട്രോൾ എൻജിൻ 120 ബിഎച്ച്പിയും 170 എൻഎം ടോർക്കും നൽകും. 1.2 ലിറ്റർ ഡയറക്ട്-ഇഞ്ചക്ഷൻ ടർബോ പെട്രോൾ എൻജിൻ 125 ബിഎച്ച്പിയും 225 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. 1.5 ലിറ്റർ ഡീസൽ എൻജിൻ 118 ബിഎച്ച്പിയും 260 എൻഎം ടോർക്കുമാണ് നൽകുന്നത്. 6-സ്പീഡ് മാനുവൽ, 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളാണ് ട്രാൻസ്മിഷൻ നിരയിലുള്ളത്. ഉത്സവ സീസണിലെ ഈ ഓഫറുകളോടെ കർവ്വിന് വിപണിയിൽ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനാകുമെന്നാണ് ടാറ്റ മോട്ടോഴ്‌സിന്റെ പ്രതീക്ഷ.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യൻ കാർ വിപണിയിലെ വരാനിരിക്കുന്ന ആ ഹൈബ്രിഡ് വിപ്ലവം!
കിയയുടെ ഈ വമ്പൻ ഉത്സവകാല ഓഫറുകൾ നിങ്ങളെ അമ്പരപ്പിക്കും!