ആഭ്യന്തര വിൽപ്പനയിൽ ഇടിവുമായി ടാറ്റ

Published : May 01, 2025, 05:06 PM IST
ആഭ്യന്തര വിൽപ്പനയിൽ ഇടിവുമായി ടാറ്റ

Synopsis

ടാറ്റ മോട്ടോഴ്‌സിന്റെ 2025 ഏപ്രിൽ മാസത്തെ മൊത്തം ആഭ്യന്തര വിൽപ്പനയിൽ 7% ഇടിവ് രേഖപ്പെടുത്തി. ചില വാണിജ്യ വാഹന വിഭാഗങ്ങളിൽ കമ്പനി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെങ്കിലും മൊത്തത്തിൽ ഇടിവാണ് രേഖപ്പെടുത്തിയത്.

ടാറ്റാ മോട്ടോഴ്‌സിന്റെ 2025 ഏപ്രിൽ മാസത്തെ മൊത്തം ആഭ്യന്തര വിൽപ്പനയിൽ വാർഷികാടിസ്ഥാനത്തിൽ 7 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2024 ഏപ്രിലിൽ ഇത് 76,399 യൂണിറ്റായിരുന്നു. ഇത്തവണ 70,963 യൂണിറ്റുകൾ വിറ്റഴിച്ചു. ആഭ്യന്തര, അന്തർദേശീയ വിപണികൾ ഉൾപ്പെടെ കമ്പനിയുടെ മൊത്തത്തിലുള്ള വിൽപ്പനയിലും ഇടിവ് രേഖപ്പെടുത്തി. ഒരു വർഷം മുമ്പ് ഇത് 77,521 യൂണിറ്റായിരുന്നു. അതേസമയം ചില വാണിജ്യ വാഹന വിഭാഗങ്ങളിൽ കമ്പനി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. 

വാണിജ്യ വാഹന വിഭാത്തിലെ എച്ച്സിവി ട്രക്ക് വിഭാഗത്തിൽ, കമ്പനി 2025 ഏപ്രിലിൽ 7,270 വാഹനങ്ങൾ വിറ്റു. അതേസമയം, 2024 ഏപ്രിലിൽ ഇത് 7,875 യൂണിറ്റായിരുന്നു. അതായത് ഈ വിഭാഗത്തിൽ 8% ഇടിവ് ഉണ്ടായി. ഐഎൽഎംസിവി ട്രക്ക് വിഭാഗത്തിൽ, 2025 ഏപ്രിലിൽ കമ്പനി 4,680 വാഹനങ്ങൾ വിറ്റു. അതേസമയം, 2024 ഏപ്രിലിൽ ഇത് 4,316 യൂണിറ്റായിരുന്നു. അതായത് ഈ വിഭാഗത്തിൽ എട്ട് ശതമാനം വളർച്ചയുണ്ടായി. പാസഞ്ചർ കാരിയർ വിഭാഗത്തിൽ, കമ്പനി 2025 ഏപ്രിലിൽ 4,683 വാഹനങ്ങൾ വിറ്റു. അതേസമയം, 2024 ഏപ്രിലിൽ ഇത് 4,502 യൂണിറ്റായിരുന്നു. അതായത് ഈ വിഭാഗത്തിൽ നാല് ശതമാനം വളർച്ചയുണ്ടായി.

എസ്‌സിവി കാർഗോ, പിക്കപ്പ് വിഭാഗത്തിൽ, കമ്പനി 2025 ഏപ്രിലിൽ 9,131 വാഹനങ്ങൾ വിറ്റു. അതേസമയം, 2024 ഏപ്രിലിൽ ഇത് 11,823 യൂണിറ്റായിരുന്നു. അതായത് ഈ വിഭാഗത്തിൽ 23 ശതമാനം ഇടിവ് ഉണ്ടായി. സിവി ആഭ്യന്തര വിഭാഗത്തിൽ, കമ്പനി 2025 ഏപ്രിലിൽ 25,764 വാഹനങ്ങൾ വിറ്റു. അതേസമയം, 2024 ഏപ്രിലിൽ ഇത് 28,516 യൂണിറ്റായിരുന്നു. അതായത് ഈ വിഭാഗത്തിൽ 10% ഇടിവ് ഉണ്ടായി. സിവി ഐബി വിഭാഗത്തിൽ, 2025 ഏപ്രിലിൽ കമ്പനി 1,457 വാഹനങ്ങൾ വിറ്റു. അതേസമയം, 2024 ഏപ്രിലിൽ ഇത് 1,022 യൂണിറ്റായിരുന്നു. അതായത് ഈ വിഭാഗത്തിൽ 43% വളർച്ചയുണ്ടായി. ഈ രീതിയിൽ, 2025 ഏപ്രിലിൽ കമ്പനി മൊത്തം വാണിജ്യ വാഹന വിഭാഗത്തിൽ 27,221 യൂണിറ്റുകൾ വിറ്റു. അതേസമയം 2024 ഏപ്രിലിൽ ഇത് 29,538 യൂണിറ്റായിരുന്നു. അതായത് അതിന് 8% വളർച്ചാ ഇടിവ് സംഭവിച്ചു.

പാസഞ്ചർ വാഹന വിഭാഗത്തിൽ, ടാറ്റ മോട്ടോഴ്‌സ് 2025 ഏപ്രിലിൽ ആഭ്യന്തര വിപണിയിൽ 45,199 യൂണിറ്റുകൾ വിറ്റു, കഴിഞ്ഞ വർഷം ഏപ്രിലിൽ വിറ്റ 47,883 യൂണിറ്റുകളേക്കാൾ 6 ശതമാനം കുറവാണിത്. എങ്കിലും, അന്താരാഷ്ട്ര ബിസിനസിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായി, 2024 ഏപ്രിലിൽ വെറും 100 യൂണിറ്റുകൾ വിറ്റഴിച്ചതിൽ നിന്ന് 333 യൂണിറ്റുകൾ വിറ്റഴിച്ചു. കയറ്റുമതിയും ഇലക്ട്രിക് വാഹനങ്ങളും (ഇവി) ഉൾപ്പെടെ മൊത്തം പാസഞ്ചർ വാഹന വിൽപ്പന 5 ശതമാനം ഇടിഞ്ഞ് 45,532 യൂണിറ്റായി. ആഭ്യന്തര, അന്തർദേശീയ വിപണികളിലെ ഇലക്ട്രിക് വാഹന വിൽപ്പന കഴിഞ്ഞ വർഷം 6,364 യൂണിറ്റുകളിൽ നിന്ന് 16 ശതമാനം ഇടിഞ്ഞ് 5,318 യൂണിറ്റായി എന്നാണ് റിപ്പോർട്ടുകൾ.

PREV
Read more Articles on
click me!

Recommended Stories

പുതിയ അവതാരത്തിൽ നിസാൻ കൈറ്റ്; ഇന്ത്യയിലേക്ക് വരുമോ?
വരുന്നത് ഒന്നലധികം ഇലക്ട്രിക് വാഹനങ്ങൾ; മാരുതിയുടെ ഭാവി ഇലക്ട്രിക് പദ്ധതി അമ്പരപ്പിക്കും