പുതിയ ഹെവി-ഡ്യൂട്ടി വാണിജ്യ വാഹനങ്ങൾ അവതരിപ്പിച്ച് ടാറ്റ

Published : Dec 11, 2025, 03:22 PM IST
Tata Motors, Tata Motors Safety, EXCON 2025, Tata Motors EXCON 2025

Synopsis

ദക്ഷിണേഷ്യയിലെ പ്രമുഖ നിര്‍മ്മാണ ഉപകരണ പ്രദര്‍ശനമായ എക്‌സ്‌ക്കോണ്‍ 2025ല്‍ ടാറ്റ മോട്ടോഴ്‌സ് പുതിയ വാണിജ്യ വാഹനങ്ങള്‍ അവതരിപ്പിച്ചു. ടാറ്റ മോട്ടോഴ്‌സിന്റെ പ്രൈമ 3540. കെ ഓട്ടോഷിഫ്റ്റ് ആണ് ഇവയില്‍ മുന്‍നിരയിലുള്ളത്.

രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെയും നിര്‍മ്മാണ മേഖലയെയും പിന്തുണയ്ക്കുന്നതിനായി വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ദക്ഷിണേഷ്യയിലെ പ്രമുഖ നിര്‍മ്മാണ ഉപകരണ പ്രദര്‍ശനമായ എക്‌സ്‌ക്കോണ്‍ 2025ല്‍ വിപുലമായ ഉല്‍പ്പന്ന നിര അവതരിപ്പിച്ചു. 'പ്രൊഡക്ടിവിറ്റി അണ്‍ലീഷ്ഡ്' എന്ന പ്രമേയത്തെ പ്രതിഫലിപ്പിച്ചുകൊണ്ട്, പ്രവര്‍ത്തന കാര്യക്ഷമതയും ഫ്ളാറ്റ് ലാഭക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഹെവിഡ്യൂട്ടി, ഫ്യൂച്ചര്‍റെഡി വാഹനങ്ങള്‍ എക്‌സ്‌ക്കോണ്‍ 2025ല്‍ അവതരിപ്പിച്ചതായി കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.

ടാറ്റ മോട്ടോഴ്‌സിന്റെ പ്രൈമ 3540. കെ ഓട്ടോഷിഫ്റ്റ് ആണ് ഇവയില്‍ മുന്‍നിരയിലുള്ളത്. ആഴത്തിലുള്ള ഖനന ഉപയോഗങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഏറ്റവും കരുത്തുറ്റ ടിപ്പറാണ് ഇത്. അതോടൊപ്പം തന്നെ പൂര്‍ണ്ണമായും ഇലക്ട്രിക് ആയ പ്രൈമ ഇ.28 കെയും ഇന്ത്യയിലെ ആദ്യത്തെ ഫാക്ടറി ഫിറ്റഡ് സിഎന്‍ജി ടിപ്പര്‍ ആയ സിഗ്‌ന 2820.ടികെ സിഎന്‍ജിയും കമ്പനി അവതരിപ്പിച്ചു. വ്യാവസായിക എഞ്ചിനുകള്‍, ആക്‌സിലുകള്‍, ജെന്‍സെറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള അഗ്രിഗേറ്റുകളുടെ സമഗ്രമായ പ്രദര്‍ശനം ഇവയെ പൂരകമാക്കുന്നു എന്ന് മാത്രമല്ല ടാറ്റ മോട്ടോഴ്‌സിന്റെ നവീകരണത്തിനും സുസ്ഥിരതയ്ക്കുമുള്ള പ്രതിബദ്ധതയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ഇന്ത്യയുടെ വളരുന്ന നിര്‍മ്മാണ, ഖനന മേഖലയെ പിന്തുണയ്ക്കുന്നതിനായി തങ്ങള്‍ കൊണ്ടുവരുന്ന എഞ്ചിനീയറിംഗ് പുരോഗതികളും ഉപഭോക്തൃ കേന്ദ്രീകൃത പരിഹാരങ്ങളും പ്രദര്‍ശിപ്പിക്കുന്നതിന് ടാറ്റ മോട്ടോഴ്‌സിന് എക്‌സ്‌ക്കോണ്‍ ഒരു നിര്‍ണായക വേദിയായി തുടരുന്നുവെന്ന് ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ്, ട്രക്ക്‌സ്, വൈസ് പ്രസിഡന്റും ബിസിനസ് ഹെഡുമായ രാജേഷ് കൗള്‍ പറഞ്ഞു. വൈദ്യുതിയിലോ ഉല്‍പ്പാദനക്ഷമതയിലോ വിട്ടുവീഴ്ച ചെയ്യാതെ സീറോഎമിഷന്‍ പ്രകടനം നല്‍കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന തങ്ങളുടെ ആദ്യത്തെ പൂര്‍ണ്ണ ഇലക്ട്രിക് ടിപ്പര്‍, പ്രൈമ ഇ.28കെ പുറത്തിറക്കുന്നതിലും തങ്ങള്‍ സന്തുഷ്‍ടരാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിര്‍മ്മാണ, അടിസ്ഥാന സൗകര്യ വിഭാഗങ്ങളില്‍ തടസമില്ലാത്ത പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന കരുത്തുറ്റതും വിശ്വസനീയവും ഉപഭോക്തൃ കേന്ദ്രീകൃതമായ പരിഹാരങ്ങള്‍ നല്‍കുന്നതിനുള്ള ടാറ്റ മോട്ടോഴ്‌സിന്റെ പ്രതിബദ്ധതയാണ് എക്‌സ്‌ക്കോണ്‍ 2025ലെ തങ്ങളുടെ അഗ്രഗേറ്റ് ഓഫറുകള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് അഗ്രിഗേറ്റ്‌സ് ഉല്‍പ്പന്ന നിര വെളിപ്പെടുത്തിക്കൊണ്ട് ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ് സ്‌പെയേഴ്‌സ് ആന്‍ഡ് നോണ്‍വെഹിക്കിള്‍ ബിസിനസ് മേധാവി വിക്രം അഗര്‍വാള്‍ പറഞ്ഞു.

ടാറ്റ പ്രൈമ 3540.കെ ഓട്ടോഷിഫ്റ്റ്, പ്രൈമ ഇ.28കെ, സിഗ്‌ന 2820.ടികെ സിഎന്‍ജി, സിഗ്‌ന 4832.ടികെ, പ്രൈമ 3532.ടികെ, പ്രൈമ ഇ.55എസ് എന്നിവയും അഗ്രിഗേറ്റ് ജെന്‍സെറ്റുകളുടെ വിഭാഗത്തില്‍ ടാറ്റ മോട്ടോഴ്‌സ് ജെന്‍സെറ്റുകള്‍, ടാറ്റ മോട്ടോഴ്‌സ് വ്യാവസായിക എഞ്ചിനുകള്‍, ടാറ്റ മോട്ടോഴ്‌സ് ലൈവ് ആക്‌സിലുകള്‍, ടാറ്റ മോട്ടോഴ്‌സ് ട്രെയിലര്‍ ആക്‌സിലുകളും ഘടകങ്ങളും തുടങ്ങിയവയുമാണ് ടാറ്റ മോട്ടോഴ്‌സ് പ്രദര്‍ശിപ്പിക്കുന്ന വാണിജ്യ വാഹനങ്ങള്‍.

ടാറ്റ മോട്ടോഴ്‌സിന്റെ വാണിജ്യ വാഹനങ്ങള്‍ക്ക്, സമ്പൂര്‍ണ സേവ 2.0 എന്ന പദ്ധതിയുടെ കീഴില്‍, ഉപഭോക്താക്കളുടെ പ്രവര്‍ത്തന സമയം പരമാവധി വര്‍ദ്ധിപ്പിക്കാനും കാര്യക്ഷമത ഉയര്‍ത്താനും സഹായിക്കുന്ന ലൈഫ്‌സൈക്കിള്‍ മാനേജ്‌മെന്റ് നല്‍കുന്ന, മൂല്യവര്‍ദ്ധിത സേവനങ്ങളുടെ ശക്തമായ സമാഹാരം ലഭ്യമാണ്. ഇന്ത്യയിലെ ഏറ്റവും വ്യാപകമായ സര്‍വീസ് നെറ്റ്‌വര്‍ക്കിലൂടെയുള്ള 24 മണിക്കൂര്‍ സഹായവും നല്‍കുന്നു.

PREV
Read more Articles on
click me!

Recommended Stories

മൂടിപ്പുതച്ച നിലയിൽ മൂന്നാറിലെ വഴിയരികിൽ ഒരു ടാറ്റ പഞ്ച്! പിന്നിലെ രഹസ്യം
ഈ എസ്‌യുവികൾക്ക് 3.25 ലക്ഷം രൂപ വരെ വമ്പിച്ച കിഴിവുകൾ